ഇന്ത്യ-നേപ്പാൾ ഇന്റർനാഷണൽ റെസ് ലിങ്ങ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയവർക്ക് തൃശൂരിൽ സ്വീകരണം നൽകി.

Spread the love

തൃശൂർ: നേപ്പാളിൽ നടന്ന ഇന്ത്യ-നേപ്പാൾ ഇന്റർനാഷണൽ റെസ് ലിങ്ങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് വേണ്ടി സ്വർണ്ണം നേടി തിരിച്ചെത്തിയ താരങ്ങൾക്ക് റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി.

W3Schools.com

തോന്നല്ലൂർ ഹനീഫ സഫിയ ദമ്പതികളുടെ മകൻ കെ.എച്ച് ഫിർദൗസ്, ആദൂർ റഫീഖ് തങ്ങൾ നൗഷിജ ദമ്പതികളുടെ റഈസുദ്ധീൻ, കരിയന്നൂർ രവി നിഷ ദമ്പതികളുടെ മകൻ കെ.ആർ. വിഷ്ണു, കടങ്ങോട് പാറപ്പുറം ബോബി -ഷീല ദമ്പതികളുടെ മകൻ കൈലാസ് എന്നിവരെയാണ് തൃശൂർ ജില്ലാ പഞ്ചായത്ത് മെമ്പർ ജലീൽ ആദൂരിന്റെ നേതൃത്വത്തിലാണ് തൃശൂർ റെയിൽവേ സ്റ്റേഷനിൽ സ്വീകരണം സംഘടിപ്പിച്ചത്.

എരുമപ്പെട്ടി ഗവ.ഹയർ സെക്കൻ്ററി സ്ക്കൂളിന് കീഴിൽ പ്രവർത്തിക്കുന്ന എരുമപ്പെട്ടി റെസ്‌ലിങ്ങ് ക്ലബ്ബിലെ താരങ്ങളാണ് ഇവർ.

ഈ നേട്ടത്തോടെ 2024 ൽ നടക്കുന്ന സൗത്ത് ഏഷ്യൻ ഗെയിംസിലേക്ക് നാല് പേരും യോഗ്യത നേടി. അജി കടങ്ങോട്, റെജി കുമ്പളങ്ങാട്, ലത്തീഫ്, എരുമപ്പെട്ടി സ്കൂളിലെ കായിക അധ്യാപകൻ മുഹമ്മദ് ഹനീഫ തുടങ്ങിയവരാണ് പരിശീലകർ.

ഫിർദൗസ് 125 കിലോഗ്രാം വിഭാഗത്തിലും റഈസുദ്ധീൻ 87 കിലോഗ്രാം വിഭാഗത്തിലും വിഷ്ണു 97 കിലോഗ്രാം വിഭാഗത്തിലും കൈലാസ് 130 കിലോഗ്രാം വിഭാഗത്തിലുമാണ് സ്വർണ്ണം നേടിയത്.

Related Posts

പ്ലസ് വണ്‍ പ്രവേശനം: ജൂലൈ 11മുതല്‍ അപേക്ഷിക്കാം

Spread the love

പ്ലസ് വണ്‍ പ്രവേശന ജൂലൈ 11മുതല്‍ അപേക്ഷിക്കാം

തീവ്ര മഴ ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് കളക്ടർ..

Spread the love

കനത്ത മഴ തുടരുന്നതിനാൽ വെള്ളിയാഴ്ചയും കാസർകോട് ജില്ലയിലെ അംഗൻവാടികൾക്കും കേന്ദ്രീയ വിദ്യാലയങ്ങൾ,

സ്‌കൂളിലേക്ക് സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ പോയ 16കാരിയെ കാണ്മാനില്ല..

Spread the love

കൂട്ടി സർട്ടിഫിക്കറ്റ് വാങ്ങാൻ വേണ്ടി വിട്ടിൽ നിന്നും പോയതാണ്

ബ്രിട്ടീഷ് പ്രധാനമന്ത്രി രാജിവെച്ചു..

Spread the love

മന്ത്രിസഭയില്‍ നിന്ന് കൂടുതല്‍ അംഗങ്ങള്‍ ഇന്ന് രാജിവച്ചതിന് പിന്നാലെയാണ് ബോറിസ് ജോണ്‍സണ്‍ രാജിവക്കുന്നത്.

അത്രമേൽ ഹൃദ്യം ഈ മുഹൂർത്തം; മുത്തച്ഛനെ കാണാൻ വിവാഹവേഷത്തിൽ കൊച്ചുമകൾ എത്തി..

Spread the love

പേരക്കുട്ടിയുടെ വിവാഹത്തിനു പങ്കെടുക്കാന്‍ കഴിയാതെ പോയ മുത്തച്ഛനെ അദ്ദേഹത്തിനടുത്തു പോയി സന്ദർശിച്ചിരിക്കുന്ന പേരക്കുട്ടിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

ശ്രീജിത്ത് രവിക്ക് ജാമ്യമില്ല ; 14 ദിവസത്തേക്ക് റിമാൻഡിൽ..

Spread the love

നഗ്നതാ പ്രദര്‍ശനം നടത്തിയ കേസില്‍ നടന്‍ ശ്രീജിത്ത് രവിക്ക് ജാമ്യം നിഷേധിച്ചു. ശ്രീജിത്ത് രവിയെ 14 ദിവസത്തേക്ക് തൃശൂര്‍ പോക്‌സോ കോടതി റിമാന്‍ഡ് ചെയ്തു.

Leave a Reply

You cannot copy content of this page