
യുപിലെ കണ്ണൗജിൽ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ. 12 വർഷം മുമ്പ് വീട് വിട്ടുപോയ പിതാവ് തിരിച്ചെത്തി മകളെ പീഡിപ്പിക്കുകയായിരുന്നു. 14 വയസുകാരിയുടെ മുത്തച്ഛൻ നൽകിയ പരാതിൽ കോട്വാലി പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഗുർസഹൈഗഞ്ച് പ്രദേശത്തിന് കീഴിലുള്ള ജലാലാബാദ് ടൗണിണ് സമീപം തിങ്കളാഴ്ച രാത്രിയോടെയാണ് സംഭവം. അമ്മായിയുടെ കൂടെ ഉറങ്ങുകയായിരുന്ന മകളെ ബലമായി മുറിയിലേക്ക് കൊണ്ടുപോയി കട്ടിലിൽ കെട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ കരച്ചിൽ കേട്ട പ്രതിയുടെ സഹോദരി ഓടിയെത്തി പിതാവിനെ അറിയിച്ചു. പിന്നീട് മുത്തച്ഛനാണ് പൊലീസിനെ വിളിച്ചുവരുത്തിയത്.
പൊലീസെത്തി കുട്ടിയെ വൈദ്യ പരിശോധനയ്ക്കായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പരിശോധനയിൽ കുട്ടി പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തി. പ്രതിയുടെ ഭാര്യ 12 വർഷം മുമ്പ് മരിച്ചു. പിന്നീട് വീട്ടിൽ നിന്ന് കാണാതായ ഇയാൾ അഞ്ച് ദിവസം മുമ്പാണ് തിരിച്ചെത്തിയത്. പ്രതി വീടുവിട്ടിറങ്ങുമ്പോൾ പെൺകുട്ടിക്ക് രണ്ട് വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.