
എളനാട് : എംബിബിഎസ് വിദ്യാർത്ഥിനി റഷ്യയിൽ മുങ്ങി മരിച്ചു. തൃശൂർ എളനാട് സ്വദേശി കിഴക്കുമുറി പുത്തൻപുരയിൽ ചന്ദ്രന്റെയും എൽഐസി ഏജന്റായ ജയശ്രീയുടെ മകൾ ഫെമി ചന്ദ്രനാണ് മുങ്ങി മരിച്ചത്.
എംബിബിഎസ് പഠനം പൂർത്തീകരിച്ച ശേഷം മോസ്കോയിൽ കൂട്ടുകാരുമൊത്ത് ആഘോഷിക്കവെയാണ് അപകടം നടന്നത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
ജൂലൈയിൽ നാട്ടിൽ വരാനിരിക്കെയാണ് അപകടം ഉണ്ടായിരിക്കുന്നത്. വരുൺ ആണ് സഹോദരൻ.