
ബാലതാരമായും, അവതാരകയായും മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ കലാകാരിയാണ് മീനാക്ഷി അനൂപ്. അരുണ്‍ കുമാര്‍ അരവിന്ദ് ചിത്രമായ ‘വണ്‍ ബൈ ടുവി’ ലൂടെയാണ് മീനാക്ഷി വെള്ളിത്തിരയിലെത്തുന്നത്. ചുരുങ്ങിയ കാലത്തിനുള്ളില്‍ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാൻ മീനാക്ഷിക്ക് കഴിഞ്ഞു. അഭിനയത്തില്‍ മാത്രമല്ല പഠനത്തിലും മുന്നില്‍തന്നെയാണ് എന്ന് തെളിയിച്ചിരിക്കുകയാണ് മീനാക്ഷി.
എസ്എസ്എല്‍സി പരീക്ഷയില്‍ മിന്നും വിജയം സ്വന്തമാക്കിയിരിക്കുകയാണ് മീനാക്ഷി. പത്തില്‍ ഒൻപത് വിഷങ്ങള്‍ക്കും മീനാക്ഷിക്ക് എ പ്ലസ് തന്നെയാണ്. തന്റെ മാര്‍ക് ലിസ്റ്റ് മീനാക്ഷി തന്നെ പങ്കുവെച്ചിട്ടുണ്ട്. ഒന്ന് ബി പൊസീറ്റീവായിരിക്കാൻ ബാക്കി എല്ലാം എ പ്ലസ് എന്നാണ് ഹാസ്യ രൂപേണ മീനാക്ഷി കുറിച്ചത്.
മോഹൻലാല്‍ നായകനായി പ്രിയദര്‍ശന്റെ സംവിധാനത്തില്‍ എത്തിയ ചിത്രമായ ‘ഒപ്പ’ത്തില്‍ മികച്ച വേഷമായിരുന്നു മീനാക്ഷിക്ക്. ഒപ്പം എന്ന പ്രിയദര്ശൻ ചിത്രത്തില്‍ മോഹൻലാലും മീനാക്ഷിയും ഒന്നിച്ചുള്ള രംഗങ്ങള്‍ എല്ലാവരുടെയും ഹൃദയം തൊട്ടിരുന്നു. ‘മോഹൻലാല്‍’, ‘ക്വീൻ’, ‘അലമാര’, ‘മറുപടി’, ‘ഒരു മുത്തശ്ശി ഗഥ’, ‘ജമ്ന പ്യാരി’ തുടങ്ങിയവയിലും വേഷമിട്ട മീനാക്ഷി വളരെ പെട്ടെന്നാണ് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. മലയാളത്തില്‍ തിരക്കുള്ള ബാലനടിമാരില്‍ ഒരാളായി മാറിയ മീനാക്ഷി കന്നഡയില്‍ ‘കവച’യിലും വേഷമിട്ടു.