കഴുത്തിൽ കയർ കുരുങ്ങി ചത്ത പോത്തിന്റെ മാംസം വില്പന നടത്തി ; കടയടപ്പിച്ച് അധികൃതർ..

Spread the love

തൃശൂർ: കഴുത്തിൽ കയർ കുരുങ്ങി ചത്ത പോത്തിന്‍റെ മാംസം വിൽപന നടത്തിയെന്ന പരാതിയെ തുടർന്ന് ഇറച്ചിക്കട അധികൃതർ അടപ്പിച്ചു. ചളിങ്ങാട് സ്വദേശി ഷാജി എന്നയാളുടെ കടയാണ് ആരോഗ്യവകുപ്പ് അധികൃതർ പൂട്ടിച്ചത്.

പരിശോധന നടത്തിയ ശേഷമാണ് അധികൃതർ കട പൂട്ടാൻ പൊലീസിന് നിർദേശം നൽകിയത്. തളിക്കുളം മൂന്നാം വാർഡിൽ ഇതര സംസ്ഥാന തൊഴിലാളി വളർത്തിയിരുന്ന പോത്ത് കഴിഞ്ഞ ദിവസം കയർ കുരുങ്ങി ചത്തിരുന്നു. ഈ പോത്തിനെയാണ് ഷാജി വിറ്റതെന്ന ആരോപണവുമായി നാട്ടുകാർ രംഗത്തെത്തിയത്.

സംഭവത്തിൽ പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകിയതോടെയാണ് ആരോഗ്യവിഭാഗം പരിശോധനയുമായി എത്തിയത്. ഫ്രീസറിൽ സൂക്ഷിച്ചിരുന്ന ഇറച്ചി പിടിച്ചെടുത്ത് ലാബിൽ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പരിശോധന ഫലം ലഭിച്ച ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

സംഭവത്തെ തുടർന്ന ഇറച്ചിക്കട ഉടമ ഷാജി ഒളിവിൽ പോയി. ഇയാളെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

W3Schools.com

Related Posts

തൃശൂരിൽ ആന്ത്രാക്‌സ് രോഗബാധ സ്ഥിരീകരിച്ചു..

Spread the love

ശ്രദ്ധയില്‍പ്പെട്ടാല്‍ ആ സ്ഥലങ്ങളില്‍ ആളുകള്‍ പോകാതിരിക്കാനും അവയുടെ മൃതശരീരങ്ങള്‍ കൈകാര്യം ചെയ്യാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം.

ഒടുവിൽ തോൽവി സമ്മതിച്ചു ; മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജിവച്ചു..

Spread the love

മഹാരാഷ്ട്രയില്‍ വിശ്വാസവോട്ടെടുപ്പ് നാളെ നടത്തണമെന്ന സുപ്രീം കോടതി ഉത്തരവിന് പിന്നാലെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജിവച്ചു

സൗദിയിൽ മാസപ്പിറവി ദൃശ്യമായി ; ബലിപെരുന്നാൾ ജൂലൈ 9ന്..

Spread the love

സൗദിയിൽ മാസപ്പിറവി ദൃശ്യമായതിന്റെ അടിസ്ഥാനത്തിൽ ബലിപെരുന്നാൾ ജൂലൈ 9ന്. അറഫാ ദിനം ജൂലൈ 8ന് ആയിരിക്കും.

ഫേസ്‍ബുക്കിൽ റിക്വസ്റ്റ് നിരസിച്ചതിന് യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പരത്തി ; യുവാക്കൾ അറസ്റ്റിൽ..

Spread the love

ഫേസ്ബുക്കിൽ ഫ്രണ്ട് റിക്വസ്റ്റ് നിരസിച്ചതിന് യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തിയ യുവാക്കൾ അറസ്റ്റിൽ. പത്തനംതിട്ട പുറമറ്റം സ്വദേശികളാണ് കോയിപ്രം പൊലീസിന്റെ പിടിയിലായത്.

പാലക്കാട്ടെ കൊലപാതകം ; ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി പോലീസ്..

Spread the love

പാലക്കാട് മണ്ണാര്‍ക്കാട് പല്ലുതേയ്ക്കാതെ മകനെ ഉമ്മ വച്ചത് ചോദ്യംചെയ്തതിന് ഭാര്യയെ വെട്ടിക്കൊന്ന സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളുമായി പോലീസ്. കൊല്ലപ്പെട്ട ദീപികയുടെ കഴുത്തിലും തലയിലും കയ്യിലുമായി മുപ്പതോളം വെട്ടേറ്റതായി പൊലീസ് പറഞ്ഞു

വിക്രം ഒടിടിയിൽ ഉടൻ ; തിയതി പ്രഖ്യാപിച്ചു..

Spread the love

ബോക്സ് ഓഫീസിൽ വലിയ വിജയമാണ് ‘വിക്രം’ നേടിയത്. ചിത്രത്തില്‍ കമല്‍ഹാസനൊപ്പം മലയാളി താരങ്ങളായ ഫഹദ്, കാളിദാസ് ജയറാം, നരേൻ തുടങ്ങിയവർ അഭിനയിച്ചിരുന്നു

Leave a Reply

You cannot copy content of this page