
തൃശ്ശൂർ: പോക്സോ കേസിൽ വിധി കേട്ട പ്രതി ജീവനൊടുക്കാൻ ശ്രമിച്ചു. തൃശ്ശൂർ ഇരിങ്ങാലക്കുട പോക്സോ കോടതിയിലാണ് നാടകീയ സംഭവങ്ങൾ നടന്നത്. 48 വർഷം തടവുശിക്ഷ ലഭിച്ച പ്രതിയാണ് ശിക്ഷാ വിധിക്ക് പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
നാട്ടിക സ്വദേശി ഗണേഷൻ (66) ആണ് ആത്മഹത്യ ചെയ്യാനായി കീടനാശിനി കഴിച്ചത്. ഇയാളെ ഉടൻ തന്നെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാണ് പോക്സോ കോടതി ശിക്ഷ വിധിച്ചത്.