പെട്രോൾ പമ്പിൽ ജീവനക്കാരനെ കെട്ടിയിട്ട്, മുളകുപൊടിയെറിഞ്ഞ് കവർച്ച..

Spread the love

കോഴിക്കോട്: കോട്ടൂളിയിലെ പെട്രോൾ പമ്പിൽ ജീവനക്കാരനെ കെട്ടിയിട്ട് പണം കവർന്നു. ജീവനക്കാരനെ മർദിച്ച് അവശനാക്കിയ ശേഷം കൈകൾ കെട്ടിയിട്ടായിരുന്നു കവർച്ച. 50,000 രൂപ കവർന്നതായി പൊലീസ് അറിയിച്ചു.

W3Schools.com

ഇന്ന് പുലർച്ചെ 1.45നാണ് കവർച്ച നടന്നതെന്ന് സി.സിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. കെട്ടിടത്തിന്‍റെ മുകൾനിലയിൽ നിന്ന് മോഷ്ടാവ് മുളകുപൊടി വിതറുകയായിരുന്നു. മുളകുപൊടിയുടെ മണം ഉയർന്നതിനെ തുടർന്നാണ് ജീവനക്കാരൻ മുറി പരിശോധിച്ചത്. തുടർന്ന് മോഷ്ടാവ് ജീവനക്കാരനെ മർദിച്ച് അവശനാക്കി.

ശേഷം ഓഫീസിലുണ്ടായിരുന്ന പണമെടുത്ത് കടന്നുകളയുകയായിരുന്നു. സി.സിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. കറുത്ത വസ്ത്രം ധരിച്ചാണ് മോഷ്ടാവ് എത്തിയതെന്നും ജീവനക്കാരനും മോഷ്ടാവും തമ്മിൽ മൽപ്പിടിത്തം നടന്നതായും പൊലീസ് പറഞ്ഞു.

കൃത്യമായ വാർത്തകൾ കൂടുതൽ കൃത്യതയോടെ..

Related Posts

ഫേസ്‍ബുക്കിൽ റിക്വസ്റ്റ് നിരസിച്ചതിന് യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പരത്തി ; യുവാക്കൾ അറസ്റ്റിൽ..

Spread the love

ഫേസ്ബുക്കിൽ ഫ്രണ്ട് റിക്വസ്റ്റ് നിരസിച്ചതിന് യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തിയ യുവാക്കൾ അറസ്റ്റിൽ. പത്തനംതിട്ട പുറമറ്റം സ്വദേശികളാണ് കോയിപ്രം പൊലീസിന്റെ പിടിയിലായത്.

പാലക്കാട്ടെ കൊലപാതകം ; ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി പോലീസ്..

Spread the love

പാലക്കാട് മണ്ണാര്‍ക്കാട് പല്ലുതേയ്ക്കാതെ മകനെ ഉമ്മ വച്ചത് ചോദ്യംചെയ്തതിന് ഭാര്യയെ വെട്ടിക്കൊന്ന സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളുമായി പോലീസ്. കൊല്ലപ്പെട്ട ദീപികയുടെ കഴുത്തിലും തലയിലും കയ്യിലുമായി മുപ്പതോളം വെട്ടേറ്റതായി പൊലീസ് പറഞ്ഞു

വിക്രം ഒടിടിയിൽ ഉടൻ ; തിയതി പ്രഖ്യാപിച്ചു..

Spread the love

ബോക്സ് ഓഫീസിൽ വലിയ വിജയമാണ് ‘വിക്രം’ നേടിയത്. ചിത്രത്തില്‍ കമല്‍ഹാസനൊപ്പം മലയാളി താരങ്ങളായ ഫഹദ്, കാളിദാസ് ജയറാം, നരേൻ തുടങ്ങിയവർ അഭിനയിച്ചിരുന്നു

പ്ലസ്‌ ടു ക്ലാസുകൾ ജൂലൈ ഒന്നിന് തുറക്കില്ല ; തിയതി നീട്ടി.

Spread the love

പരീക്ഷ പൂർത്തിയാകുന്നതോടെ 3 ദിവസത്തെ അവധി നൽകിയ ശേഷം പ്ലസ് ടു ക്ലാസുകൾക്ക് തുടക്കമാകും.

പ്രഥമ ബധിര ടി-20 ലോകകപ്പ് തിരുവനന്തപുരത്ത്

Spread the love

പ്രഥമ ബധിര ടി-20 ലോകകപ്പിന് തിരുവനന്തപുരം വേദിയാകും.

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ആഗസ്ത് 6 ന്; വോട്ടെണ്ണലും അന്ന് തന്നെ

Spread the love

ഉപരാഷ്ട്രപതി തെതിരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചു . ഓഗസ്റ്റ് ആറിന് വോട്ടെടുപ്പ് നടത്തുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ . ആവശ്യമെങ്കിൽ വോട്ടെണ്ണലും അന്നുതന്നെ നടത്തിയേക്കും.

Leave a Reply

You cannot copy content of this page