
പൊന്നാനി: മലപ്പുറം പൊന്നാനി ചാവക്കാട് തീരമേഖലകളിൽ കഞ്ചാവ് വിൽപന നടത്തുന്ന സംഘം സജീവം.കഞ്ചാവ് വില്പന നടത്തുന്ന സംഘത്തെ പിടികൂടുന്നതിനു നടത്തിയ ശ്രമത്തിൽ ഒരു സംഘത്തിൽ നിന്നും ഒമ്പതര കിലോ കഞ്ചാവ് പിടികൂടി.
തൃശൂർ വാടാനംകുർശ്ശി ഹൈസ്ക്കൂളിന് സമീപം വെച്ച് മാരുതി സ്വിഫ്റ്റ് കാറിൽ കടത്തി കൊണ്ടു വന്ന 9.4 കിലോ ഗ്രാം കഞ്ചാവാണ് പോലീസ് പിടികൂടിയത് കാർ പോലീസ് കസ്റ്റഡിയിലെടുത്തു. വാടാനാംകുർശ്ശിയിൽ വെച്ച് വാഹന പരിശോധന നടത്തവേ നിർത്താതെ അപകടകരമായി ഡ്രൈവ് ചെയ്തു പോയ കാറിനെ പിൻ തുടർന്നാണ് കഞ്ചാവ് പിടികൂടിയത്.
കാറിൽ നിന്നിറങ്ങി ഓടി രക്ഷപ്പെട്ടവരെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്. ഇവർ പൊന്നാനി, ചാവക്കാട് മേഖലകളിൽ കഞ്ചാവ് എത്തിക്കുന്നവരാണെന്നാണ് പ്രാഥമിക വിവരം .എക്സൈസ് കമ്മീഷണർ സ്ക്വാഡിലെ എക്സൈസ് ഇൻസ്പെക്ടർ മുഹമ്മദ് ഷെഫീഖ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ടി. ഷിജുമോൻ, ഗ്രേഡ് പ്രിവെന്റീവ് ഓഫീസർമാരായ കെ. പ്രദീപ്കുമാർ, ഷിബു ശങ്കർ, സിവിൽ എക്സൈസ് ഓഫീസർമാരായ കെ.എസ്. അരുൺകുമാർ, അഖിൽദാസ്, സി.നിതിൻ, അരുൺ എന്നിവരും, മലപ്പുറം ഇന്റലിജിൻസ് പ്രിവന്റീവ് ഓഫീസർമാരായ ഷിബു ഡി, ലതീഷ് പി,പട്ടാമ്പി എക്സൈസ് റെയ്ഞ്ചിലെ എക്സൈസ് ഇൻസ്പെക്ടർ പി. ഹരീഷ്, പൊന്നാനി റേഞ്ച് ഇൻസ്പെക്ടർ ജിനീഷ്. ഇ, , പ്രിവെന്റീവ് ഓഫീസർ ഗണേശൻ, സിഇഒ മാരായ പ്രമോദ്, അനൂപ്, ശ്രീജിത്ത്, പട്ടാമ്പി റേഞ്ച് പ്രിവന്റീവ് ഓഫീസർ വസന്തകുമാർ, എൻ. നന്ദകുമാർ, ഗ്രേഡ് പ്രിവെന്റീവ് ഓഫീസർ കെ.ഒ. പ്രസന്നൻ എന്നിവർ ഉൾപ്പെട്ട പാർട്ടിയാണ് കഞ്ചാവ് പിടികൂടിയത്.