നമ്മുടെ കുറുപ്പിനെ അവഗണിച്ചത് പോലെ ; സംസ്ഥാന അവാർഡ് കമ്മിറ്റിക്കെതിരെ ഷൈൻ ടോം ചാക്കോ..

Spread the love

താന്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച കുറുപ്പ് എന്ന ചിത്രത്തെ ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് കമ്മിറ്റി അവഗണിച്ചുവെന്ന് ഷൈന്‍ ടോം ചാക്കോ. താന്‍ നായകനാവുന്ന പുതിയ ചിത്രം അടിയെക്കുറിച്ചുള്ള ഇന്‍സ്റ്റഗ്രാം പോസ്റ്റിലാണ് ഷൈന്‍ ടോം വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. ദുല്‍ഖറിനെ അഭിസംബോധന ചെയ്‍തുകൊണ്ടുള്ളതാണ് കുറിപ്പ്. ഇരുചിത്രങ്ങളുടെയും നിര്‍മ്മാതാവും കുറുപ്പിലെ നായകനും ദുല്‍ഖര്‍ ആയിരുന്നു.

W3Schools.com

എന്‍റെ സുഹൃത്ത് ദുല്‍ഖര്‍ സല്‍മാന്, മുഴുവന്‍ ആത്മാര്‍ഥതയോടെയുമാണ് ഈ ചിത്രം ഞാന്‍ ചെയ്തത്. ഇത് തിയറ്ററില്‍ കാണാനുള്ള കാത്തിരിപ്പിലാണ് ഞാന്‍. അഹാനയുടെയും ധ്രുവന്‍റെയും ഏറ്റവും മികച്ച പ്രകടനങ്ങളില്‍ ഒന്നാണ് ചിത്രത്തില്‍. ഒപ്പം രതീഷിന്‍റെ മികച്ച എഴുത്തും. ക്ഷമിക്കണം… കഴിവുള്ളവരുടെ ഒരു കൂട്ടത്തെ അവഗണിക്കുമ്പോഴുള്ള വേദന താങ്കള്‍ക്ക് അറിയാം. നമ്മുടെ കുറുപ്പിനെ സംസ്ഥാന അവാര്‍ഡ് കമ്മിറ്റി അവഗണിച്ചതുപോലെ, എന്‍റെ സുഹൃത്ത് ദുല്‍ഖര്‍ സല്‍മാനില്‍ നിന്നും ഒരു മറുപടി പ്രതീക്ഷിക്കുന്നു, എന്നാണ് ഷൈനിന്‍റെ പോസ്റ്റ്.

വരനെ ആവശ്യമുണ്ട്, മണിയറയിലെ അശോകൻ, കുറുപ്പ് എന്നീ ചിത്രങ്ങൾക്ക് ശേഷം വേഫെയറര്‍ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ നിർമ്മിക്കുന്ന നാലാമത്തെ ചിത്രമാണ് അടി. ബിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ലില്ലി, അന്വേഷണം എന്നീ ചിത്രങ്ങൾ ഒരുക്കിയ പ്രശോഭ് വിജയനാണ് ചിത്രത്തിന്റെ സംവിധാനം.

ഇഷ്‌കിന്റെ തിരക്കഥാകൃത്ത് രതീഷ് രവിയുടേതാണ് തിരക്കഥ. 96ന് സംഗീതം ഒരുക്കിയ ഗോവിന്ദ് വസന്ത ചിത്രത്തിന്റെ സംഗീത സംവിധാനവും ഫായിസ് സിദ്ധിഖ് ഛായാഗ്രഹണവും നിർവഹിക്കുന്നു. വസ്ത്രാലങ്കാരം സ്റ്റെഫി സേവ്യര്‍, കലാസംവിധാനം സുഭാഷ് കരുണ്‍, മേക്കപ്പ് രഞ്ജിത് ആർ. സുഡാനി ഫ്രം നൈജീരിയ ഫെയിം നൗഫലാണ് എഡിറ്റിംഗ് നടത്തിയിരിക്കുന്നത്. ആലുവയിലും പരിസര പ്രദേശങ്ങളിലുമായി അൻപത് ദിവസങ്ങൾ കൊണ്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്.

കൃത്യമായ വാർത്തകൾ കൂടുതൽ കൃത്യതയോടെ..

Related Posts

തീയറ്ററിൽ നിന്ന് ഇറങ്ങി ഓടി ഷൈൻ ടോം ചാക്കോ..

Spread the love

പുറകെ കൂടിയ മാധ്യമപ്രവർത്തകർ അത് മറ്റാരുമല്ല ചിത്രത്തിലെ നായകൻ ഷൈൻ ടോം ചാക്കോ തന്നെയാണെന്ന് മനസ്സിലാക്കുകയായിരുന്നു.

തനിക്ക് രാഷ്ട്രീയം ഇല്ലന്നും സുന്നി മാത്രം ആണെന്നും കാന്തപുരം.

Spread the love

”എനിക്ക് രാഷ്ട്രീയമില്ല, ഞാൻ സുന്നി മാത്രമാണ്. സ്വാദിഖലി ശിഹാബ് തങ്ങളുടെ പിതാവ് പൂക്കോയ തങ്ങളുടെ കാലത്താണ് ഞാൻ സുന്നി യുവജന സംഘം ജനറൽ സെക്രട്ടറി ആയത്.

പ്ലസ്‌ വൺ വിദ്യാർത്ഥികൾക്ക് ആശ്വാസം ; പ്രഖ്യാപനവുമായി വിദ്യാഭ്യാസമന്ത്രി..

Spread the love

ജനങ്ങളുടെ അഭിപ്രായം സ്വീകരിക്കും. സ്‌കൂളുകളില്‍ പ്രത്യേക പി.ടി.എ യോഗം ചേര്‍ന്ന് അഭിപ്രായം സ്വരൂപിക്കുമെന്നും മന്ത്രി പറഞ്ഞു.

നാല് വയസ്സുകാരന് അദ്ധ്യാപകന്റെ ക്രൂരമര്‍ദ്ദനം..

Spread the love

ഇഗ്ലീഷ് വാക്കുകൾ പറയാത്തതിന് നാല് വയസ്സുകാരന് അദ്ധ്യാപകന്റെ ക്രൂരമര്‍ദ്ദനം

മലപ്പുറത്ത് ശൈശവ വിവാഹത്തിന് ശ്രമം ; തടഞ്ഞ് അധികൃതർ..

Spread the love

ഉദ്യോഗസ്ഥര്‍ കുട്ടിയുടെ മാതാപിതാക്കളുമായി സംസാരിക്കുകയും നിയമവശങ്ങള്‍ ബോധവത്കരിക്കുകയും ചെയ്തു.

തൃശൂർ ജില്ലയിൽ ജൂൺ 30ന് ഹർത്താൽ..

Spread the love

രാവിലെ 6 മുതൽ 6 വരെയാണ്‌ ഹർത്താൽ

Leave a Reply

You cannot copy content of this page