റെയിൽവേ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് ; യുവതി പിടിയിൽ..

Spread the love

കണ്ണൂരിൽ റെയിൽവെ ജോലി വാഗ്ദാനം ചെയ്ത് നിരവധിയാളുകളിൽ നിന്ന് പണം തട്ടിയ യുവതി അറസ്റ്റിൽ. കണ്ണൂർ ഇരിട്ടി ചരൾ സ്വദേശി ബിൻഷ ഐസക്കാണ് അറസ്റ്റിലായത്. ജോലി വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി ഇവർ ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തെന്നാണ് പൊലീസ് കണ്ടെത്തൽ.

റെയിൽവെയിൽ ജോലി വാഗ്ദാനം ചെയ്ത് ബിൻഷ ഐസക് പണം തട്ടിയെന്ന് അഞ്ച് പേരാണ് കണ്ണൂർ ടൗൺ പൊലീസിൽ പരാതി നൽകിയത്. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് പരിശോധന ക്ലർക്ക് ആയി ജോലി ഒഴിവുണ്ടെന്നും ജോലി ലഭിക്കാൻ സഹായിക്കാമെന്നും പറഞ്ഞായിരുന്നു പണം തട്ടിയത്. പതിനായിരം മുതൽ ഒരു ലക്ഷം രൂപ വരെ നഷ്ടപ്പെട്ടവരാണ് പൊലീസിയിൽ പരാതി നൽകിയത്.

പരാതിയുടെ അടിസ്ഥാനത്തിൽ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിലാണ് ബിനിഷ അറസ്റ്റിലായത്. ഇവരുടെ സമൂഹ മാധ്യമ അക്കൗണ്ടുകൾ പരിശോധിച്ചതിൽ നിന്നും നിരവധി പേർ തട്ടിപ്പിനിരയായിട്ടുണ്ടെന്നും പൊലീസിന് വ്യക്തമായിട്ടുണ്ട്.

ഇരിട്ടിയിലെ ഒരു ഫ്‌ലാറ്റ് കേന്ദ്രീകരിച്ച് ബിൻഷ തട്ടിപ്പ് നടത്തിയിരുന്നതായാണ് പൊലീസിന് ലഭിച്ച വിവരം. യുവതിയെ ചോദ്യം ചെയ്തതിൽ നിന്നും തട്ടിപ്പ് സംഘത്തിൽ കൂടുതൽ പേർ ഉള്ളതായും പൊലീസിന് വിവരം ലഭിച്ചു. തട്ടിപ്പിൽ പങ്കാളിത്തമുള്ള കൂടുതൽപേരെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.

W3Schools.com

About Post Author

Related Posts

സിനിമയിൽ നിന്ന് പ്രചോദനം; 20 ലിറ്റർ പെട്രോൾ ദേഹത്ത് ഒഴിച്ച് യുവാവ് ആത്മഹത്യാ ചെയ്തു..

Spread the love

ആത്മഹത്യ ചെയ്ത ശേഷം തനിക്ക് മുക്തി ലഭിക്കുമെന്ന് പിതാവിനോട് പറയുന്ന വീഡിയോയും യുവാവ് തയ്യാറാക്കിയതായി റിപ്പോർട്ടുണ്ട്.

അപകടങ്ങളിൽ രക്ഷകരാകാൻ ഇനി ചുമട്ടു തൊഴിലാളികളും ; സിഐടിയു റെഡ് ബ്രിഗേഡ് വരുന്നു..

Spread the love

അപകടങ്ങളില്‍ രക്ഷകരാകാന്‍ സിഐടിയുവിന്റെ നേതൃത്വത്തില്‍ റെഡ് ബ്രിഗേഡ് പദ്ദതി തുടങ്ങുന്നു.

മാരക മയക്കുമരുന്നുമായി യുവാക്കൾ പിടിയിൽ..

Spread the love

നിരോധിത മയക്കുമരുന്നുമായി 2 പേർ ഈസ്റ്റ് പോലീസിന്റെ പിടിയിലായി. തൃശ്ശൂർ കേച്ചേരി ദേശത്ത് പറപ്പൂപ്പറമ്പിൽ വീട്ടിൽ, ദയാൽ (27) ആളൂർ മന റോഡിൽ കോട്ടയിൽ വീട്ടിൽ അഖിൽ (24) എന്നിവരാണ് ബുധനാഴ്ച അറസ്റ്റിലായത്.

കൗൺസിലർ, ഗസ്റ്റ് ലക്ചറർ, അക്കൗണ്ട്‌സ് ഓഫീസർ ; ജോലി അവസരം..

Spread the love

നിരവധി ജോലി അവസരങ്ങൾ..

മണ്ണൂത്തി – ഇടപ്പള്ളി ദേശീയപാതയ്ക്ക് പുതിയ കരാർ കമ്പനി ; ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചറിന് 75 കോടി പിഴ..

Spread the love

മണ്ണുത്തി – ഇടപ്പള്ളി ദേശീയപാത അറ്റകുറ്റപണിക്കായി പുതിയ കരാർ കമ്പനി ഉടനുണ്ടാകും. ഈ മാസം 25 ന് പുതിയ കരാറുകാരെ പ്രഖ്യാപിക്കുമെന്ന് NHAl അറിയിച്ചു. 60 കോടി രൂപയുടെ കരാറാണ് പുതിയ കമ്പനിക്ക് നൽകുക.

ജില്ലയിൽ വീണ്ടും മിന്നൽ ചുഴലി..

Spread the love

തൃശൂരിൽ വീണ്ടും മിന്നൽ ചുഴലി. ഒല്ലൂർ ക്രിസ്റ്റഫർ നഗർ പ്രദേശത്ത് മിന്നൽ ചുഴലിയിൽ വീടിന്‍റെ മേൽക്കൂര പറന്നു പോയി. വൈദ്യുത പോസ്റ്റും ഒടിഞ്ഞു. മേൽക്കൂര പറന്ന് അടുത്തുള്ള സെയിന്‍റ് റാഫേൽ സ്കൂൾ കോമ്പൗണ്ടിൽ വീണു

Leave a Reply

You cannot copy content of this page