
മലപ്പുറം: പത്താം ക്ലാസ് പരീക്ഷയില്‍ മികച്ച നേട്ടം കൈവരിച്ച് മുന്നില്‍ നിൽകുമ്പോൾ മലപ്പുറം ജില്ലയിലെ വിദ്യാര്‍ഥികളുടെ ഉപരിപഠനം വീണ്ടും പ്രതിസന്ധിയില്‍.
എസ്‌എസ്‌എല്‍സി ജയിച്ച കുട്ടികള്‍ക്ക് ആനുപാതികമായി പ്ളസ് വണ്‍ സീറ്റുകള്‍ ജില്ലയില്‍ ഇല്ലെന്നാണ് കണക്കുകള്‍ വ്യക്‌തമാക്കുന്നത്. 77,691 പേരാണ് ഇത്തവണ ഉപരിപഠനത്തിന് അര്‍ഹത നേടിയത്.
മലപ്പുറം ജില്ലയിലെ സര്‍ക്കാര്‍, എയ്‌ഡഡ്, അണ്‍ എയ്‌ഡഡ് മേഖലകളിലായി കഴിഞ്ഞ വര്‍ഷം അധികമായി അനുവദിച്ച സീറ്റുകള്‍ എടുത്താലും ഇത്തവണയും ഉപരിപഠനം പ്രതിസന്ധിലാകുമെന്നാണ് കണക്കുകള്‍. ജില്ലയിലെ 85 സര്‍ക്കാര്‍ സ്‌കൂളുകളിലെയും 88 എയ്‌ഡഡ് സ്‌കൂളുകളിലെയും ഹയര്‍ സെക്കണ്ടറി 41950 സീറ്റാണ് മെറിറ്റ് ക്വാട്ടയില്‍ അനുവദിച്ചത്. എയ്‌ഡഡ് വിഎച്ച്‌എസ്‌ഇകളിലായി 5274 സീറ്റുകളാണ് ലഭ്യമാവുക. ഇതുള്‍പ്പടെ ആകെ 47224 സീറ്റുകളാണ് മെറിറ്റ് സീറ്റുകള്‍. ഇത് കൂടാതെ 11275 അണ്‍ എയ്‌ഡഡ് മേഖലകളിലെ സീറ്റുകളില്‍ അഡ്‌മിഷന്‍ നേടിയാലും 58449 കുട്ടികള്‍ക്കേ പ്രവേശനം ലഭിക്കുകയുള്ളൂ.
19242 കുട്ടികള്‍ക്ക് നിലവിലെ സീറ്റുകളുടെ എണ്ണം അനുസരിച്ച് ഉപരിപഠനത്തിന് അവസരമില്ല. അണ്‍ എയ്‌ഡഡിലെ പഠനം വലിയ സാമ്ബത്തിക ചെലവ് വരുമെന്നുള്ളതും നിരവധി വിദ്യാര്‍ഥികള്‍ക്ക് പ്രതിസന്ധിയാണ്. ഇതോടൊപ്പം സിബിഎസ്‌ഇ, ഐസിഎസ്‌ഇ പരീക്ഷാഫലം കൂടി വരുന്നതോടെ ഉപരിപഠനത്തിന് അര്‍ഹത നേടിയ കുട്ടികളുടെ എണ്ണം ആനുപാതികമായി കൂടും.
കഴിഞ്ഞ വര്‍ഷം 30 ശതമാനം മാര്‍ജിനല്‍ വര്‍ധനയും 31 താല്‍കാലിക ബാച്ചുകളും പ്രത്യേകമായി അനുവദിച്ച ശേഷവും സര്‍ക്കാര്‍, എയ്‌ഡഡ്, അണ്‍ എയ്‌ഡഡ് മേഖലകളിലായി 61666 പേര്‍ക്കാണ് പ്രവേശനം ലഭിച്ചത്. കഴിഞ്ഞ വര്‍ഷം 75554 പേരാണ് ഉപരിപഠനത്തിന് അവസരം നേടിയതെങ്കില്‍ ഇത്തവണ 2137 കുട്ടികള്‍ വര്‍ധിച്ച് 77691 കുട്ടികള്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. ഇത്തവണയും ആവശ്യത്തിന് സീറ്റുകള്‍ ഇല്ലാത്തതോടെ ഇഷ്‌ട വിഷയങ്ങള്‍ ആഗ്രഹിക്കുന്ന സ്‌കൂളില്‍ പഠിക്കാനാകാതെ പണം മുടക്കിയോ ഓപ്പണ്‍ സ്‌കൂള്‍ സംവിധാനത്തിലോ നിരവധി വിദ്യാര്‍ഥികള്‍ക്ക് പഠിക്കേണ്ടി വരും