ഹൃദയം തന്ന കുടുംബത്തിന് മധുരം നൽകി ; ഫിനു ഷെറിൻ്റെ പ്ലസ്ടു വിജയാഘോഷം ഇങ്ങനെ..

Spread the love

കോഴിക്കോട്: ആ ഹൃദയത്തുടിപ്പിന്റെ താളത്തിൽ ഹയർ സെക്കന്ററി പരീക്ഷയിൽ മികച്ച വിജയം നേടിയതിന്റെ സന്തോഷത്തിലാണിപ്പോൾ ഫിനു ഷെറിൻ. ആദ്യം നന്ദി പറയേണ്ടത് വിഷ്ണുവിന്റെ കുടുംബത്തിനാണ്. പിന്നെ നേരെ കോഴിക്കോട്ടെ വളയനാടുള്ള വിഷ്ണുവിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങൾക്ക് മധുരം നൽകിയാണ് പ്ലസ് ടു വിജയം ഫിനു ഷെറിൻ ആഘോഷിച്ചത്. അഞ്ച് വിഷയങ്ങളിൽ എ പ്ലസും ഒരു വിഷയത്തിൽ എ ഗ്രേഡുമാണ് ഫിനു നേടിയത്.

W3Schools.com

വിഷ്ണുവിന്റെ കുടുംബം അന്ന് അങ്ങനെയൊരു തീരുമാനമെടുത്തില്ലായിരുന്നെങ്കിൽ ഫിനുവിന്റെ ഭാവി തന്നെ അപകടത്തിലാകുമായിരുന്നു. മസ്തിഷ്കമരണം സംഭവിച്ച വളയനാട് സ്വദേശി വിഷ്ണുവിന്റെ ഹൃദയമാണ് മടവൂർ ചക്കാലക്കൽ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥിനിയായ ഫിനു ഷെറിനിൽ ഇപ്പോൾ മിടിക്കുന്നത്.

ഒമ്പതാം ക്ലാസിലെത്തിയപ്പോഴാണ് ഫിനുവിന്റെ ഹൃദയത്തിന് തകരാർ കണ്ടെത്തുന്നതും ഹൃദയം മാറ്റിവെക്കണമെന്ന് ഡോക്റ്റർമാർ നിർദേശിക്കുന്നതും.

ശേഷം ചികിത്സാകമ്മിറ്റി രൂപവത്കരിച്ചു 56 ലക്ഷം രൂപ സമാഹരിച്ചായിരുന്നു ഹൃദയം മാറ്റിവെയ്ക്കൽ യാഥാർഥ്യമാക്കിയത്. ചക്കാലക്കൽ ഹയർസെക്കൻഡറി സ്കൂളിലെ കൂട്ടുകാർതൻ്റെ സഹപാഠിക്ക് 13 ലക്ഷം രൂപ അന്ന് സമാഹരിച്ച് നൽകി. പിന്നീട് യോജിച്ച ഹൃദയത്തിനായി കാത്തിരുന്നു.

കോഴിക്കോട് മെഡിക്കൽ കോളേജിൽ മസ്തിഷ്കമരണം സംഭവിച്ച വളയനാട് സ്വദേശി വിഷ്ണുവിന്റെ കുടുംബം ഹൃദയം നൽകാൻ തയ്യാറായതോടെയാണ് ഫിനു ജീവതാളം വീണ്ടെടുത്തത്. 2018 ൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു ഫിനു ഷെറിന്റെ ഹൃദയം മാറ്റി വച്ചത്.

Related Posts

തീയറ്ററിൽ നിന്ന് ഇറങ്ങി ഓടി ഷൈൻ ടോം ചാക്കോ..

Spread the love

പുറകെ കൂടിയ മാധ്യമപ്രവർത്തകർ അത് മറ്റാരുമല്ല ചിത്രത്തിലെ നായകൻ ഷൈൻ ടോം ചാക്കോ തന്നെയാണെന്ന് മനസ്സിലാക്കുകയായിരുന്നു.

തനിക്ക് രാഷ്ട്രീയം ഇല്ലന്നും സുന്നി മാത്രം ആണെന്നും കാന്തപുരം.

Spread the love

”എനിക്ക് രാഷ്ട്രീയമില്ല, ഞാൻ സുന്നി മാത്രമാണ്. സ്വാദിഖലി ശിഹാബ് തങ്ങളുടെ പിതാവ് പൂക്കോയ തങ്ങളുടെ കാലത്താണ് ഞാൻ സുന്നി യുവജന സംഘം ജനറൽ സെക്രട്ടറി ആയത്.

പ്ലസ്‌ വൺ വിദ്യാർത്ഥികൾക്ക് ആശ്വാസം ; പ്രഖ്യാപനവുമായി വിദ്യാഭ്യാസമന്ത്രി..

Spread the love

ജനങ്ങളുടെ അഭിപ്രായം സ്വീകരിക്കും. സ്‌കൂളുകളില്‍ പ്രത്യേക പി.ടി.എ യോഗം ചേര്‍ന്ന് അഭിപ്രായം സ്വരൂപിക്കുമെന്നും മന്ത്രി പറഞ്ഞു.

നാല് വയസ്സുകാരന് അദ്ധ്യാപകന്റെ ക്രൂരമര്‍ദ്ദനം..

Spread the love

ഇഗ്ലീഷ് വാക്കുകൾ പറയാത്തതിന് നാല് വയസ്സുകാരന് അദ്ധ്യാപകന്റെ ക്രൂരമര്‍ദ്ദനം

മലപ്പുറത്ത് ശൈശവ വിവാഹത്തിന് ശ്രമം ; തടഞ്ഞ് അധികൃതർ..

Spread the love

ഉദ്യോഗസ്ഥര്‍ കുട്ടിയുടെ മാതാപിതാക്കളുമായി സംസാരിക്കുകയും നിയമവശങ്ങള്‍ ബോധവത്കരിക്കുകയും ചെയ്തു.

തൃശൂർ ജില്ലയിൽ ജൂൺ 30ന് ഹർത്താൽ..

Spread the love

രാവിലെ 6 മുതൽ 6 വരെയാണ്‌ ഹർത്താൽ

Leave a Reply

You cannot copy content of this page