
കൊച്ചി: കേരളത്തിലേക്ക് കഞ്ചാവ് വിതരണം നടത്തുന്ന ആന്ധ്രപ്രദേശ് പഡേരു സ്വദേശി ബോഞ്ചി ബാബുവിനെ പിടികൂടി. എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ആന്ധ്ര- ഒഡിഷ അതിര്‍ത്തിയിലെ നക്സല്‍ ബാധിത പ്രദേശത്തെ ഒളി സങ്കേതത്തില്‍ നിന്നും സാഹസികമായി പിടികൂടി.
കഴിഞ്ഞ വര്‍ഷം അങ്കമാലിയില്‍ ബോഞ്ചി ബാബുവിന്റെ കേരളത്തിലെ വിതരണക്കാരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. ആ സമയം ഒളിവില്‍ പോയ ബോഞ്ചി ബാബുവിനെ മാസങ്ങള്‍ നീണ്ട അന്വേഷത്തിനൊടുവില്‍ കേരളത്തില്‍ നിന്നുമുള്ള പ്രത്യേക അന്വേഷണ സംഘം ദിവസങ്ങളോളം പഡേരുവില്‍ ക്യാമ്പ് ചെയ്താണ് അറസ്റ്റ് ചെയ്തത്.