
എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു. 426469 പരീക്ഷ എഴുതിയതിൽ 423303ബ്കുട്ടികൾ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. 99.26% ആണ് വിജയശതമാനം. കഴിഞ്ഞ തവണ ഇത് 99.47% മായിരുന്നു വിജയശതമാനം. എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളുടെ എണ്ണം 44363 ആണ്. കഴിഞ്ഞ വർഷത്തിൽ 125509 കുട്ടികളുമാണ്.
275 വിദ്യാർഥികൾ എസ്എസ്എൽസി പ്രൈവറ്റ് പുതിയ സ്കീം പരീക്ഷ എഴുതിയപ്പോൾ ഇവരിൽ വിദ്യാർത്ഥികളിൽ 206 കുട്ടികൾ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. 74.91 ആണ് വിജയ ശതമാനം. എസ്എസ്എൽസി പ്രൈവറ്റ് പഴയ സ്കീമിൽ 134 പേർ പരീക്ഷ എഴുതി. ഇതിൽ 95 പേർ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. 70.9 ആണ് വിജയ ശതമാനം.
ഏറ്റവും കൂടുതൽ വിജയം നേടിയ റിവന്യൂ ജില്ല കണ്ണൂരും (99.94%) കുറവ് വയനാടുമാണ് (98.07) . ഏറ്റവും കൂടുതൽ വിജയം നേടിയ വിദ്യാഭ്യാസ ജില്ല പാലയും കുറവ് ആറ്റിങ്ങലുമാണ്. ചരിത്രം ആവർത്തിച്ച് കൂടുതൽ എ പ്ലസുകൾ നേടിയത് മലപ്പുറം തന്നെയാണ് (3024). സെക്രട്ടേറിയേറ്റിലെ പി.ആർ ചേംബറിൽ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയാണ് പ്രഖ്യാപനം നടത്തി. മന്ത്രിയുടെ പ്രഖ്യാപനത്തിന് ശേഷം ഔദ്യോഗിക വെബ്സൈറ്റിലൂടെ ( keralaresults.nic.in) വിദ്യാർഥികൾക്ക് ഫലം ലഭ്യമാകും.
മാർച്ച് 31 മുതൽ ഏപ്രിൽ 29 വരെയാണ് എസ്എസ്എൽസി പരീക്ഷ നടന്നത്. രാവിലെ 9:45 മുതൽ 12:30 വരെയായിരുന്നു പരീക്ഷ. എല്ലാ സുരക്ഷാ പ്രോട്ടോക്കോളുകളും മാർഗ്ഗനിർദ്ദേശങ്ങളും പാലിച്ചാണ് ഈ വർഷം എസ്എസ്എൽസി ഓഫ്ലൈനായി നടത്തിയത്. 4,27407 വിദ്യാര്‍ഥികളാണ് റെഗുലര്‍, പ്രൈവറ്റ് മേഖലകളിലായി എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയത്. 432436 വിദ്യാർത്ഥികൾ പ്ലസ് ടൂ പരീക്ഷയും 31332 വിദ്യാർത്ഥികൾ വിഎച്ച്എസ്ഇ പരീക്ഷയും എഴുതിയിരുന്നു.
നിലവിൽ വിദ്യാർത്ഥികൾക്ക് പരീക്ഷാഫലം അറിയാൻ ആശ്രയിക്കാവുന്ന വെബ്സൈറ്റുകൾ ഇവയെല്ലാമാണ്.
1. http://www.prd.kerala.gov.in
2. http://examresults.kerala.gov.in
3. http://sslcexam.kerala.gov.in
4. http://result.kerala.gov.in
5. http://pareekshabhavan.kerala.gov.in
6. http://results.kite.kerala.gov.in
എസ് എസ് എൽ സി (എച്ച് ഐ) http://www.sslchiexam.kerala.gov.in, ടി എച്ച് എസ് എൽ സി (എച്ച് ഐ) http://www.thslchiexam.kerala.gov.in, ടി എച്ച് എസ് എൽ സി http://www.thslcexam.kerala.gov.in, എ എച്ച് എസ് എൽ സി www.ahslcexam.kerala.gov.in. Zഎന്നീ സൈറ്റുകളിൽ നിന്നും ഫലം അറിയാം.
ഈ വെബ്സൈറ്റുകൾക്ക് പുറമെ പി.ആർ.ഡി ലൈവ് (PRD LIVE), സഫലം 2022 (Saphalam 2022) എന്നീ അപ്പ്ളിക്കേഷനുകളിലും വൈകീട്ട് 4 മുതൽ പരീക്ഷാഫലം അറിയാൻ സാധിക്കും.