
കാത്തിരിപ്പിനോടുവിൽ പ്ലസ് ടു പരീക്ഷ ഫലം പ്രഖ്യാപിച്ചു. പ്രഖ്യാപിച്ച ഉടൻ തന്നെ വെബ്സൈറ്റുകളിൽ ലഭ്യമായി തുടങ്ങി.361091 കുട്ടികൾ പരീക്ഷ എഴുതിയതിൽ 302865 തുടർപഠനത്തിന് അർഹരായി. വിജയ ശതമാനം 83.87% മാണ് . കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണത്തെ വിജയശതമാനത്തിൽ വൻ കുറവാണ് രേഖപ്പെടുത്തിയത്.
28450 കുട്ടികൾ ഫുൾ എ പ്ലസ് നേടി ഉന്നത വിജയം നേടി. മലപ്പുറം തന്നെയാണ് ഇത്തവണയും ഏറ്റവും കൂടുതൽ എ പ്ലസിന് അർഹമായത്.മലപ്പുറം ജില്ലയിൽ നിന്നും തന്നെയാണ് ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷയെ നേരിട്ടതും.വിജയശതമാനം കൂടുതലുള്ള ജില്ല കോഴിക്കോടും കുറഞ്ഞത് വയനാടുമാണ് . നൂറുശതമാനം വിജയം കൈവരിച്ച സ്കൂളുകളുടെ എണ്ണം 78. 172052 ആൺകുട്ടികളും 18929 പെൺകുട്ടികളുമാണ് ഇത്തവണ പരീക്ഷയെ നേരിട്ടത്. ജൂലൈ 25 മുതലാണ് സെ പരീക്ഷകൾ ആരംഭിക്കുന്നത്.
ഫലമറിയാൻ :
http://www.prd.kerala.gov.in
http://examresults.kerala.gov.in
http://keralaresults.nic.in
http://dhsekerala.gov.in
http://pareekshabhavan.kerala.gov.in
http://results.kite.kerala.gov.in
പ്ലസ് ടു പരീക്ഷകൾ 30 നാണ് ആരംഭിച്ചത്. പ്രാക്ടിക്കൽ പരീക്ഷ മെയ് മൂന്ന് മുതലായിരുന്നു. അതേസമയം പ്ലസ് ടു പരീക്ഷകൾക്ക് ഇത്തവണയും ഗ്രേസ് മാർക്ക് നൽകില്ല. കലാ-കായിക മത്സരങ്ങൾ നടത്താത്ത സാഹചര്യത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. എൻസിസി ഉൾപ്പെടെ ഉള്ളവയ്ക്കും ഗ്രേസ് മാർക്ക് ഉണ്ടാകില്ല.