കോഴിമുട്ട കോഴിയുടെ ആർത്തവ രക്തം, കുട്ടികൾക്ക് കൊടുക്കരുത് ; മനേക ഗാന്ധി..

Spread the love

ഹൈദരാബാദ്: കോഴി മുട്ടയെക്കുറിച്ച് അശാസ്ത്രീയ വാദമുയര്‍ത്തി ബിജെപി എംപിയും മൃഗ സംരക്ഷണ പ്രവര്‍ത്തകയുമായ മനേക ഗാന്ധി. കോഴിയുടെ ആര്‍ത്തവ രക്തത്തില്‍ നിന്നാണ് മുട്ട ഉണ്ടാവുന്നതെന്നും പ്രത്യേകിച്ചും കുട്ടികള്‍ മുട്ട കഴിക്കരുതെന്നും മനേക ഗാന്ധി പറഞ്ഞു.

W3Schools.com

ഹൈദരാബാദില്‍ ശ്രീ ജയിന്‍ സേവ സംഘ് സംഘടിപ്പിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു ഇവര്‍. ഭക്ഷ്യ വസ്തുവായി മുട്ടയെ പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാര്‍ പദ്ധതികള്‍ നിര്‍ത്തലാക്കണമെന്നും മനേക ഗാന്ധി അഭിപ്രായപ്പെട്ടു. തീര്‍ത്തും അശാസ്ത്രീയ വാദമാണിതെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ചില ജീവികളില്‍ പ്രത്യേകിച്ച് സസ്തനികളില്‍ മാത്രമാണ് ആര്‍ത്തവമുള്ളതെന്നും കോഴികള്‍ക്കില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

മനേക ഗാന്ധിക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ വ്യാപക പരിഹാസമാണ് ഉയരുന്നത്. ആര്‍ത്തവമുള്ള കോഴിക്ക് ഇനി മറ്റെന്തിലും വിലക്കുകളുണ്ടാവുമെന്നാണ് സമൂഹ മാധ്യമങ്ങളില്‍ വരുന്ന ട്രോളുകള്‍. മുട്ട കഴിക്കുന്നത് കര്‍ണാടകയിലുള്‍പ്പെടെ വിവാദ വിഷയമാണ്.

കര്‍ണാടകയില്‍ സ്‌കൂള്‍ ഉച്ച ഭക്ഷണത്തില്‍ മുട്ടയുള്‍പ്പെടുത്തിയതിനെതിരെ അടുത്തിടെ ഓള്‍ ഇന്ത്യ വെജിറ്റേറിയന്‍ ഫെഡറേഷന്‍ രംഗത്ത് വന്നിരുന്നു. ഛത്തീസ്ഖണ്ഡില്‍ സ്‌കൂളുകളില്‍ ഉച്ച ഭക്ഷണത്തില്‍ മുട്ട ഉള്‍പ്പെടുത്തുമെന്ന കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പ്രഖ്യാപനത്തെ ബിജെപി എതിര്‍ത്തിരുന്നു. പോഷക ഗുണമേറെയുള്ള മുട്ട വിശ്വാസത്തിന്റെ പേരിലും മറ്റും ഭക്ഷണത്തില്‍ നിന്ന് മാറ്റി നിര്‍ത്തുന്നത് തെറ്റാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.

കൃത്യമായ വാർത്തകൾ കൂടുതൽ കൃത്യതയോടെ..

Related Posts

പ്ലസ് വണ്‍ പ്രവേശനം: ജൂലൈ 11മുതല്‍ അപേക്ഷിക്കാം

Spread the love

പ്ലസ് വണ്‍ പ്രവേശന ജൂലൈ 11മുതല്‍ അപേക്ഷിക്കാം

തീവ്ര മഴ ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് കളക്ടർ..

Spread the love

കനത്ത മഴ തുടരുന്നതിനാൽ വെള്ളിയാഴ്ചയും കാസർകോട് ജില്ലയിലെ അംഗൻവാടികൾക്കും കേന്ദ്രീയ വിദ്യാലയങ്ങൾ,

സ്‌കൂളിലേക്ക് സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ പോയ 16കാരിയെ കാണ്മാനില്ല..

Spread the love

കൂട്ടി സർട്ടിഫിക്കറ്റ് വാങ്ങാൻ വേണ്ടി വിട്ടിൽ നിന്നും പോയതാണ്

ബ്രിട്ടീഷ് പ്രധാനമന്ത്രി രാജിവെച്ചു..

Spread the love

മന്ത്രിസഭയില്‍ നിന്ന് കൂടുതല്‍ അംഗങ്ങള്‍ ഇന്ന് രാജിവച്ചതിന് പിന്നാലെയാണ് ബോറിസ് ജോണ്‍സണ്‍ രാജിവക്കുന്നത്.

അത്രമേൽ ഹൃദ്യം ഈ മുഹൂർത്തം; മുത്തച്ഛനെ കാണാൻ വിവാഹവേഷത്തിൽ കൊച്ചുമകൾ എത്തി..

Spread the love

പേരക്കുട്ടിയുടെ വിവാഹത്തിനു പങ്കെടുക്കാന്‍ കഴിയാതെ പോയ മുത്തച്ഛനെ അദ്ദേഹത്തിനടുത്തു പോയി സന്ദർശിച്ചിരിക്കുന്ന പേരക്കുട്ടിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

ശ്രീജിത്ത് രവിക്ക് ജാമ്യമില്ല ; 14 ദിവസത്തേക്ക് റിമാൻഡിൽ..

Spread the love

നഗ്നതാ പ്രദര്‍ശനം നടത്തിയ കേസില്‍ നടന്‍ ശ്രീജിത്ത് രവിക്ക് ജാമ്യം നിഷേധിച്ചു. ശ്രീജിത്ത് രവിയെ 14 ദിവസത്തേക്ക് തൃശൂര്‍ പോക്‌സോ കോടതി റിമാന്‍ഡ് ചെയ്തു.

Leave a Reply

You cannot copy content of this page