ലോകത്തിലെ ഏറ്റവും വലിയ റിയാലിറ്റി കോമ്പറ്റീഷൻ സീരീസ്; സ്‌ക്വിഡ് ഗെയിംസുമായി നെറ്റ് ഫ്ലിക്‌സ്; വിജയിയെ കാത്തിരിക്കുന്നത് കോടികൾ, പങ്കെടുക്കാൻ ചെയ്യേണ്ടത് ഇത്രമാത്രം..

Spread the love

ലോക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ റിയാലിറ്റി കോമ്പറ്റീഷൻ സീരീസുമായി നെറ്റ് ഫ്ലിക്‌സ്.

W3Schools.com

2021 ൽ പുറത്തിറങ്ങി ലോകമെമ്പാടും ആരാധകരെ നേടിയടുത്ത നെറ്റ് ഫ്ലിക്‌സ് സീരീസ് സ്‌ക്വിഡ് ഗെയിംസ്
യഥാർത്ഥത്തിൽ നടത്താൻ തീരുമാനിച്ചിരിക്കുകയാണ് നെറ്റ് ഫ്ലിക്‌സ്.

അതീവ മാനസിക സംഘർഷത്തിലൂടെ കളിക്കാർ കടന്നുപോകുന്ന ഈ സീരീസ് ശ്വാസമടക്കിപ്പിടിച്ചല്ലാതെ കണ്ട് തീർക്കാനാകില്ല. ഇപ്പോഴിത് യഥാർത്ഥത്തിൽ നടത്താൻ ഒരുങ്ങുകയാണ് നെറ്റ്ഫ്‌ലിക്‌സ് എന്ന വാർത്ത ആരാധകരെയെല്ലാം അമ്പരിപ്പിച്ചിരിക്കുകയാണ്.

സ്‌ക്വിഡ് ഗെയിംസ് : ദ ചലഞ്ച് എന്നാണ് മത്സരത്തിന്റെ പേര്. 456 മത്സരാർത്ഥികളാകും സ്‌ക്വിഡ് ഗെയിമിൽ പങ്കെടുക്കുക. 4.56 മില്യൺ ഡോളർ ( 35,62,58,436.00 രൂപ) ആണ് വിജയിയെ കാത്തിരിക്കുന്നത്.

പങ്കെടുക്കാനുള്ള മാനദണ്ഡങ്ങൾ

മത്സരാർത്ഥി ഇംഗ്ലീഷ് അറിഞ്ഞിരിക്കണം എന്നത് നിർബന്ധമാണ്.

കുറഞ്ഞത് 21 വയസായിരിക്കണം പ്രായം.

പാസ്‌പോർട്ട് നിർബന്ധമാണ്.

ഓൾ3 മീഡിയ ഗ്രൂപ്പ്, നെറ്റ്ഫ്‌ലിക്‌സ് എന്നീ സ്ഥാപനങ്ങളുമായി അടുത്ത് ബന്ധമുണ്ടാവുകയോ, അടുത്ത കുടുംബാംഗങ്ങൾ അവിടുത്തെ ജീവനക്കാരായിരിക്കാനോ പാടില്ല.

രണ്ട് ഫോട്ടോയും അപേക്ഷയ്‌ക്കൊപ്പം നൽകണം.

https://www.squidgamecasting.com/ എന്ന വെബ്‌സൈറ്റ് സന്ദർശിച്ച് അപേക്ഷ സമർപ്പിക്കാം.

മേൽ പറഞ്ഞ നിബന്ധനകൾ പാലിക്കുന്ന വ്യക്തി ആപ്ലിക്കേഷന് വേണ്ടി ഒരു വിഡിയോ തയാറാക്കണം. ആരാണ്, എന്താണ്, എന്തുകൊണ്ട് സ്‌ക്വിഡ് ഗെയിമിൽ പങ്കെടുക്കുന്നു, ഒന്നാം സമ്മാനം ലഭിക്കുന്ന തുക കൊണ്ട് എന്ത് ചെയ്യും എന്നിവ വ്യക്തമാക്കുന്ന വിഡിയോയാണ് തയാറാക്കേണ്ടത്.

സ്‌ക്വിഡ് ഗെയിംസ് സീരീസിലെ പോലെ യഥാർത്ഥ സ്‌ക്വിഡ് ഗെയിംസിൽ മത്സരാർത്ഥി കൊല്ലപ്പെടില്ലെന്ന് കമ്പനി ഉറപ്പ് നൽകുന്നു.

2023 ലെ ആദ്യ നാല് ആഴ്ചയായിരിക്കും മത്സരം നടക്കുക.

Related Posts

ഒടുവിൽ തോൽവി സമ്മതിച്ചു ; മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജിവച്ചു..

Spread the love

മഹാരാഷ്ട്രയില്‍ വിശ്വാസവോട്ടെടുപ്പ് നാളെ നടത്തണമെന്ന സുപ്രീം കോടതി ഉത്തരവിന് പിന്നാലെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജിവച്ചു

സൗദിയിൽ മാസപ്പിറവി ദൃശ്യമായി ; ബലിപെരുന്നാൾ ജൂലൈ 9ന്..

Spread the love

സൗദിയിൽ മാസപ്പിറവി ദൃശ്യമായതിന്റെ അടിസ്ഥാനത്തിൽ ബലിപെരുന്നാൾ ജൂലൈ 9ന്. അറഫാ ദിനം ജൂലൈ 8ന് ആയിരിക്കും.

ഫേസ്‍ബുക്കിൽ റിക്വസ്റ്റ് നിരസിച്ചതിന് യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പരത്തി ; യുവാക്കൾ അറസ്റ്റിൽ..

Spread the love

ഫേസ്ബുക്കിൽ ഫ്രണ്ട് റിക്വസ്റ്റ് നിരസിച്ചതിന് യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തിയ യുവാക്കൾ അറസ്റ്റിൽ. പത്തനംതിട്ട പുറമറ്റം സ്വദേശികളാണ് കോയിപ്രം പൊലീസിന്റെ പിടിയിലായത്.

പാലക്കാട്ടെ കൊലപാതകം ; ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി പോലീസ്..

Spread the love

പാലക്കാട് മണ്ണാര്‍ക്കാട് പല്ലുതേയ്ക്കാതെ മകനെ ഉമ്മ വച്ചത് ചോദ്യംചെയ്തതിന് ഭാര്യയെ വെട്ടിക്കൊന്ന സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളുമായി പോലീസ്. കൊല്ലപ്പെട്ട ദീപികയുടെ കഴുത്തിലും തലയിലും കയ്യിലുമായി മുപ്പതോളം വെട്ടേറ്റതായി പൊലീസ് പറഞ്ഞു

വിക്രം ഒടിടിയിൽ ഉടൻ ; തിയതി പ്രഖ്യാപിച്ചു..

Spread the love

ബോക്സ് ഓഫീസിൽ വലിയ വിജയമാണ് ‘വിക്രം’ നേടിയത്. ചിത്രത്തില്‍ കമല്‍ഹാസനൊപ്പം മലയാളി താരങ്ങളായ ഫഹദ്, കാളിദാസ് ജയറാം, നരേൻ തുടങ്ങിയവർ അഭിനയിച്ചിരുന്നു

പ്ലസ്‌ ടു ക്ലാസുകൾ ജൂലൈ ഒന്നിന് തുറക്കില്ല ; തിയതി നീട്ടി.

Spread the love

പരീക്ഷ പൂർത്തിയാകുന്നതോടെ 3 ദിവസത്തെ അവധി നൽകിയ ശേഷം പ്ലസ് ടു ക്ലാസുകൾക്ക് തുടക്കമാകും.

Leave a Reply

You cannot copy content of this page