മലപ്പുറത്ത് നിന്ന് മക്കയിലേക്ക് നടന്ന് തുടങ്ങി യുവാവ് ; ആദ്യദിനം പരപ്പനങ്ങാടി പള്ളിയില്‍ തങ്ങി..

Spread the love

കോട്ടയ്ക്കല്‍: പ്രാര്‍ഥനയോടെ ശിഹാബ് പുണ്യയാത്ര തുടങ്ങി. വ്യാഴാഴ്ച സുബ്ഹി നമസ്‌കാരത്തിനുശേഷം ദു ആ ചൊല്ലി, ഉറ്റവരോടെല്ലാം യാത്രപറഞ്ഞ് നടത്തം തുടങ്ങിയ ശിഹാബിന് ഇനി ഒറ്റ ലക്ഷ്യമേയുള്ളൂ -അടുത്ത ഹജ്ജിനുമുമ്പ് മക്കയിലെത്തുക. 29-കാരനായ ശിഹാബ് മക്കയിലേക്ക് കാല്‍നടയായിപ്പോകുന്നതിന് ഒരുങ്ങുന്നതിനെപ്പറ്റി മല്ലു ക്രോണിക്കിൾ റിപ്പോർട്ട്‌ ചെയ്തിരുന്നു.

വളാഞ്ചേരിക്കടുത്ത് ചോറ്റൂരിലുള്ള ചേലമ്പാടന്‍ തറവാട്ടില്‍നിന്ന് ശിഹാബ് വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഇറങ്ങിയത്. കുറച്ചുദൂരം നാട്ടുകാരും ബന്ധുക്കളും ശിഹാബിനെ അനുഗമിച്ചു. പിന്നെ സലാം പറഞ്ഞു പിരിഞ്ഞു. അത്യാവശ്യസാധനങ്ങള്‍ മാത്രമേ ശിഹാബിന്റെ കൈയിലുള്ളൂ. ഭക്ഷണവും അന്തിയുറക്കവും വഴിയരികിലെ പള്ളികളിലും മറ്റുമാകാം.

രാത്രി പരപ്പനങ്ങാടിയില്‍ ആദ്യദിനത്തിലെ യാത്ര സമാപിച്ചു. പരപ്പനങ്ങാടി ജുമാമസ്ജിദില്‍ തങ്ങിയശേഷം വെള്ളിയാഴ്ച വീണ്ടും യാത്ര ആരംഭിക്കും. ദിവസവും 25 കിലോമീറ്ററെങ്കിലും നടക്കുമെന്ന് ശിഹാബ് പറഞ്ഞു. നാട്ടില്‍നിന്ന് മക്കയിലേക്ക് 8640 കിലോമീറ്ററുണ്ട്. യാത്രയ്ക്ക് 280 ദിവസമെടുക്കും. അടുത്തവര്‍ഷത്തെ ഹജ്ജാണ് യുവാവിന്റെ ലക്ഷ്യം.

W3Schools.com

Related Posts

പാലക്കാട്ടെ കൊലപാതകം ; ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി പോലീസ്..

Spread the love

പാലക്കാട് മണ്ണാര്‍ക്കാട് പല്ലുതേയ്ക്കാതെ മകനെ ഉമ്മ വച്ചത് ചോദ്യംചെയ്തതിന് ഭാര്യയെ വെട്ടിക്കൊന്ന സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളുമായി പോലീസ്. കൊല്ലപ്പെട്ട ദീപികയുടെ കഴുത്തിലും തലയിലും കയ്യിലുമായി മുപ്പതോളം വെട്ടേറ്റതായി പൊലീസ് പറഞ്ഞു

വിക്രം ഒടിടിയിൽ ഉടൻ ; തിയതി പ്രഖ്യാപിച്ചു..

Spread the love

ബോക്സ് ഓഫീസിൽ വലിയ വിജയമാണ് ‘വിക്രം’ നേടിയത്. ചിത്രത്തില്‍ കമല്‍ഹാസനൊപ്പം മലയാളി താരങ്ങളായ ഫഹദ്, കാളിദാസ് ജയറാം, നരേൻ തുടങ്ങിയവർ അഭിനയിച്ചിരുന്നു

പ്ലസ്‌ ടു ക്ലാസുകൾ ജൂലൈ ഒന്നിന് തുറക്കില്ല ; തിയതി നീട്ടി.

Spread the love

പരീക്ഷ പൂർത്തിയാകുന്നതോടെ 3 ദിവസത്തെ അവധി നൽകിയ ശേഷം പ്ലസ് ടു ക്ലാസുകൾക്ക് തുടക്കമാകും.

പ്രഥമ ബധിര ടി-20 ലോകകപ്പ് തിരുവനന്തപുരത്ത്

Spread the love

പ്രഥമ ബധിര ടി-20 ലോകകപ്പിന് തിരുവനന്തപുരം വേദിയാകും.

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ആഗസ്ത് 6 ന്; വോട്ടെണ്ണലും അന്ന് തന്നെ

Spread the love

ഉപരാഷ്ട്രപതി തെതിരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചു . ഓഗസ്റ്റ് ആറിന് വോട്ടെടുപ്പ് നടത്തുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ . ആവശ്യമെങ്കിൽ വോട്ടെണ്ണലും അന്നുതന്നെ നടത്തിയേക്കും.

സ്‌കൂളിലെ ശുചിമുറിക്കുള്ളിൽ കയറിയ പുള്ളിപ്പുലിയെ പിടികൂടി..

Spread the love

ഗോരേഗാവിലെ സ്‌കൂളില്‍ നിന്നും പുള്ളിപ്പുലിയെ പിടികൂടി. സ്‌കൂളിലെ ശുചിമുറിയിലാണ് പുലി കുടുങ്ങിയത്.

Leave a Reply

You cannot copy content of this page