ബിഗ്‌ബോസ് താരം റോബിൻ സിനിമയിലേക്ക്..

Spread the love

ബിഗ് ബോസ് നാലാം സീസണിലെ ശക്തനായ മത്സരാർത്തി താരം ഡോ. റോബിൻ രാധാകൃഷ്ണൻ സിനിമയിലേക്ക്. സന്തോഷ് ടി കുരുവിള നിർമ്മിക്കുന്ന ചിത്രത്തിലൂടെയാണ് റോബിന്റെ സിനിമ അരങ്ങേറ്റം. മോഹൻലാൽ ആണ് വിശേഷം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ‘ഡോ. റോബിൻ രാധാകൃഷ്ണന് അഭിനന്ദങ്ങളും എല്ലാവിധ ആശംസകളും’ മോഹൻലാൽ അറിയിച്ചു.സന്തോഷ് ടി കുരുവിളയും സിനിമയുടെ സന്തോഷം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. ‘ഡോ. റോബിൻ രാധാകൃഷ്ണൻ മികച്ച പ്രതിഭ തന്നെയാണ്. ചെറിയ ഒരു കാലം കൊണ്ട് അദ്ദേഹത്തിന് ഏറെ ആരാധകരെ നേടാൻ കഴിഞ്ഞു എന്നതും ചെറിയ കാര്യമല്ല.

സിനിമ വേറൊരു തട്ടകമാണ്. കഴിവും നിരന്തര പരിശ്രമവും ഉള്ളവർ ഉയർന്ന് വരിക തന്നെ ചെയ്യും. ന്യൂജെൻ എന്നത് എല്ലാ ഘട്ടത്തിലും ഉണ്ടായി കൊണ്ടിരിക്കും. തീർച്ചയായും പുതു തലമുറയെ പ്രോത്സാഹിപ്പിച്ചും കണ്ടെത്തിയും മാത്രമേ വിനോദ വ്യവസായത്തിന് മുൻപോട്ട് പോകാനാവൂ’, എന്നാണ് സന്തോഷ് ടി കുരുവിള ഫേസ്ബുക്കിൽ കുറിച്ചത്.

ബിഗ് ബോസ് നാലാം സീസണിൽ ഏറ്റവും അധികം ആരാധകരെ സ്വന്തമാക്കിയ മത്സരത്തിയായിരുന്നു ഡോ. റോബിൻ രാധാകൃഷ്ണൻ. സഹ മത്സരാർത്ഥിയായ റിയാസിനെ ശാരീരിക ഉപദ്രവം ചെയ്തതിനെ തുടർന്ന് റോബിൻ ബിഗ് ബോസിൽ നിന്നും പുറത്താക്കുകയായിരുന്നു.ഷോയുടെ ഭാഗമായുണ്ടായ ടാസ്‌കിനിടെയില്‍ റോബിന്‍ മറ്റൊരു മത്സരാര്‍ത്ഥിയായ റിയാസിനെ ശാരീരികമായി ഉപദ്രവിച്ചുവെന്നായിരുന്നു പരാതി. തുടര്‍ന്ന് റോബിനെ സീക്രട്ട് മുറിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് മത്സരത്തില്‍ തിരിച്ചു പങ്കെടുപ്പിക്കാന്‍ ബിഗ് ബോസ് തീരുമാനിക്കുകയും ചെയ്തതോടെയാണ് രംഗം വഷളായത്.

W3Schools.com

റോബിന്റെ മടങ്ങി വരവില്‍ പ്രതിഷേധിച്ച് മറ്റൊരു മത്സരാര്‍ത്ഥിയായ ജാസ്മിന്‍ മൂസ സ്വന്തം ഇഷ്ടപ്രാകാരം ഇറങ്ങി പോവുകയായിരുന്നു. തുടര്‍ന്ന് റോബിനെ പരിപാടിയില്‍ നിന്നും പുറത്താക്കി.ഇതിന് പിന്നാലെ ബിഗ് ബോസ് ഷോയ്‌ക്കെതിരെയും അവതാരകനായ മോഹൻലാലിനെതിരെയും വലിയ തോതിൽ സൈബർ ആക്രമണവും ഉണ്ടായിരുന്നു. ബിഗ് ബോസില്‍ നിന്നും പുറത്തായ റോബിന്‍ വിമാനത്താവളത്തില്‍ വന്നിറങ്ങുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു.

About Post Author

Related Posts

ആഭരണങ്ങള്‍ കൊണ്ട് മാറിടം മറച്ച് ജാനകി; ചിത്രം വൈറൽ..

Spread the love

ബാല്യം മുതൽ പ്രണയിക്കുന്ന രണ്ടു പെൺകുട്ടികൾ വർഷങ്ങൾക്കു ശേഷം വീണ്ടും കണ്ടുമുട്ടുമ്പോൾ ഉണ്ടാകുന്ന വൈകാരിക മുഹൂർത്തങ്ങളിലൂടെയാണ് ‌മുന്നേറുന്ന ‘ഹോളി വൂണ്ട്. ‌‌

സിനിമയിൽ നിന്ന് പ്രചോദനം; 20 ലിറ്റർ പെട്രോൾ ദേഹത്ത് ഒഴിച്ച് യുവാവ് ആത്മഹത്യാ ചെയ്തു..

Spread the love

ആത്മഹത്യ ചെയ്ത ശേഷം തനിക്ക് മുക്തി ലഭിക്കുമെന്ന് പിതാവിനോട് പറയുന്ന വീഡിയോയും യുവാവ് തയ്യാറാക്കിയതായി റിപ്പോർട്ടുണ്ട്.

അപകടങ്ങളിൽ രക്ഷകരാകാൻ ഇനി ചുമട്ടു തൊഴിലാളികളും ; സിഐടിയു റെഡ് ബ്രിഗേഡ് വരുന്നു..

Spread the love

അപകടങ്ങളില്‍ രക്ഷകരാകാന്‍ സിഐടിയുവിന്റെ നേതൃത്വത്തില്‍ റെഡ് ബ്രിഗേഡ് പദ്ദതി തുടങ്ങുന്നു.

മാരക മയക്കുമരുന്നുമായി യുവാക്കൾ പിടിയിൽ..

Spread the love

നിരോധിത മയക്കുമരുന്നുമായി 2 പേർ ഈസ്റ്റ് പോലീസിന്റെ പിടിയിലായി. തൃശ്ശൂർ കേച്ചേരി ദേശത്ത് പറപ്പൂപ്പറമ്പിൽ വീട്ടിൽ, ദയാൽ (27) ആളൂർ മന റോഡിൽ കോട്ടയിൽ വീട്ടിൽ അഖിൽ (24) എന്നിവരാണ് ബുധനാഴ്ച അറസ്റ്റിലായത്.

കൗൺസിലർ, ഗസ്റ്റ് ലക്ചറർ, അക്കൗണ്ട്‌സ് ഓഫീസർ ; ജോലി അവസരം..

Spread the love

നിരവധി ജോലി അവസരങ്ങൾ..

മണ്ണൂത്തി – ഇടപ്പള്ളി ദേശീയപാതയ്ക്ക് പുതിയ കരാർ കമ്പനി ; ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചറിന് 75 കോടി പിഴ..

Spread the love

മണ്ണുത്തി – ഇടപ്പള്ളി ദേശീയപാത അറ്റകുറ്റപണിക്കായി പുതിയ കരാർ കമ്പനി ഉടനുണ്ടാകും. ഈ മാസം 25 ന് പുതിയ കരാറുകാരെ പ്രഖ്യാപിക്കുമെന്ന് NHAl അറിയിച്ചു. 60 കോടി രൂപയുടെ കരാറാണ് പുതിയ കമ്പനിക്ക് നൽകുക.

Leave a Reply

You cannot copy content of this page