മലപ്പുറത്ത് ഗാലറി തകർന്ന് വൻ അപകടം ; നിരവധി പേർക്ക് പരിക്ക്..

Spread the love

മലപ്പുറം: ഫുട്ബാൾ ടൂർണ്ണമെന്‍റ് മത്സരത്തിനിടെ ഗാലറി തകർന്ന് നിരവധി പേർക്ക് പരിക്ക്. പൂക്കോട്ടുംപാടം ഗവ. ഹയർ സെക്കണ്ടറി സ്കൂൾ മൈതാനിയിൽ ഐ.സി.സി ക്ലബ്ബ് സംഘടിപ്പിച്ച ഐ.സി.സി സൂപ്പർ സെവൻസ് ഫ്ലഡ് ലൈറ്റ് പി.എഫ്.സി സെവൻസ് ഫുട്ബാൾ മത്സരത്തിനിടെയാണ് അപകടം. വണ്ടൂർ സ്വകാര്യ ആശുപത്രിയിലു നിലമ്പൂർ ജില്ല ആശുപത്രിയിലുമായി 50ഓളം പേർ ചികിത്സ തേടി.

W3Schools.com

കളി തുടങ്ങി അല്പം കഴിഞ്ഞപ്പോഴാണ് ഗാലറി തകർന്നു വീണത്. രണ്ടാഴ്ച മുമ്പാണ് ടൂർണ്ണമെന്‍റ് ആരംഭിച്ചത്. എന്നാൽ മഴ കാരണം പല ദിവസങ്ങളിലും കളി മുടങ്ങിയിരുന്നു. ചൊവ്വാഴ്ച കെ.എസ്.ബി കൂറ്റമ്പാറയും ടോപ് സ്റ്റാർ കൂരാടും തമ്മിലായിരുന്നു മത്സരം. രാത്രി ഒമ്പതു മണിയോടെയാണ് കളി ആരംഭിച്ചത്. കളി തുടങ്ങി ഏതാനും നിമിഷങ്ങൾക്കകം പടിഞ്ഞാറു ഭാഗത്തെ ഗാലറി പിന്നിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു.

ഒരു മാസം മുൻപ് മലപ്പുറം കാളികാവിലും സമാനമായ സംഭവം നടന്നിരുന്നു. അഖിലേന്ത്യാ സെവൻസ് ഫുട്‌ബോൾ ടൂർണമെന്റ് നടക്കുന്ന സ്‌റ്റേഡിയത്തിന്റെ താത്കാലിക  ഗാലറിയാണ് അന്ന് തകർന്നത്. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Related Posts

സൗദിയിൽ മാസപ്പിറവി ദൃശ്യമായി ; ബലിപെരുന്നാൾ ജൂലൈ 9ന്..

Spread the love

സൗദിയിൽ മാസപ്പിറവി ദൃശ്യമായതിന്റെ അടിസ്ഥാനത്തിൽ ബലിപെരുന്നാൾ ജൂലൈ 9ന്. അറഫാ ദിനം ജൂലൈ 8ന് ആയിരിക്കും.

ഫേസ്‍ബുക്കിൽ റിക്വസ്റ്റ് നിരസിച്ചതിന് യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പരത്തി ; യുവാക്കൾ അറസ്റ്റിൽ..

Spread the love

ഫേസ്ബുക്കിൽ ഫ്രണ്ട് റിക്വസ്റ്റ് നിരസിച്ചതിന് യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തിയ യുവാക്കൾ അറസ്റ്റിൽ. പത്തനംതിട്ട പുറമറ്റം സ്വദേശികളാണ് കോയിപ്രം പൊലീസിന്റെ പിടിയിലായത്.

പാലക്കാട്ടെ കൊലപാതകം ; ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി പോലീസ്..

Spread the love

പാലക്കാട് മണ്ണാര്‍ക്കാട് പല്ലുതേയ്ക്കാതെ മകനെ ഉമ്മ വച്ചത് ചോദ്യംചെയ്തതിന് ഭാര്യയെ വെട്ടിക്കൊന്ന സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളുമായി പോലീസ്. കൊല്ലപ്പെട്ട ദീപികയുടെ കഴുത്തിലും തലയിലും കയ്യിലുമായി മുപ്പതോളം വെട്ടേറ്റതായി പൊലീസ് പറഞ്ഞു

വിക്രം ഒടിടിയിൽ ഉടൻ ; തിയതി പ്രഖ്യാപിച്ചു..

Spread the love

ബോക്സ് ഓഫീസിൽ വലിയ വിജയമാണ് ‘വിക്രം’ നേടിയത്. ചിത്രത്തില്‍ കമല്‍ഹാസനൊപ്പം മലയാളി താരങ്ങളായ ഫഹദ്, കാളിദാസ് ജയറാം, നരേൻ തുടങ്ങിയവർ അഭിനയിച്ചിരുന്നു

പ്ലസ്‌ ടു ക്ലാസുകൾ ജൂലൈ ഒന്നിന് തുറക്കില്ല ; തിയതി നീട്ടി.

Spread the love

പരീക്ഷ പൂർത്തിയാകുന്നതോടെ 3 ദിവസത്തെ അവധി നൽകിയ ശേഷം പ്ലസ് ടു ക്ലാസുകൾക്ക് തുടക്കമാകും.

പ്രഥമ ബധിര ടി-20 ലോകകപ്പ് തിരുവനന്തപുരത്ത്

Spread the love

പ്രഥമ ബധിര ടി-20 ലോകകപ്പിന് തിരുവനന്തപുരം വേദിയാകും.

Leave a Reply

You cannot copy content of this page