കറുത്ത മാസ്‌ക് തന്നെ ധരിക്കണമെന്ന് എന്താ ഇത്ര നിർബന്ധം.? പോലീസ് നടപടിയെ ന്യായീകരിച്ച് ഇപി ജയരാജൻ..

Spread the love

കൊച്ചി: മുഖ്യമന്ത്രി പങ്കെടുക്കുന്ന പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തുന്നവരെ കറുത്ത മാസ്‌ക് ധരിക്കുന്നതില്‍ നിന്നും വിലക്കിയ പൊലീസ് നടപടിയെ ന്യായീകരിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. കറുത്ത് മാസ്‌ക് തന്നെ ധരിക്കണമെന്ന് നിര്‍ബന്ധം പിടിക്കുന്നത് എന്തിനാണെന്നും കറുത്ത ഷര്‍ട്ട് ധരിച്ചാണോ എല്ലായിടത്തും പോകുന്നതെന്നും ഇ പി ജയരാജന്‍ ചോദിച്ചു.

കഴിഞ്ഞ ദിവസം കൊച്ചിയില്‍ കറുത്ത വസ്ത്രം ധരിച്ച ട്രാന്‍സ്‌ജെന്റര്‍ വ്യക്തികളെ കസ്റ്റഡിയിലെടുത്ത നടപടിയേയും ജയരാജന്‍ ന്യായീകരിച്ചു. ട്രാന്‍സ്‌ജെന്റര്‍മര്‍ പാവങ്ങളാണ്. അവരെ ബിജെപി കൊണ്ടുവന്നതാണ്. ആര്‍എസ്എസ് ട്രാന്‍സ്‌ജെന്റേഴ്‌സിനോട് ക്രൂരത കാണിക്കുകയാണെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ എല്‍ഡിഎഫ് ആയിരുന്നു പ്രതിപക്ഷത്ത്. ഇന്ന് എല്‍ഡിഎഫ് അക്രമം കാട്ടിയിട്ടില്ലെന്നും ഇ പി ജയരാജന്‍ വ്യക്തമാക്കി.

അതിനിടെ മുഖ്യമന്ത്രി പങ്കെടുക്കുന്ന പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്ക് ഇന്നും കറുത്ത മാസ്‌ക് ധരിക്കാന്‍ വിലക്കേര്‍പ്പെടുത്തി. തവനൂരില്‍ കറുത്ത മാസ്‌ക് ധരിച്ച് സെന്‍ട്രല്‍ ജയില്‍ ഉദ്ഘാടനത്തിനെത്തിയവരെ പൊലീസ് തടഞ്ഞു. കറുത്ത മാസ്‌കിന് പകരം ഇവര്‍ക്ക് മഞ്ഞ മാസ്‌ക് നല്‍കി. ഇന്നലെയും മുഖ്യമന്ത്രിയുടെ പരിപാടിയില്‍ കറുത്ത മാസ്‌ക് വിലക്കിയിരുന്നു. കറുത്ത മാസ്‌ക് വിവാദം ഇന്നലെ ആദ്യം ഉയര്‍ന്നത് കോട്ടയത്ത് മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയിലായിരുന്നു. രാവിലെ മുഖ്യമന്ത്രിയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയവരെ പരിശോധിക്കുന്നതിനിടെ ആയിരുന്നു കറുത്ത മാസ്‌ക് ധരിച്ചവരോട് പൊലീസ് അത് ഊരി മാറ്റാന്‍ ആവശ്യപ്പെട്ടത്. മാധ്യമപ്രവര്‍ത്തകരോടും കറുത്ത മാസ്‌ക് മാറ്റാന്‍ ആവശ്യപ്പെട്ടു.

വൈകുന്നേരം എറണാകുളം കലൂരില്‍ നടന്ന പരിപാടിയിലും സമാന സംഭവം ഉണ്ടായി. ഇതോടെ സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരണം നല്‍കി.

W3Schools.com

Related Posts

തൃശൂരിൽ ആന്ത്രാക്‌സ് രോഗബാധ സ്ഥിരീകരിച്ചു..

Spread the love

ശ്രദ്ധയില്‍പ്പെട്ടാല്‍ ആ സ്ഥലങ്ങളില്‍ ആളുകള്‍ പോകാതിരിക്കാനും അവയുടെ മൃതശരീരങ്ങള്‍ കൈകാര്യം ചെയ്യാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം.

ഒടുവിൽ തോൽവി സമ്മതിച്ചു ; മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജിവച്ചു..

Spread the love

മഹാരാഷ്ട്രയില്‍ വിശ്വാസവോട്ടെടുപ്പ് നാളെ നടത്തണമെന്ന സുപ്രീം കോടതി ഉത്തരവിന് പിന്നാലെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജിവച്ചു

സൗദിയിൽ മാസപ്പിറവി ദൃശ്യമായി ; ബലിപെരുന്നാൾ ജൂലൈ 9ന്..

Spread the love

സൗദിയിൽ മാസപ്പിറവി ദൃശ്യമായതിന്റെ അടിസ്ഥാനത്തിൽ ബലിപെരുന്നാൾ ജൂലൈ 9ന്. അറഫാ ദിനം ജൂലൈ 8ന് ആയിരിക്കും.

ഫേസ്‍ബുക്കിൽ റിക്വസ്റ്റ് നിരസിച്ചതിന് യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പരത്തി ; യുവാക്കൾ അറസ്റ്റിൽ..

Spread the love

ഫേസ്ബുക്കിൽ ഫ്രണ്ട് റിക്വസ്റ്റ് നിരസിച്ചതിന് യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തിയ യുവാക്കൾ അറസ്റ്റിൽ. പത്തനംതിട്ട പുറമറ്റം സ്വദേശികളാണ് കോയിപ്രം പൊലീസിന്റെ പിടിയിലായത്.

പാലക്കാട്ടെ കൊലപാതകം ; ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി പോലീസ്..

Spread the love

പാലക്കാട് മണ്ണാര്‍ക്കാട് പല്ലുതേയ്ക്കാതെ മകനെ ഉമ്മ വച്ചത് ചോദ്യംചെയ്തതിന് ഭാര്യയെ വെട്ടിക്കൊന്ന സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളുമായി പോലീസ്. കൊല്ലപ്പെട്ട ദീപികയുടെ കഴുത്തിലും തലയിലും കയ്യിലുമായി മുപ്പതോളം വെട്ടേറ്റതായി പൊലീസ് പറഞ്ഞു

വിക്രം ഒടിടിയിൽ ഉടൻ ; തിയതി പ്രഖ്യാപിച്ചു..

Spread the love

ബോക്സ് ഓഫീസിൽ വലിയ വിജയമാണ് ‘വിക്രം’ നേടിയത്. ചിത്രത്തില്‍ കമല്‍ഹാസനൊപ്പം മലയാളി താരങ്ങളായ ഫഹദ്, കാളിദാസ് ജയറാം, നരേൻ തുടങ്ങിയവർ അഭിനയിച്ചിരുന്നു

Leave a Reply

You cannot copy content of this page