ലോകത്തെ നടുക്കി അജ്ഞാത രോഗം പടരുന്നു ; 1600ഓളം പേർ ആശുപത്രിയിൽ..

Spread the love

സോൾ: കോവിഡ് വ്യാപനത്തിനു പിന്നാലെ ഉത്തര കൊറിയയിൽ മറ്റൊരു പകർച്ച വ്യാധി കൂടി പടർന്നുപിടിക്കുന്നതായി റിപ്പോർട്ടുകൾ. തീവ്രവ്യാപനശേഷിയുള്ള മഹാമാരി മൂലം നിരവധി പേരാണ് വലയുന്നതെന്നും റിപ്പോർട്ടുകളുണ്ട്. രോഗം എത്രത്തോളം ഗൗരവകരമാണെന്നതു സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

തെക്കുകിഴക്കൻ നഗരമായ ഹേജുവിലാണ് രോഗം പടർന്നുപിടിക്കുന്നതെന്ന് കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. 800 കുടുംബങ്ങളിൽ നിന്നായി 1600ഓളം പേർക്ക് രോഗം പിടിപെട്ടതായാണ് റിപ്പോർട്ട്.

പുതിയ രോഗം പിടിപെട്ടവർക്കായി ഭരണാധികാരി കിം ജോങ് ഉൻ തന്റെ സ്വകാര്യ മരുന്നുശേഖരത്തിൽ നിന്ന് മരുന്ന് വിതരണം ചെയ്യുന്നുണ്ടെന്നും പറയപ്പെടുന്നുണ്ട്.

ടൈഫോയ്ഡ്, ഡിസൻട്രി, കോളറ എന്നിവയ്ക്ക് സമാനമായ പകർച്ചവ്യാധിയാണ് പടർന്നു പിടിക്കുന്നത് എന്നാണ് നിരീക്ഷകരുടെ വാദം. ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും പകരുന്ന അണുക്കളാണ് രോഗവാഹകരെന്നും നിരീക്ഷണമുണ്ട്.

കൊറോണയ്ക്ക് പിന്നാലെ പനി ബാധിക്കുന്നവരുടെ എണ്ണവും ഉത്തര കൊറിയയിൽ വർധിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. പനിക്കൊപ്പം മീസിൽസ്, ടൈഫോയ്ഡ് തുടങ്ങിയവയും പരക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന വാർത്തകൾ.

മീസിൽസ്, ടൈഫോയ്ഡ് എന്നിവ ഉത്തര കൊറിയയിൽ സാധാരണമാണെന്നും നിലവിൽ മറ്റൊരു പകർച്ചവ്യാധി പടരുന്നുണ്ടെന്ന വാർത്ത സത്യമാണ് എന്നാണ് കരുതുന്നതെന്നും ആരോഗ്യകാര്യങ്ങളിൽ ഊന്നൽ നൽകുന്ന വെബ്സൈറ്റായ DPRKHEALTH.ORG ന്റെ വക്താവ് ആൻ ക്യുങ് സു പറഞ്ഞു. എന്നാൽ കിമ്മിന് ജനങ്ങളോടുള്ള കരുതൽ ഊന്നിക്കാട്ടാൻ ഉത്തര കൊറിയ ഈ സംഭവത്തെ ഒരവസരമായി കണക്കാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മാസവും കിം കോവിഡ് രോഗികൾക്കായി മരുന്നുകൾ സംഭാവന ചെയ്തത് വാർത്തയായിരുന്നു.

ദ്രുതഗതിയിൽ വ്യാപിക്കുന്ന പുതിയ രോഗത്തെ തടയിടാനുള്ള നടപടികൾ ആരംഭിക്കാനും കൂടുതൽ വ്യാപിക്കും മുമ്പ് ക്വാറന്റൈൻ ഉൾപ്പെടെയുള്ളവ നടപ്പിലാക്കാനും കിം നിർദേശം നൽകിയിട്ടുണ്ടെന്നും കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നുണ്ട്. രോഗവ്യാപനമുള്ള പ്രദേശങ്ങളിൽ അണുനശീകരണ പ്രവർത്തനങ്ങൾ ചെയ്യാനും നടപടികൾ എടുക്കുന്നുണ്ട്.

W3Schools.com

Related Posts

ഫേസ്‍ബുക്കിൽ റിക്വസ്റ്റ് നിരസിച്ചതിന് യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പരത്തി ; യുവാക്കൾ അറസ്റ്റിൽ..

Spread the love

ഫേസ്ബുക്കിൽ ഫ്രണ്ട് റിക്വസ്റ്റ് നിരസിച്ചതിന് യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തിയ യുവാക്കൾ അറസ്റ്റിൽ. പത്തനംതിട്ട പുറമറ്റം സ്വദേശികളാണ് കോയിപ്രം പൊലീസിന്റെ പിടിയിലായത്.

പാലക്കാട്ടെ കൊലപാതകം ; ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി പോലീസ്..

Spread the love

പാലക്കാട് മണ്ണാര്‍ക്കാട് പല്ലുതേയ്ക്കാതെ മകനെ ഉമ്മ വച്ചത് ചോദ്യംചെയ്തതിന് ഭാര്യയെ വെട്ടിക്കൊന്ന സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളുമായി പോലീസ്. കൊല്ലപ്പെട്ട ദീപികയുടെ കഴുത്തിലും തലയിലും കയ്യിലുമായി മുപ്പതോളം വെട്ടേറ്റതായി പൊലീസ് പറഞ്ഞു

വിക്രം ഒടിടിയിൽ ഉടൻ ; തിയതി പ്രഖ്യാപിച്ചു..

Spread the love

ബോക്സ് ഓഫീസിൽ വലിയ വിജയമാണ് ‘വിക്രം’ നേടിയത്. ചിത്രത്തില്‍ കമല്‍ഹാസനൊപ്പം മലയാളി താരങ്ങളായ ഫഹദ്, കാളിദാസ് ജയറാം, നരേൻ തുടങ്ങിയവർ അഭിനയിച്ചിരുന്നു

പ്ലസ്‌ ടു ക്ലാസുകൾ ജൂലൈ ഒന്നിന് തുറക്കില്ല ; തിയതി നീട്ടി.

Spread the love

പരീക്ഷ പൂർത്തിയാകുന്നതോടെ 3 ദിവസത്തെ അവധി നൽകിയ ശേഷം പ്ലസ് ടു ക്ലാസുകൾക്ക് തുടക്കമാകും.

പ്രഥമ ബധിര ടി-20 ലോകകപ്പ് തിരുവനന്തപുരത്ത്

Spread the love

പ്രഥമ ബധിര ടി-20 ലോകകപ്പിന് തിരുവനന്തപുരം വേദിയാകും.

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ആഗസ്ത് 6 ന്; വോട്ടെണ്ണലും അന്ന് തന്നെ

Spread the love

ഉപരാഷ്ട്രപതി തെതിരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചു . ഓഗസ്റ്റ് ആറിന് വോട്ടെടുപ്പ് നടത്തുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ . ആവശ്യമെങ്കിൽ വോട്ടെണ്ണലും അന്നുതന്നെ നടത്തിയേക്കും.

Leave a Reply

You cannot copy content of this page