രാഷ്ട്രപതി തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു..

Spread the love

ന്യൂഡല്‍ഹി: പതിനാറാമത് രാഷ്ട്രപതി തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. ജൂലൈ 18നാണ് വോട്ടെടുപ്പ്. വിജ്ഞാപനം ജൂണ്‍ 15ന്. ജൂലായ് 31ന് ഫലം പുറത്ത് വരും. രാജ്യസഭാ സെക്രട്ടറി ജനറലായിരിക്കും തെരഞ്ഞെടുപ്പിന്റെ വരണാധികാരി.പത്രികാ സമര്‍പ്പണത്തിനുള്ള അവസാന തീയതി ജൂണ്‍ 29 ആണ്. നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷമ പരിശോധന ജൂലായ് രണ്ടിനാണ്.

W3Schools.com

ഇലക്ഷന്‍ കമ്മീഷന്‍ നല്‍കുന്ന പ്രത്യേക പേന വോട്ട് ചെയ്യാന്‍ ഉപയോഗിച്ചില്ലെങ്കില്‍ വോട്ട് അസാധുവാകും. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വിപ്പ് പാടില്ലെന്നും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചുകൊണ്ട് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ അറിയിച്ചു.

നിലവിലെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കാലാവധി ജൂലൈ 24ന് അവസാനിക്കുന്ന പശ്ചാത്തലത്തില്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 62 പ്രകാരമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 776 പാര്‍ലമെന്റംഗങ്ങളും 4,120 നിയമസഭാംഗങ്ങളും ചേര്‍ന്ന് രൂപീകരിച്ച ഇലക്ടറല്‍ കോളേജാണ് ഇന്ത്യയുടെ രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത്. 10,98,903 വോട്ടുകളാണ് ഇലക്ടറല്‍ കോളേജിലെ ആകെ അംഗബലം. മുഴുവന്‍ എംപിമാരുടെയും എംഎല്‍എമാരുടെയും വോട്ടുകളില്‍ 48.9 ശതമാനം എന്‍ഡിഎയ്ക്ക് ലഭിക്കും.

കൃത്യമായ വാർത്തകൾ കൂടുതൽ കൃത്യതയോടെ..

Related Posts

ഒടുവിൽ തോൽവി സമ്മതിച്ചു ; മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജിവച്ചു..

Spread the love

മഹാരാഷ്ട്രയില്‍ വിശ്വാസവോട്ടെടുപ്പ് നാളെ നടത്തണമെന്ന സുപ്രീം കോടതി ഉത്തരവിന് പിന്നാലെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജിവച്ചു

സൗദിയിൽ മാസപ്പിറവി ദൃശ്യമായി ; ബലിപെരുന്നാൾ ജൂലൈ 9ന്..

Spread the love

സൗദിയിൽ മാസപ്പിറവി ദൃശ്യമായതിന്റെ അടിസ്ഥാനത്തിൽ ബലിപെരുന്നാൾ ജൂലൈ 9ന്. അറഫാ ദിനം ജൂലൈ 8ന് ആയിരിക്കും.

ഫേസ്‍ബുക്കിൽ റിക്വസ്റ്റ് നിരസിച്ചതിന് യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പരത്തി ; യുവാക്കൾ അറസ്റ്റിൽ..

Spread the love

ഫേസ്ബുക്കിൽ ഫ്രണ്ട് റിക്വസ്റ്റ് നിരസിച്ചതിന് യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തിയ യുവാക്കൾ അറസ്റ്റിൽ. പത്തനംതിട്ട പുറമറ്റം സ്വദേശികളാണ് കോയിപ്രം പൊലീസിന്റെ പിടിയിലായത്.

പാലക്കാട്ടെ കൊലപാതകം ; ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി പോലീസ്..

Spread the love

പാലക്കാട് മണ്ണാര്‍ക്കാട് പല്ലുതേയ്ക്കാതെ മകനെ ഉമ്മ വച്ചത് ചോദ്യംചെയ്തതിന് ഭാര്യയെ വെട്ടിക്കൊന്ന സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളുമായി പോലീസ്. കൊല്ലപ്പെട്ട ദീപികയുടെ കഴുത്തിലും തലയിലും കയ്യിലുമായി മുപ്പതോളം വെട്ടേറ്റതായി പൊലീസ് പറഞ്ഞു

വിക്രം ഒടിടിയിൽ ഉടൻ ; തിയതി പ്രഖ്യാപിച്ചു..

Spread the love

ബോക്സ് ഓഫീസിൽ വലിയ വിജയമാണ് ‘വിക്രം’ നേടിയത്. ചിത്രത്തില്‍ കമല്‍ഹാസനൊപ്പം മലയാളി താരങ്ങളായ ഫഹദ്, കാളിദാസ് ജയറാം, നരേൻ തുടങ്ങിയവർ അഭിനയിച്ചിരുന്നു

പ്ലസ്‌ ടു ക്ലാസുകൾ ജൂലൈ ഒന്നിന് തുറക്കില്ല ; തിയതി നീട്ടി.

Spread the love

പരീക്ഷ പൂർത്തിയാകുന്നതോടെ 3 ദിവസത്തെ അവധി നൽകിയ ശേഷം പ്ലസ് ടു ക്ലാസുകൾക്ക് തുടക്കമാകും.

Leave a Reply

You cannot copy content of this page