ഓൺലൈൻ നിക്ഷേപ തട്ടിപ്പ് ; കോടികൾ തട്ടിയെടുത്ത ദമ്പതികൾ ഉൾപ്പടെ മൂന്ന് പേർ പിടിയിൽ..

Spread the love

കണ്ണൂർ: ഓൺലൈൻ നിക്ഷേപ തട്ടിപ്പിലൂടെ കോടികൾ തട്ടിയെടുത്ത ദമ്പതികളുൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. ചാലാട്ടെ ടി.കെ.മുഹമ്മദ് നിഹാലിന്റെ പരാതിയിൽ ബല്ലാർഡ് റോഡിൽ പ്രവർത്തിച്ചിരുന്ന ക്യൂ നെറ്റ് മൾട്ടി ലെവൽ മാർക്കറ്റിങ്ങ് സ്ഥാപനത്തിലെ മൂന്നു പേരെയാണ് അറസ്റ്റ് ചെയ്തത്.

തൃശൂർ വെങ്കിടങ് പാട്ടുരെ നാലകത്ത് കണ്ണോത്ത് ഹൗസിൽ എൻ.കെ.സിറാജുദ്ദീൻ (31) ഭാര്യ സിത്താര മുസ്തഫ (22) തൃശൂർ എരുമപ്പെട്ടിയിലെ വെള്ളുത്തടത്തിൽ വി.എ.ആഷിഫ് റഹ്മാൻ (29) എന്നിവരെയാണ് ഡി.സി.പി.ടി. കെ. രത്‌നകുമാറിന്റെ നിർദ്ദേശപ്രകാരം ടൗൺ സിഐ. ശ്രീജിതുകൊടേരിയും സംഘവും അറസ്റ്റ് ചെയ്തത്.

2021 സെപ്റ്റംബർ 10 ന് പരാതിക്കാരനിൽ നിന്ന് ആഴ്ചതോറും പതിനഞ്ചായിരം രൂപ ലാഭവിഹിതം തിരിച്ചു കിട്ടുമെന്ന് വിശ്വസിപ്പിച്ച് 1,75,000 രൂപ കൈപ്പറ്റിയ ശേഷം പണമൊന്നും തിരിച്ചു കിട്ടാഞ്ഞതിനെത്തുടർന്നാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്.പരാതിക്കാരന്റെ ബന്ധുവിൽ നിന്നുമുൾപ്പെടെ നിരവധി പേരിൽ നിന്നും സമാന രീതിയിൽ പണം തട്ടിയതായി പൊലീസ് പറഞ്ഞു.

കണ്ണൂരിന് പുറമെ വളപട്ടണം, എടക്കാട് സ്റ്റേഷനുകളിലും ഇതുപോലെ പണം തട്ടിയെടുത്തതായി എതിർകക്ഷികൾക്കെതിരെ കേസുണ്ട്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത് പോലെ പ്രതികൾ സ്ഥാപനം തുടങ്ങി കോടികൾ തട്ടിയെടുത്തിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. മണി ചെയിൻ തട്ടിപ്പ് രൂപത്തിലാണത്രെ ഇവരുടെയും ഇടപാട്.സിഐക്ക് പുറമെ തൃശൂരിൽ നി നിന്നും പ്രതികളെ പിടികൂടാൻ എഎസ്ഐ’. അജയൻ, ചക്കരക്കൽ എസ്‌ഐ.രാജീവൻ, പൊലീസുദ്യോഗസ്ഥരായ ഷാജി, സ്‌നേഹേഷ്, പ്രമോദ്, ശരത്ത് എന്നിവാണ് ഉണ്ടായിരുന്നത്.

W3Schools.com

Related Posts

പ്ലസ് വണ്‍ പ്രവേശനം: ജൂലൈ 11മുതല്‍ അപേക്ഷിക്കാം

Spread the love

പ്ലസ് വണ്‍ പ്രവേശന ജൂലൈ 11മുതല്‍ അപേക്ഷിക്കാം

തീവ്ര മഴ ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് കളക്ടർ..

Spread the love

കനത്ത മഴ തുടരുന്നതിനാൽ വെള്ളിയാഴ്ചയും കാസർകോട് ജില്ലയിലെ അംഗൻവാടികൾക്കും കേന്ദ്രീയ വിദ്യാലയങ്ങൾ,

സ്‌കൂളിലേക്ക് സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ പോയ 16കാരിയെ കാണ്മാനില്ല..

Spread the love

കൂട്ടി സർട്ടിഫിക്കറ്റ് വാങ്ങാൻ വേണ്ടി വിട്ടിൽ നിന്നും പോയതാണ്

ബ്രിട്ടീഷ് പ്രധാനമന്ത്രി രാജിവെച്ചു..

Spread the love

മന്ത്രിസഭയില്‍ നിന്ന് കൂടുതല്‍ അംഗങ്ങള്‍ ഇന്ന് രാജിവച്ചതിന് പിന്നാലെയാണ് ബോറിസ് ജോണ്‍സണ്‍ രാജിവക്കുന്നത്.

അത്രമേൽ ഹൃദ്യം ഈ മുഹൂർത്തം; മുത്തച്ഛനെ കാണാൻ വിവാഹവേഷത്തിൽ കൊച്ചുമകൾ എത്തി..

Spread the love

പേരക്കുട്ടിയുടെ വിവാഹത്തിനു പങ്കെടുക്കാന്‍ കഴിയാതെ പോയ മുത്തച്ഛനെ അദ്ദേഹത്തിനടുത്തു പോയി സന്ദർശിച്ചിരിക്കുന്ന പേരക്കുട്ടിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

ശ്രീജിത്ത് രവിക്ക് ജാമ്യമില്ല ; 14 ദിവസത്തേക്ക് റിമാൻഡിൽ..

Spread the love

നഗ്നതാ പ്രദര്‍ശനം നടത്തിയ കേസില്‍ നടന്‍ ശ്രീജിത്ത് രവിക്ക് ജാമ്യം നിഷേധിച്ചു. ശ്രീജിത്ത് രവിയെ 14 ദിവസത്തേക്ക് തൃശൂര്‍ പോക്‌സോ കോടതി റിമാന്‍ഡ് ചെയ്തു.

Leave a Reply

You cannot copy content of this page