ചളിവെള്ളം ചൂടാക്കി ഗ്യാസ് സിലിണ്ടറിന്റെ തൂക്കം കുറച്ച് തട്ടിപ്പ് ; മലപ്പുറം ചങ്ങരംകുളത്ത് രണ്ട് പേർ പിടിയിൽ..

Spread the love

മലപ്പുറം ചങ്ങരംകുളത്ത് ഗ്യാസ് സിലിണ്ടറുകൾ തൂക്കം കുറച്ച് മറിച്ച് വിൽപന നടത്തിയ സംഘംപിടിയിൽ. ചളിവെള്ളം ചൂടാക്കി പ്രെഷർ കുറച്ച് മറ്റൊരു സിലിണ്ടറിൽ മാറ്റി റീഫീൽ ചെയ്യുന്നതാണ് സംഘത്തിന്റെ പ്രവർത്തനം.സംഭവത്തിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ പൊലീസ് അറസ്റ്റ് ചെയ്തു. മുഖ്യ പ്രതിക്കായ് പൊലീസ് അന്വേഷണം ആരംഭിച്ചു.

മലപ്പുറം ചങ്ങരംകുളം ചിയ്യാനൂരിൽ ആളൊഴിഞ്ഞ പ്രദേശം കേന്ദ്രീകരിച്ചാണ് സംഘത്തിന്റെ പ്രവർത്തനം. രണ്ട് പേരാണ് ഇവിടെ ജോലിക്കുള്ളത്. ഒഴിഞ്ഞ സ്ഥലത്തേക്ക് ഭാരത് ഗ്യാസ് വാഹനം സ്ഥിരമായി പോകുന്നത് ശ്രദ്ധയിൽ പെട്ട വാർഡ് മെമ്പർ മജീദും പ്രദേശത്തെ സിവിൽ പോലീസ് ഓഫീസർ ആയ മധുസൂധനനും ചേർന്ന് നടത്തിയ പരിശോധനയിലാണ് സംഘത്തെ പിടികൂടിയത്.

ബംഗാൾ സ്വദേശികളായ സബോ സച്ചിൻ,ഹർദൻ ബെഹ്‌റ എന്നിവരാണ് പിടിയിലായത്.ചളിവെള്ളം ചൂടാക്കി പെർഷർകുറച്ച് മറ്റൊരു സിലിണ്ടറിൽ മാറ്റി റീഫീൽ ചെയ്യുന്നതാണ് സംഘത്തിന്റെ പ്രവർത്തന രീതി.

20 ദിവസം മുമ്പാണ് കേന്ദ്രം ആരംഭിച്ചതെന്ന് ഇരുവരും പോലീസിനോട് പറഞ്ഞു. അതെ സമയം തട്ടിപ്പിന് പിന്നിലെ നടത്തിപ്പുകാരനെ പിടികൂടാൻ പോലീസിനായിട്ടില്ല ചങ്ങരംകുളം മാന്തറ സ്വദേശി ബാബു എന്ന വ്യക്തിയാണ് ഉടമ എന്നാണ് പ്രാധമിക വിവരം.പിടിയിലായ ഇതര സംസ്ഥാന തൊഴിലാളികളുടെ മൊഴി അനുസരിച്ച് ഇയാളെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.ഇയാളെ പിടികൂടിയാൽ മാത്രമെ സംഘത്തിന്റെ പ്രവർത്തന രീതിയും ,കൂടുതൽ ആളുകൾ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളിൽ വ്യക്തവരികയുള്ളു.

W3Schools.com

Related Posts

പ്ലസ് വണ്‍ പ്രവേശനം: ജൂലൈ 11മുതല്‍ അപേക്ഷിക്കാം

Spread the love

പ്ലസ് വണ്‍ പ്രവേശന ജൂലൈ 11മുതല്‍ അപേക്ഷിക്കാം

തീവ്ര മഴ ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് കളക്ടർ..

Spread the love

കനത്ത മഴ തുടരുന്നതിനാൽ വെള്ളിയാഴ്ചയും കാസർകോട് ജില്ലയിലെ അംഗൻവാടികൾക്കും കേന്ദ്രീയ വിദ്യാലയങ്ങൾ,

സ്‌കൂളിലേക്ക് സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ പോയ 16കാരിയെ കാണ്മാനില്ല..

Spread the love

കൂട്ടി സർട്ടിഫിക്കറ്റ് വാങ്ങാൻ വേണ്ടി വിട്ടിൽ നിന്നും പോയതാണ്

ബ്രിട്ടീഷ് പ്രധാനമന്ത്രി രാജിവെച്ചു..

Spread the love

മന്ത്രിസഭയില്‍ നിന്ന് കൂടുതല്‍ അംഗങ്ങള്‍ ഇന്ന് രാജിവച്ചതിന് പിന്നാലെയാണ് ബോറിസ് ജോണ്‍സണ്‍ രാജിവക്കുന്നത്.

അത്രമേൽ ഹൃദ്യം ഈ മുഹൂർത്തം; മുത്തച്ഛനെ കാണാൻ വിവാഹവേഷത്തിൽ കൊച്ചുമകൾ എത്തി..

Spread the love

പേരക്കുട്ടിയുടെ വിവാഹത്തിനു പങ്കെടുക്കാന്‍ കഴിയാതെ പോയ മുത്തച്ഛനെ അദ്ദേഹത്തിനടുത്തു പോയി സന്ദർശിച്ചിരിക്കുന്ന പേരക്കുട്ടിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

ശ്രീജിത്ത് രവിക്ക് ജാമ്യമില്ല ; 14 ദിവസത്തേക്ക് റിമാൻഡിൽ..

Spread the love

നഗ്നതാ പ്രദര്‍ശനം നടത്തിയ കേസില്‍ നടന്‍ ശ്രീജിത്ത് രവിക്ക് ജാമ്യം നിഷേധിച്ചു. ശ്രീജിത്ത് രവിയെ 14 ദിവസത്തേക്ക് തൃശൂര്‍ പോക്‌സോ കോടതി റിമാന്‍ഡ് ചെയ്തു.

Leave a Reply

You cannot copy content of this page