
മോഹന്‍ലാലിന് എതിരായ ആനക്കൊമ്പ് കേസുമായി മുന്നോട്ട് പോകാമെന്ന് പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതി.
സര്‍ക്കാര്‍ കേസ് പിന്‍വലിക്കാന്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. ഇതോടെ കേസില്‍ മോഹന്‍ലാന്‍ തുടര്‍നടപടികള്‍ നേരിടണം.
2012 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. മോഹന്‍ലാലിന്റെ കൊച്ചി തേവരയിലെ വീട്ടില്‍ ഇന്‍കം ടാക്സ് നടത്തിയ പരിശോധനയ്ക്കിടെയാണ് ആനക്കൊമ്പ് പിടിച്ചെടുത്തത്. വനംവകുപ്പാണ് സംഭവത്തില്‍ കേസെടുക്കുന്നത്.
തുടർന്ന് വനംവകുപ്പ് കൈമാറി കേസെടുത്തു. മോഹൻലാലിന്റെ വാദം ആനക്കൊമ്പുകള്‍ പണം കൊടുത്ത് വാങ്ങിയതെന്നായിരുന്നു. ഇത് അംഗീകരിച്ച് നിയമം പരിഷ്കരിച്ച് മോഹൻലാലിന് ആനക്കൊമ്പുകള്‍ കൈവശം വയ്ക്കാൻ യുഡിഎഫ് സർക്കാർ അനുമതി നൽകി. തുടർന്ന് വന്ന എൽഡിഎഫ് സർക്കാരും കേസ് പിൻവലിക്കുന്നതിൽ എതിർപ്പില്ലെന്ന് കാണിച്ച് സമർപ്പിച്ച ഹർജിയാണ് കോടതി തള്ളിയത്.