പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ 2018 മുതൽ പീഡിപ്പിച്ചു ; വ്യാജ സിദ്ധൻ പിടിയിൽ..

Spread the love

എരുമപ്പെട്ടി : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ 2018 മുതൽ പല പ്രാവശ്യമായി പല സ്ഥലങ്ങളിൽ വച്ച് പീഡനത്തിനിരയാക്കിയയാളെ എരുമപ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തു.

W3Schools.com

വെള്ളറക്കാട് ദുബായ്പ്പടി, തറയിൽ വീട്ടിൽ ഹൈദർ(58) എന്നയാളെയാണ് എരുമപ്പെട്ടി പോലീസ് പിടികൂടിയത്. പ്രതിക്ക് ഒളിവിൽ പോവാൻ അവസരം നൽകാതെ എരുമപ്പെട്ടി പോലീസ് ഇൻസ്‌പെക്ടർ ഭൂപേഷ്. കെ. കെ യും സംഘവും ചേർന്ന് തന്ത്രപരമായാണ് പ്രതിയെ പിടികൂടിയത്.

പ്രതിക്ക് എതിരെ 2019ൽ വ്യാജ സിദ്ധൻ ചമഞ്ഞു ചികിത്സ നടത്തിയതിന് എരുമപ്പെട്ടി പോലീസ് സ്റ്റേഷനിൽ കേസ് നിലവിലുണ്ട്. കൂടാതെ മറ്റ് ജില്ലയിലും പ്രതിക്കെതിരെ കേസ് നിലവിലുണ്ട്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി, റിമാൻഡ് ചെയ്തു. അന്വേഷണ സംഘത്തിൽ ഇൻസ്‌പെക്ടർ ഭൂപേഷ്. കെ. കെ, സബ്ബ് ഇൻസ്‌പെക്ടർ അനുരാജ്. ടി. സി, സ്പെഷ്യൽ ബ്രാഞ്ച് ASI വർഗ്ഗീസ്, SCPO മാരായ രാജേഷ്. കെ, ജിജി, സുഗതൻ. കെ. വി, ഷാജൻ. ഐ. ബി, മിനി. പി. ബി,CPO സുവിഷ്‌കുമാർ. കെ. എസ് എന്നിവർ ഉണ്ടായിരുന്നു.

കൃത്യമായ വാർത്തകൾ കൂടുതൽ കൃത്യതയോടെ..

Related Posts

പ്ലസ് വണ്‍ പ്രവേശനം: ജൂലൈ 11മുതല്‍ അപേക്ഷിക്കാം

Spread the love

പ്ലസ് വണ്‍ പ്രവേശന ജൂലൈ 11മുതല്‍ അപേക്ഷിക്കാം

തീവ്ര മഴ ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് കളക്ടർ..

Spread the love

കനത്ത മഴ തുടരുന്നതിനാൽ വെള്ളിയാഴ്ചയും കാസർകോട് ജില്ലയിലെ അംഗൻവാടികൾക്കും കേന്ദ്രീയ വിദ്യാലയങ്ങൾ,

സ്‌കൂളിലേക്ക് സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ പോയ 16കാരിയെ കാണ്മാനില്ല..

Spread the love

കൂട്ടി സർട്ടിഫിക്കറ്റ് വാങ്ങാൻ വേണ്ടി വിട്ടിൽ നിന്നും പോയതാണ്

ബ്രിട്ടീഷ് പ്രധാനമന്ത്രി രാജിവെച്ചു..

Spread the love

മന്ത്രിസഭയില്‍ നിന്ന് കൂടുതല്‍ അംഗങ്ങള്‍ ഇന്ന് രാജിവച്ചതിന് പിന്നാലെയാണ് ബോറിസ് ജോണ്‍സണ്‍ രാജിവക്കുന്നത്.

അത്രമേൽ ഹൃദ്യം ഈ മുഹൂർത്തം; മുത്തച്ഛനെ കാണാൻ വിവാഹവേഷത്തിൽ കൊച്ചുമകൾ എത്തി..

Spread the love

പേരക്കുട്ടിയുടെ വിവാഹത്തിനു പങ്കെടുക്കാന്‍ കഴിയാതെ പോയ മുത്തച്ഛനെ അദ്ദേഹത്തിനടുത്തു പോയി സന്ദർശിച്ചിരിക്കുന്ന പേരക്കുട്ടിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

ശ്രീജിത്ത് രവിക്ക് ജാമ്യമില്ല ; 14 ദിവസത്തേക്ക് റിമാൻഡിൽ..

Spread the love

നഗ്നതാ പ്രദര്‍ശനം നടത്തിയ കേസില്‍ നടന്‍ ശ്രീജിത്ത് രവിക്ക് ജാമ്യം നിഷേധിച്ചു. ശ്രീജിത്ത് രവിയെ 14 ദിവസത്തേക്ക് തൃശൂര്‍ പോക്‌സോ കോടതി റിമാന്‍ഡ് ചെയ്തു.

Leave a Reply

You cannot copy content of this page