ചങ്ങരംകുളം: മലപ്പുറം ചങ്ങരംകുളത്ത് അന്യ സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലത്ത് കഞ്ചാവ് കൃഷി കണ്ടെത്തി. ചങ്ങരംകുളം നരണിപ്പുഴ റോഡിലുള്ള കോർട്ടേഴ്സിളാണ് കഞ്ചാവ് കൃഷി കണ്ടെത്തിയത്.
ചങ്ങരംകുളം പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ മൂപ്പ് എത്താറായ ഏഴോളം ചെടികൾ പോലീസ് കണ്ടെടുത്തു. കഞ്ചാവ് കൃഷി ചെയ്ത കോർട്ടേഴ്സിലെ താമസക്കാരൻ കൂടിയായ വെസ്റ്റ് ബംഗാൾ ബർദമാൻ സ്വദേശി സ്വപാൻ മൊണ്ടാൽ (31)നെ പോലീസ് സംഭവ സ്ഥലത്ത് നിന്ന് പിടികൂടി.

കഴിഞ്ഞ പത്ത് വർഷത്തോളമായി ചങ്ങരംകുളം മേഖലയിൽ ജോലി ചെയ്ത് വരികയാണ് ഇയാൾ. ചങ്ങരംകുളം സിഐ ബഷീർ ചിറക്കലിന്റെയും എസ്ഐ രാജേന്ദ്രന്റെയും നേതൃത്വത്തിൽ എസ് സി പിഒ മാരായ ഷിജു പി, സനോജ് വിവി, സിപിഒ മാരായ സിപി ജെറോം, സന്തോഷ്, സുധീഷ്, സുരേഷ് എന്നിവരടങ്ങുന്ന സംഘമാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. പിടിയിലായ പ്രതിയ പൊന്നാനി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജറാക്കും
പിടിയിലായ പ്രതിയ പൊന്നാനി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജറാക്കും