അതിമാരക മയക്കുമരുന്നുമായി യുവതിയടക്കം 3 പേർ അറസ്റ്റിൽ..

Spread the love

തൃശൂർ : പുതുതലമുറ സിന്തറ്റിക് മയക്കുമരുന്ന് MDMA യുമായി ഒരു സ്ത്രീയടക്കം മൂന്നുപേർ പോലീസ് പിടിയിൽ. ഊരകം ഇടക്കാട്ടുപറമ്പിൽ സഞ്ജുന രാജൻ (28), പൂത്തോൾ തേറാട്ടിൽ മെബിൻ (29), ചേറൂർ പുതിയവീട്ടിൽ കാസിം (28) എന്നിവരാണ് ഈസ്റ്റ് പോലീസിന്റെ പിടിയിലായത്.

വാടാനപ്പിള്ളിയിൽ പ്ലാനറ്റ് ഹോളിഡേയ്സ് എന്ന ട്രാവൽ ഏജൻസി നടത്തിവരികയാണ് പിടിയിലായ സഞ്ജുന. ബാംഗ്ലൂരിൽ ഇടക്കിടെ പോയിവരുന്ന ഇവർ അവിടെ നിന്നുമാണ് മയക്കുമരുന്ന് എത്തിച്ച് വിപണനം നടത്തി വന്നിരുന്നത്. പിടിയിലായവരിൽ മെബിൻ എന്നയാൾ ടാറ്റൂ പതിപ്പിക്കുന്ന രാസവസ്തു കച്ചവടം നടത്തുന്നതിന്റെ മറവിലാണ് മയക്കുമരുന്ന് ഉപഭോക്താക്കളെ കണ്ടെത്തിയിരുന്നത്. പിടിയിലായവർ നിരവധി തവണ മയക്കുമരുന്ന് കടത്തി വിൽപ്പന നടത്തിയതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇവർ മൂന്നുപേരും മയക്കുമരുന്ന് സ്ഥിരമായി ഉപയോഗിക്കുന്നവരുമാണ്.

മയക്കുമരുന്നുമായി ബാംഗ്ലൂരിൽ നിന്നും തൃശൂരിലേക്ക് വരുന്നുണ്ടെന്ന രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ സഞ്ചരിച്ചിരുന്ന ആഢംബര കാർ സഹിതം തൃശൂർ കിഴക്കേക്കോട്ട ഭാഗത്തുനിന്നും ഈസ്റ്റ് എസ്.എച്ച്.ഓ പി. ലാൽകുമാറും, തൃശൂർ സിറ്റി പോലീസ് മയക്കുമരുന്ന് വിരുദ്ധ വിഭാഗവും ചേർന്ന് ഇവരെ പിടികൂടിയത്. പിടിച്ചെടുത്ത അതിമാരക മയക്കുമരുന്നിന് ചില്ലറ വിപണിയിൽ രണ്ടുലക്ഷത്തിലധികം രൂപ വിലവരും.

അന്വേഷണ സംഘാംഗങ്ങൾ. ഈസ്റ്റ് പോലീസ് സ്റ്റേഷൻ SHO പി. ലാൽകുമാർ, സബ് ഇൻസ്പെക്ടർ ഗീതുമോൾ, അസി. സബ് ഇൻസ്പെക്ടർ ജിനികുമാർ, ഷാഡോ പോലീസ് സബ് ഇൻസ്പെക്ടർമാരായ എൻ.ജി. സുവ്രതകുമാർ, പി.എം. റാഫി, പി.രാഗേഷ്, കെ.ഗോപാലകൃഷ്ണൻ, സിവിൽ പോലീസ് ഓഫീസർമാരായ പഴനിസ്വാമി, ജീവൻ, വിപിൻദാസ്, ലിഗേഷ്, സുജിത് കുമാർ, ശരത്ത്.

W3Schools.com

Related Posts

തീയറ്ററിൽ നിന്ന് ഇറങ്ങി ഓടി ഷൈൻ ടോം ചാക്കോ..

Spread the love

പുറകെ കൂടിയ മാധ്യമപ്രവർത്തകർ അത് മറ്റാരുമല്ല ചിത്രത്തിലെ നായകൻ ഷൈൻ ടോം ചാക്കോ തന്നെയാണെന്ന് മനസ്സിലാക്കുകയായിരുന്നു.

തനിക്ക് രാഷ്ട്രീയം ഇല്ലന്നും സുന്നി മാത്രം ആണെന്നും കാന്തപുരം.

Spread the love

”എനിക്ക് രാഷ്ട്രീയമില്ല, ഞാൻ സുന്നി മാത്രമാണ്. സ്വാദിഖലി ശിഹാബ് തങ്ങളുടെ പിതാവ് പൂക്കോയ തങ്ങളുടെ കാലത്താണ് ഞാൻ സുന്നി യുവജന സംഘം ജനറൽ സെക്രട്ടറി ആയത്.

പ്ലസ്‌ വൺ വിദ്യാർത്ഥികൾക്ക് ആശ്വാസം ; പ്രഖ്യാപനവുമായി വിദ്യാഭ്യാസമന്ത്രി..

Spread the love

ജനങ്ങളുടെ അഭിപ്രായം സ്വീകരിക്കും. സ്‌കൂളുകളില്‍ പ്രത്യേക പി.ടി.എ യോഗം ചേര്‍ന്ന് അഭിപ്രായം സ്വരൂപിക്കുമെന്നും മന്ത്രി പറഞ്ഞു.

നാല് വയസ്സുകാരന് അദ്ധ്യാപകന്റെ ക്രൂരമര്‍ദ്ദനം..

Spread the love

ഇഗ്ലീഷ് വാക്കുകൾ പറയാത്തതിന് നാല് വയസ്സുകാരന് അദ്ധ്യാപകന്റെ ക്രൂരമര്‍ദ്ദനം

മലപ്പുറത്ത് ശൈശവ വിവാഹത്തിന് ശ്രമം ; തടഞ്ഞ് അധികൃതർ..

Spread the love

ഉദ്യോഗസ്ഥര്‍ കുട്ടിയുടെ മാതാപിതാക്കളുമായി സംസാരിക്കുകയും നിയമവശങ്ങള്‍ ബോധവത്കരിക്കുകയും ചെയ്തു.

തൃശൂർ ജില്ലയിൽ ജൂൺ 30ന് ഹർത്താൽ..

Spread the love

രാവിലെ 6 മുതൽ 6 വരെയാണ്‌ ഹർത്താൽ

Leave a Reply

You cannot copy content of this page