വേനലവധിയ്ക്ക് ശേഷം കുട്ടികൾ ഇന്ന് സ്കൂളുകളിലേക്ക് ; സംസ്ഥാനത്ത് ഇന്ന് പ്രവേശനോത്സവം..

Spread the love

സംസ്ഥാനത്തെ സ്കൂളുകളിൽ ഇന്ന് പ്രവേശനോത്സവം. മധ്യവേനലവധിക്കുശേഷം സ്കൂളുകളിലെത്തുന്ന കുരുന്നുകളെ വരവേൽക്കാൻ വൻ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. തിരുവനന്തപുരത്തെ കഴക്കൂട്ടം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വച്ചാണ് ഉദ്ഘാടനം നടക്കുന്നത്.

കുട്ടികൾ തിരിച്ചെത്തുന്നത് ആഘോഷമാക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി പൊതുവിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പറഞ്ഞു. നാല് ലക്ഷത്തോളം കുട്ടികളാണ് ഇന്ന് ഒന്നാം ക്ലാസിലേക്ക് പ്രവേശിക്കാനിരിക്കുന്നത്.

സ്‌കൂൾ തുറക്കുമ്പോൾ പാലിക്കേണ്ട മാനദണ്ഡങ്ങൾ സംബന്ധിച്ചു വിശദമായ സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്. വിദ്യാലയ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതുള്ള ക്രമീകരണങ്ങൾക്കായി വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനത്തിനുള്ള ചർച്ചകൾ ഇന്നലെ പൂർത്തിയാക്കിയിരുന്നു. കുട്ടികൾക്ക് ആവശ്യമായ പാഠപുസ്തകങ്ങളും യൂണിഫോമും എത്തിക്കഴിഞ്ഞു. യു.പി, എൽ.പി. അധ്യാപകരുടെ പരിശീലം പൂർത്തിയാക്കി.

ഹൈസ്‌കൾ, ഹയർ സെക്കൻഡറി അധ്യാപകർക്കു സ്‌കൂൾ തുറന്ന ശേഷം പരിശീലനം നൽകും. എയ്ഡഡ് സ്‌കൂളുകളിലെ നിയമനങ്ങൾ അടക്കം മാനേജ്മെന്റിന്റെ ഒരു അവകാശവും സർക്കാർ കവർന്നെടുക്കില്ല. സ്‌കൂളുകളിൽ പി.ടി.എ. ഫണ്ട് പിരിവിന്റെ പേരിൽ കുട്ടികൾക്കു ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു നടപടിയുമുണ്ടാകരുതെന്നും അറിയിപ്പുണ്ട്.

W3Schools.com

Related Posts

പ്ലസ്‌ വൺ വിദ്യാർത്ഥികൾക്ക് ആശ്വാസം ; പ്രഖ്യാപനവുമായി വിദ്യാഭ്യാസമന്ത്രി..

Spread the love

ജനങ്ങളുടെ അഭിപ്രായം സ്വീകരിക്കും. സ്‌കൂളുകളില്‍ പ്രത്യേക പി.ടി.എ യോഗം ചേര്‍ന്ന് അഭിപ്രായം സ്വരൂപിക്കുമെന്നും മന്ത്രി പറഞ്ഞു.

ഹയർസെക്കണ്ടറി സേ പരീക്ഷ വിജ്ഞാപനം പുറപ്പെടുവിച്ചു; അപേക്ഷ തീയതി, ഫീസ് എന്നിവ അറിയാം…

Spread the love

ഹയർ സെക്കൻഡറി/ടെക്നിക്കൽ ഹയർസെക്കൻഡറി/ആർട്ട് ഹയർ സെക്കൻഡറി (higher secondary) രണ്ടാം വർഷ സേ/ ഇംപ്രൂവ്മെന്റ് പരീക്ഷയുടെ (SAY Examination) വിജ്ഞാപനമായി. ജൂലൈ 25 മുതൽ 30 വരെ പരീക്ഷ നടക്കും.

ഹൃദയം തന്ന കുടുംബത്തിന് മധുരം നൽകി ; ഫിനു ഷെറിൻ്റെ പ്ലസ്ടു വിജയാഘോഷം ഇങ്ങനെ..

Spread the love

ആ ഹൃദയത്തുടിപ്പിന്റെ താളത്തിൽ ഹയർ സെക്കന്ററി പരീക്ഷയിൽ മികച്ച വിജയം നേടിയതിന്റെ സന്തോഷത്തിലാണിപ്പോൾ ഫിനു ഷെറിൻ. ആദ്യം നന്ദി പറയേണ്ടത് വിഷ്ണുവിന്റെ കുടുംബത്തിനാണ്.

പ്ലസ്‌ ടു പരീക്ഷ ഫലം പ്രഖ്യാപിച്ചു..

Spread the love

ടു പരീക്ഷകൾക്ക് ഇത്തവണയും ഗ്രേസ് മാർക്ക് നൽകില്ല. കലാ-കായിക മത്സരങ്ങൾ നടത്താത്ത സാഹചര്യത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.

പ്ലസ്ടു പരീക്ഷാഫലം വേഗത്തിൽ അറിയാം ; ഈ വഴികൾ പരീക്ഷിക്കൂ..

Spread the love

നിലവിൽ വിദ്യാർത്ഥികൾക്ക് പരീക്ഷാഫലം അറിയാൻ ആശ്രയിക്കാവുന്ന വെബ്‌സൈറ്റുകൾ ഇവയെല്ലാമാണ്.

പ്ലസ് ടു പരീക്ഷാ ഫലം ഇന്ന്..

Spread the love

വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയാണ് പരീക്ഷാഫലം പ്രഖ്യാപിക്കുക

Leave a Reply

You cannot copy content of this page