“ഞങ്ങൾ ഇന്ത്യൻ ഉൽപ്പന്നങ്ങൾ നീക്കം ചെയ്തു”; കുവൈറ്റ്‌ സൂപ്പർ മാർക്കറ്റുകളിൽ ഇന്ത്യൻ ഉൽപന്നങ്ങൾ പിൻവലിച്ചു കൊണ്ട് ബോർഡുകൾ സ്ഥാപിച്ചു.

Spread the love

പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ ബി.ജെ.പി വക്താവ് നുപുർ ശർമ്മ ന‌ടത്തിയ അപകീർത്തി പരാമർശത്തെ തുടർന്ന് കുവൈറ്റ് സൂപ്പർമാർക്കറ്റിൽ നിന്ന് ഇന്ത്യൻ ഉൽപന്നങ്ങൾ പിൻവലിച്ചു.

W3Schools.com

അരി ചാക്കുകളും സുഗന്ധവ്യഞ്ജനങ്ങൾ ഉൾപ്പടെയുള്ള സാധന സാമഗ്രികളുള്ള അലമാരകൾ പ്ലാസ്റ്റിക് ഷീറ്റുകൾ കൊണ്ട് മൂടി “ഞങ്ങൾ ഇന്ത്യൻ ഉൽപ്പന്നങ്ങൾ നീക്കം ചെയ്തു” എന്ന് അറബിയിൽ അച്ചടിച്ച ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്.

അൽ-അർദിയ കോ-ഓപ്പറേറ്റീവ് സൊസൈറ്റി സ്റ്റോറിലെ തൊഴിലാളികളാണ് ഇന്ത്യൻ ഉത്പന്നങ്ങൾ ഷെൽഫുകളിൽ നിന്ന് പിൻവലിച്ച് പ്രതിഷേധം അറിയിച്ചിരിക്കുന്നത്.

കുവൈറ്റ് മുസ്ലീം ജനതയെന്ന നിലയിൽ ഞങ്ങൾ പ്രവാചകനെ അപമാനിക്കുന്നത് അംഗീകരിക്കുന്നില്ലെന്ന് സ്റ്റോറിന്റെ സിഇഒ നാസർ അൽ മുതൈരി അറിയിച്ചു. കമ്പനിയിലുടനീളം ഈ ബഹിഷ്‌കരണം പരിഗണിക്കുകയാണെന്നും ശൃംഖലയിലെ മറ്റൊരുദ്യോഗസ്ഥൻ പറഞ്ഞതായി റിപ്പോർട്ട് ചെയ്തു.

വിദ്വേഷ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ ഖത്തറും കുവൈറ്റും ഒമാനും ഇന്ത്യൻ അംബാസഡറുമാരെ വിളിച്ചു വരുത്തി പ്രതിഷേധമറിയിച്ചിരുന്നു.

സംഭവത്തിൽ ഹൈദരാബാദിലും മുംബൈയിലും ഫിടോണിയിലും കേസെടുത്തിരുന്നു. പ്രവാചകനെതിരെ അസഭ്യ വാക്കുകൾ ഉപയോഗിച്ചുവെന്നും ഇസ്ലാം മതത്തിനെതിരെ ചാനൽ ചർച്ചയിൽ വിദ്വേഷ പ്രസ്താവന നടത്തിയെന്നും കാണിച്ചാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.

Related Posts

ബ്രിട്ടീഷ് പ്രധാനമന്ത്രി രാജിവെച്ചു..

Spread the love

മന്ത്രിസഭയില്‍ നിന്ന് കൂടുതല്‍ അംഗങ്ങള്‍ ഇന്ന് രാജിവച്ചതിന് പിന്നാലെയാണ് ബോറിസ് ജോണ്‍സണ്‍ രാജിവക്കുന്നത്.

ഡിവൈഎഫ്‌ഐ തയ്യാറാക്കിയ പോസ്റ്റർ വിവാദത്തിൽ.

Spread the love

കണ്ണൂർ: ഡിവൈഎഫ്‌ഐ യൂത്ത് ബ്രിഗേഡിന്റെ പരിശീലനക്യാമ്പിന്റെ പ്രചാരണത്തിനായി തയ്യാറാക്കിയ പോസ്റ്റർ വിവാദത്തിൽ.

വിയ്യൂർ സെൻട്രൽ ജയിലിൽ തടവുകാരൻ തൂങ്ങി മരിച്ചു.

Spread the love

തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു.

നടൻ ശ്രീജിത്ത് രവിക്കെതിരെ വീണ്ടും ഗുരുതര ആരോപണം..

Spread the love

നടൻ ശ്രീജിത്ത് രവിക്കെതിരെ വീണ്ടും ഗുരുതര ആരോപണവുമായി പരാതിക്കാരായ കുട്ടികളുടെ മാതാപിതാക്കൾ. ഇയാൾ കുട്ടികൾക്കു നേരെ നേരത്തെയും നഗ്നതാപ്രദർശനം നടത്തിയിരുന്നതായി രക്ഷിതാക്കൾ പറഞ്ഞു.

ബോബി ചെമ്മണ്ണൂരിന്റെ ജീപ്പിന് മുകളിൽ കയറിയുള്ള യാത്ര ; നടപടിക്ക് മോട്ടോർ വാഹന വകുപ്പ്..

Spread the love

പുതിയ സംരംഭമായ ബോചെ ദി ബുച്ചര്‍ എന്ന ഇറച്ചിക്കടയുടെ ഉദ്ഘാടനത്തിന് മോട്ടോര്‍ വാഹന വകുപ്പിന്റെ ചട്ടങ്ങള്‍ ലംഘിച്ച് ബോബി ചെമ്മണ്ണൂര്‍

സ്വാമി ഗുരുപ്രസാദിനെതിരെ പീഡന പരാതിയുമായി മലയാളി നേഴ്‌സ്..

Spread the love

സ്വാമി ഗുരുപ്രസാദിനെതിരെ പീഡന പരാതിയുമായി നേഴ്‌സ്. പത്തനംതിട്ട സ്വദേശിനിയായ അമേരിക്കന്‍ മലയാളി നഴ്സാണ് ഗുരുപ്രസാദിനെതിരെ പീഡന പരാതി നല്‍കിയിരിക്കുന്നത്.

Leave a Reply

You cannot copy content of this page