ദുരന്ത പാതയായി ചാവക്കാട് – പൊന്നാനി ദേശീയപാത ; ചാവക്കാട് പോലീസ് സ്റ്റേഷനിൽ മാത്രം രേഖപ്പെടുത്തിയത് 150ഓളം അപകടങ്ങൾ..

Spread the love

ചാവക്കാട് : എടക്കഴിയൂർ നാലാംകല്ല് മുതൽ ചാവക്കാട് മണത്തല പള്ളി വരെ കഴിഞ്ഞ മൂന്നര വർഷത്തിനിടയിൽ ചാവക്കാട് പോലീസ് സ്റ്റേഷനിൽ രേഖപ്പെടുത്തിയത് 150 അപകടങ്ങൾ. 18 പേരുടെ ജീവനാണ് കുറഞ്ഞ കാലയളവിൽ ഈ അപകടങ്ങളിൽ നിന്നും നഷ്ടമായത്. പൊതു പ്രവർത്തകൻ സി സാദിഖ് അലി ചാവക്കാട് പോലീസ് സ്റ്റേഷനിൽ നൽകിയ വിവരാവകാശ ചോദ്യത്തിന് നൽകിയ മറുപടിയിലാണ് ഈ കണക്ക്.

ദേശിയ പാതയിൽ കൂടുതൽ കേമറകളും. അമിതവേഗത നിയന്ത്രിക്കാനുള്ള നടപടികളും മദ്യപിച്ച് വാഹനമോടിക്കുന്നത് അറിയുന്നതിന് വേണ്ടിയുള്ള പരിശോധനയും കർക്കശമാക്കാത്തതും ഡിവൈഡറുകൾ സ്ഥാപിക്കാത്തതും കൊണ്ടാണ് ഇത്തരത്തിൽ അപകടം ഉണ്ടാകുന്നത് എന്ന് സൂചിപ്പിച്ച് കൊണ്ട് ജില്ലാ കളക്ടർക്ക് പരാതി നൽകിയിരുന്നു. തുടർന്ന് കളക്ടറുടെ ഓഫീസിൽ നിന്ന് നടപടികൾക്കായി സിറ്റി പോലീസ് കമ്മീഷ്ണർക്ക് നിർദേശം നൽകിയെങ്കിലും നാളിത് വരെയായിട്ടും നടപടി ഒന്നും എടുത്തിട്ടില്ലെന്ന് സാധിഖ് അലി പറഞ്ഞു.

വടക്കേകാട് പോലീസ് സ്റ്റേഷൻ പരിതിയായ മന്നലാംകുന്ന്, അകലാട് ദേശീയപാതയിൽ നടക്കുന്ന അപകടങ്ങൾ ഈ കണക്കിൽ പെടില്ല. ദേശീയപാതയിൽ ഏറ്റവും കൂടുതൽ അപകടങ്ങളും മരണവും സംഭവിക്കുന്നത് അകലാട് മേഖലയിലാണ്. പോലീസിന്റെ കണക്കിൽ പെടാത്ത അപകടങ്ങളും കൂട്ടുകയാണെങ്കിൽ എണ്ണം ഇതിന്റെ മൂന്നിരട്ടി വരും.

W3Schools.com

Related Posts

പ്ലസ് വണ്‍ പ്രവേശനം: ജൂലൈ 11മുതല്‍ അപേക്ഷിക്കാം

Spread the love

പ്ലസ് വണ്‍ പ്രവേശന ജൂലൈ 11മുതല്‍ അപേക്ഷിക്കാം

തീവ്ര മഴ ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് കളക്ടർ..

Spread the love

കനത്ത മഴ തുടരുന്നതിനാൽ വെള്ളിയാഴ്ചയും കാസർകോട് ജില്ലയിലെ അംഗൻവാടികൾക്കും കേന്ദ്രീയ വിദ്യാലയങ്ങൾ,

സ്‌കൂളിലേക്ക് സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ പോയ 16കാരിയെ കാണ്മാനില്ല..

Spread the love

കൂട്ടി സർട്ടിഫിക്കറ്റ് വാങ്ങാൻ വേണ്ടി വിട്ടിൽ നിന്നും പോയതാണ്

ബ്രിട്ടീഷ് പ്രധാനമന്ത്രി രാജിവെച്ചു..

Spread the love

മന്ത്രിസഭയില്‍ നിന്ന് കൂടുതല്‍ അംഗങ്ങള്‍ ഇന്ന് രാജിവച്ചതിന് പിന്നാലെയാണ് ബോറിസ് ജോണ്‍സണ്‍ രാജിവക്കുന്നത്.

അത്രമേൽ ഹൃദ്യം ഈ മുഹൂർത്തം; മുത്തച്ഛനെ കാണാൻ വിവാഹവേഷത്തിൽ കൊച്ചുമകൾ എത്തി..

Spread the love

പേരക്കുട്ടിയുടെ വിവാഹത്തിനു പങ്കെടുക്കാന്‍ കഴിയാതെ പോയ മുത്തച്ഛനെ അദ്ദേഹത്തിനടുത്തു പോയി സന്ദർശിച്ചിരിക്കുന്ന പേരക്കുട്ടിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

ശ്രീജിത്ത് രവിക്ക് ജാമ്യമില്ല ; 14 ദിവസത്തേക്ക് റിമാൻഡിൽ..

Spread the love

നഗ്നതാ പ്രദര്‍ശനം നടത്തിയ കേസില്‍ നടന്‍ ശ്രീജിത്ത് രവിക്ക് ജാമ്യം നിഷേധിച്ചു. ശ്രീജിത്ത് രവിയെ 14 ദിവസത്തേക്ക് തൃശൂര്‍ പോക്‌സോ കോടതി റിമാന്‍ഡ് ചെയ്തു.

Leave a Reply

You cannot copy content of this page