
കോഴിക്കോട്: ഹിന്ദു മുസ്ലിം കുടുംബങ്ങള്‍ തമ്മിലുള്ള ബന്ധത്തിന്റെ പശ്ചാത്തലത്തിലുള്ള വിദ്യാര്‍ത്ഥിയുടെ കവിത ശ്രദ്ധേയമാവുന്നു. മലപ്പുറം മഅ്ദിന്‍ അക്കാദമിയിലെ വിദ്യാര്‍ത്ഥിയായ ഷുഹൈബ് അലനല്ലൂര്‍ എഴുതിയ ഒറ്റച്ചോര എന്ന കവിതയാണ് ശ്രദ്ധേയമാവുന്നത്. ആനുകാലകത്തില്‍ പ്രസിദ്ധീകരിച്ച ഈ കവിത മുസ്ലിം യൂത്ത് ലീഗ് നേതാവ് ഷിബു മീരാന്‍ തന്റെ പ്രസംഗത്തില്‍ ഉദ്ധരിച്ചതോടെയാണ് സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടത്. അയല്‍ക്കാരിയായ നബീസുവിന്റെ ഇസ്ലാമിക പ്രാര്‍ത്ഥനയില്‍ പ്രസവ വേദനയില്‍ നിന്നും ആശ്വാസം കണ്ടെത്തുന്ന നാരായണിയും മുല്ലാക്ക ഖുര്‍ ആനിലെ വരികള്‍ ഓതി നാരായണിയുടെ ഭര്‍ത്താവ് വേലുവിന്റെ മദ്യപാനം ശീലം ഇല്ലാതാക്കുന്നതുമാണ് കവിതയില്‍ ഇതിവൃത്തം. ‘മൊല്ലാക്കാന്റെ ചോര കള്ള് തട്ടിക്കൂടാ’ എന്ന വരിയിലാണ് കവിത അവസാനിക്കുന്നത്.
ഇത്തരം ബന്ധങ്ങള്‍ നമ്മുടെ നാട്ടിന് പ്രദേശത്ത് വളരെ സാധാരണമായിരുന്നു. അതിവേഗം മാഞ്ഞുപോകുന്ന ഇത്തരം ബന്ധനത്തെ ആഘോഷിക്കാനാണ് കവിതയില്‍ ശ്രമിക്കുന്നത്. മണ്ണാര്‍ക്കാട് അലനല്ലൂര്‍ സ്വദേശിയായ തന്റെ അനുഭവമാണ് കവിതയില്‍ പങ്കുവെച്ചതെന്ന് ഷുഹൈബ് ന്യൂ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.നമ്മുടെ നാട്ടില്‍ ഇത്തരം ബന്ധങ്ങള്‍ സര്‍വ്വ സാധാരണമാണെന്നും അത് ഇത്തരത്തില്‍ ഉയര്‍ത്തിക്കാട്ടേണ്ടതില്ലെന്നും ചിലര്‍ പറയാറുണ്ട്. എന്നാല്‍, ഇരുണ്ട ശക്തികള്‍ നമ്മുടെ സമൂഹത്തില്‍ ഒളിഞ്ഞിരിക്കുന്ന സമയത്ത് ഇത്തരം ശ്രമങ്ങള്‍ ആവശ്യമാണെന്ന് എസ്എസ്എഫ് നേതാവ് ബഷീര്‍ ഫൈസി ദേശമംഗലം അഭിപ്രായപ്പെട്ടു.
ഷുഹൈബ് അലനല്ലൂരിന്റെ കവിത:
ഒറ്റച്ചോര നാരായണീടെ രണ്ടാമത്തെ പേറിനുംവേലുവേട്ടന് ഷാപ്പിലായിരുന്നു.മാമൂല് തെറ്റാണ്ട്മുന്നൂറ്റിപ്പതിമൂന്ന് വകയും പിടിച്ച്നബീസു തലയ്ക്കല്‍തന്നെ കൂടി.
‘നമ്മളെത്ര പേറ് കണ്ടതാ ‘..ന്ന്’ന്റുമ്മാക്ക് പതിനേഴണ്ണാ കയിഞ്ഞേ’..ന്ന്.വെയിലരിക്കും മുമ്പ്അലക്കി വെളുത്തകണ്ടതുണിയും ഭാണ്ഡത്തിലാക്കിനഫീസു കുന്നുകയറി വരുമ്പോള്നാരായണീടെ കണ്ണുനിറയും.
വെളുപ്പിന് ഇറങ്ങിപ്പോയൊരുഅച്ചാറു മണംആടിയാടി കൂരയണയുമ്പോള്ആയത്തുല് കുര്സിയ്യോതിമണ്ടേലുഴിയാന്മൊല്ലാക്ക ഉമ്മറത്തിരിക്കും.
‘അങ്ങനെയൊന്നും ഇക്കുടി നിക്കൂലപ്പാ’..’മൊല്ലാക്ക ഉണ്ടിട്ട് പോയാ മതി’..അന്നേരം,ബാക്കിയില്ലാത്ത ബോധത്തില്ഒരു തുള്ളി സ്നേഹത്തിന്റെവീഞ്ഞു മണക്കുംഓടയില് വീണ്ചോര വാര്ന്നത്നാരായണിക്ക് മുമ്പേമൊല്ലാക്കയാണറിഞ്ഞത്.
ഡിസ്ചാര്ജ്ജ്കഴിഞ്ഞ്തോളുംചാരി വീട്ടുപടിക്കലെത്തിയപ്പവേലു കരഞ്ഞോണ്ട്വിളിച്ചുപറഞ്ഞു;’ഒറ്റച്ചോരയാ.. ഞങ്ങളൊറ്റച്ചോര..
‘കൈവിറച്ച്തൊണ്ട വരളുമ്പോള്ഷാപ്പിലേക്ക് കാണാത്തതിന്റെപരിഭവം പറയുമ്പോള്വേലു അങ്ങനെ പറഞ്ഞോണ്ടിരിക്കും..’മൊല്ലാക്കാന്റെ ചോരകള്ള് തട്ടിക്കൂടാ