വാഹനം വാടകക്കെടുത്ത് പണയം വെച്ച് തട്ടിപ്പ് ; യുവാവ് പിടിയിൽ..

Spread the love

വളാഞ്ചേരി : വാഹനം വാടകക്കെടുത്ത് പണയം വെച്ച് തട്ടിപ്പ് നടത്തുന്ന യുവാവ് വളാഞ്ചേരി പോലീസ് പിടിയിൽ. വളാഞ്ചേരി വൈക്കത്തൂർ സ്വദേശിയായ കൂരപ്പറമ്പിൽ മുഹമ്മദ് ആദിൽ (21) ആണ് പോലീസ് പിടിയിലായത്.

W3Schools.com

സ്വകാര്യ ആവശ്യത്തിനാണെന്ന് പറഞ്ഞ് പരിചയക്കാരിൽ നിന്നും വാഹനങ്ങൾ വാങ്ങുകയും, പണത്തിന് ആവശ്യം വരുമ്പോൾ പണയം വെക്കുകയും ചെയ്യുന്നതാണ് യുവാവിന്റെ രീതി.

ഇത്തരത്തിൽ കരിപ്പൂർ, കാട്ടിപ്പരുത്തി സ്വദേശികളുടെ രണ്ട് വാഹനങ്ങൾ വലിയ വിലക്ക് പണയം വെച്ചതോടെ ഇവർ പൊലീസിൽ പരാതി നൽകുകയായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് വളാഞ്ചേരിയിൽ നിന്നും യുവാവ് പോലീസിന്റെ പിടിയിലായത്.

വളാഞ്ചേരി സിഐ കെ.ജെ ജിനീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് യുവാവിനെ പിടികൂടിയത്. പ്രതിയെ തിരൂർ കോടതിയിൽ ഹാജരാക്കി.

കൃത്യമായ വാർത്തകൾ കൂടുതൽ കൃത്യതയോടെ..

Related Posts

തീയറ്ററിൽ നിന്ന് ഇറങ്ങി ഓടി ഷൈൻ ടോം ചാക്കോ..

Spread the love

പുറകെ കൂടിയ മാധ്യമപ്രവർത്തകർ അത് മറ്റാരുമല്ല ചിത്രത്തിലെ നായകൻ ഷൈൻ ടോം ചാക്കോ തന്നെയാണെന്ന് മനസ്സിലാക്കുകയായിരുന്നു.

തനിക്ക് രാഷ്ട്രീയം ഇല്ലന്നും സുന്നി മാത്രം ആണെന്നും കാന്തപുരം.

Spread the love

”എനിക്ക് രാഷ്ട്രീയമില്ല, ഞാൻ സുന്നി മാത്രമാണ്. സ്വാദിഖലി ശിഹാബ് തങ്ങളുടെ പിതാവ് പൂക്കോയ തങ്ങളുടെ കാലത്താണ് ഞാൻ സുന്നി യുവജന സംഘം ജനറൽ സെക്രട്ടറി ആയത്.

പ്ലസ്‌ വൺ വിദ്യാർത്ഥികൾക്ക് ആശ്വാസം ; പ്രഖ്യാപനവുമായി വിദ്യാഭ്യാസമന്ത്രി..

Spread the love

ജനങ്ങളുടെ അഭിപ്രായം സ്വീകരിക്കും. സ്‌കൂളുകളില്‍ പ്രത്യേക പി.ടി.എ യോഗം ചേര്‍ന്ന് അഭിപ്രായം സ്വരൂപിക്കുമെന്നും മന്ത്രി പറഞ്ഞു.

നാല് വയസ്സുകാരന് അദ്ധ്യാപകന്റെ ക്രൂരമര്‍ദ്ദനം..

Spread the love

ഇഗ്ലീഷ് വാക്കുകൾ പറയാത്തതിന് നാല് വയസ്സുകാരന് അദ്ധ്യാപകന്റെ ക്രൂരമര്‍ദ്ദനം

മലപ്പുറത്ത് ശൈശവ വിവാഹത്തിന് ശ്രമം ; തടഞ്ഞ് അധികൃതർ..

Spread the love

ഉദ്യോഗസ്ഥര്‍ കുട്ടിയുടെ മാതാപിതാക്കളുമായി സംസാരിക്കുകയും നിയമവശങ്ങള്‍ ബോധവത്കരിക്കുകയും ചെയ്തു.

തൃശൂർ ജില്ലയിൽ ജൂൺ 30ന് ഹർത്താൽ..

Spread the love

രാവിലെ 6 മുതൽ 6 വരെയാണ്‌ ഹർത്താൽ

Leave a Reply

You cannot copy content of this page