ഖബറടക്കത്തിന് തൊട്ടുമുൻപ് മൃതദേഹം തിരിച്ചുവാങ്ങി, ഗുരുതര വീഴ്ച ; അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി..

Spread the love

തൃശ്ശൂർ: സർക്കാർ മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടം നടപടിയിൽ ഗുരുതര വീഴ്ച. വാഹനാപകടത്തിൽ പരിക്കേറ്റ് മരിച്ചയാളുടെ മൃതദേഹം വിട്ടുനൽകിയ ശേഷം തിരിച്ചുവാങ്ങി പോസ്റ്റ്മോർട്ടം നടത്തി. വടക്കാഞ്ചേരി ഒന്നാംകല്ല് സ്വദേശി യൂസഫിന്റെ മൃതശരീരമാണ് വിട്ടുകൊടുത്ത ശേഷം തിരിച്ചുവാങ്ങി പോസ്റ്റുമോർട്ടം നടത്തിയത്.

സംസ്കാര ചടങ്ങുകൾക്ക് മുന്നോടിയായി മതപരമായ ചടങ്ങുകൾ നടക്കുന്നതിനിടെയാണ് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തിരികെ എത്തിക്കണമെന്ന് പോലീസിന്റെ സഹായത്തോടെ മെഡിക്കൽ കോളേജ് അധികൃർ ബന്ധുക്കളോട് ആവശ്യപ്പെട്ടത്. ജൂൺ എട്ടാം തീയതിയാണ് ബൈക്കപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യൂസഫിനെ മെഡിക്കൽ കോളെജിൽ എത്തിച്ചത്.

തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്ന അദ്ദേഹം ഇന്ന് പുലർച്ചെയാണ് മരണപ്പെട്ടത്. ഇതിന് പിന്നാലെ മൃതദേഹം ഡ്യൂട്ടി ഡോക്ടർമാർ ബന്ധുക്കൾക്ക് വിട്ടുകൊടുക്കുകയും ചെയ്തു. ഇതിന് ശേഷമാണ് സംഭവത്തിൽ വീഴ്ചപറ്റിയെന്നും പോസ്റ്റ്മോർട്ടം വേണമെന്നും അധികൃതർ ബന്ധുക്കളെ അറിയിച്ചത്.

പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയ ശേഷം മൃതദേഹം വീണ്ടും ബന്ധുക്കൾക്ക് വിട്ടുനൽകി ശവസംസ്കാര ചടങ്ങ് നടത്തുകയും ചെയ്തു. സംഭവത്തിൽ ആരോഗ്യമന്ത്രി വീണ ജോർജ് അന്വേഷണം പ്രഖ്യാപിച്ചു.

W3Schools.com

Related Posts

ഫേസ്‍ബുക്കിൽ റിക്വസ്റ്റ് നിരസിച്ചതിന് യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പരത്തി ; യുവാക്കൾ അറസ്റ്റിൽ..

Spread the love

ഫേസ്ബുക്കിൽ ഫ്രണ്ട് റിക്വസ്റ്റ് നിരസിച്ചതിന് യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തിയ യുവാക്കൾ അറസ്റ്റിൽ. പത്തനംതിട്ട പുറമറ്റം സ്വദേശികളാണ് കോയിപ്രം പൊലീസിന്റെ പിടിയിലായത്.

പാലക്കാട്ടെ കൊലപാതകം ; ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി പോലീസ്..

Spread the love

പാലക്കാട് മണ്ണാര്‍ക്കാട് പല്ലുതേയ്ക്കാതെ മകനെ ഉമ്മ വച്ചത് ചോദ്യംചെയ്തതിന് ഭാര്യയെ വെട്ടിക്കൊന്ന സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളുമായി പോലീസ്. കൊല്ലപ്പെട്ട ദീപികയുടെ കഴുത്തിലും തലയിലും കയ്യിലുമായി മുപ്പതോളം വെട്ടേറ്റതായി പൊലീസ് പറഞ്ഞു

വിക്രം ഒടിടിയിൽ ഉടൻ ; തിയതി പ്രഖ്യാപിച്ചു..

Spread the love

ബോക്സ് ഓഫീസിൽ വലിയ വിജയമാണ് ‘വിക്രം’ നേടിയത്. ചിത്രത്തില്‍ കമല്‍ഹാസനൊപ്പം മലയാളി താരങ്ങളായ ഫഹദ്, കാളിദാസ് ജയറാം, നരേൻ തുടങ്ങിയവർ അഭിനയിച്ചിരുന്നു

പ്ലസ്‌ ടു ക്ലാസുകൾ ജൂലൈ ഒന്നിന് തുറക്കില്ല ; തിയതി നീട്ടി.

Spread the love

പരീക്ഷ പൂർത്തിയാകുന്നതോടെ 3 ദിവസത്തെ അവധി നൽകിയ ശേഷം പ്ലസ് ടു ക്ലാസുകൾക്ക് തുടക്കമാകും.

പ്രഥമ ബധിര ടി-20 ലോകകപ്പ് തിരുവനന്തപുരത്ത്

Spread the love

പ്രഥമ ബധിര ടി-20 ലോകകപ്പിന് തിരുവനന്തപുരം വേദിയാകും.

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ആഗസ്ത് 6 ന്; വോട്ടെണ്ണലും അന്ന് തന്നെ

Spread the love

ഉപരാഷ്ട്രപതി തെതിരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചു . ഓഗസ്റ്റ് ആറിന് വോട്ടെടുപ്പ് നടത്തുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ . ആവശ്യമെങ്കിൽ വോട്ടെണ്ണലും അന്നുതന്നെ നടത്തിയേക്കും.

Leave a Reply

You cannot copy content of this page