
ചാവക്കാട് : മൊബൈൽ ഫോൺ ഉപയോഗം വീട്ടുകാർ ചോദ്യം ചെയ്തതിനെ തുടർന്ന് വിദ്യാർത്ഥിനി വീടു വിട്ടിറങ്ങിയതായി പരാതി.
വിദ്യാർത്ഥിനിയെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ ചാവക്കാട് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. വീട്ടുകാർ മൊബൈൽ ഫോൺ വാങ്ങി വെച്ചതിന്റെ രോഷത്തിലാണ് വിദ്യാർത്ഥിനി വീട് വീട്ടിറങ്ങിയതെന്നാണ് പറയുന്നത്.
പാവറട്ടി ക്രൈസ്റ്റ് കിങ് കോൺവെന്റ് സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെയാണ് കാണാതായിരിക്കുന്നത്. കടപ്പുറം വട്ടേക്കാട് സ്വദേശി അഷറഫിന്റെ മകളുമായ 14 വയസുള്ള ഷറഫിയ ഇന്നലെ സ്കൂളിലേക്ക് പോയതായിരുന്നു.
പിന്നീട് തിരിച്ചു വന്നില്ലെന്നാണ് ബന്ധുക്കളുടെ പരാതി. വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ വിവരം നൽകണമെന്ന് അറിയിച്ചു.