നീണ്ട ഇടവേളക്ക് ശേഷം മമ്മുട്ടിയും രവീണ ടണ്ടനും ഒന്നിക്കുന്നു..

Spread the love

മമ്മൂട്ടിയെ നായകനാക്കി ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തില്‍ ബോളിവുഡ് നടി രവീണ ടണ്ടനും പ്രധാന വേഷത്തില്‍ എത്തുന്നു. പതിനാറു വർഷത്തിന് ശേഷമാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്.

W3Schools.com

ആദ്യമായാണ് രവീണ മലയാളത്തില്‍ അഭിനയിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂലൈ 15ന് കൊച്ചിയില്‍ ആരംഭിക്കും. 2006ല്‍ ബപ്പാദിത്യ റോയ് സംവിധാനം ചെയ്ത ഏക് ദിന്‍ അന്‍ ജാനേ മേന്‍ എന്ന ബോളിവുഡ് ചിത്രത്തില്‍ മമ്മൂട്ടിയും രവീണയും ഒരുമിച്ച്‌ അഭിനയിച്ചിരുന്നു. ബോളിവുഡിന് മാത്രമല്ല, തെന്നിന്ത്യന്‍ സിനിമാ മേഖലയ്ക്കും മലയാളത്തിനും സുപരിചിതയാണ് രവീണ.

ഇരുപതു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം തെലുങ്കില്‍ ബ്രഹ്മാണ്ഡ ചിത്രം കെ.ജി.എഫിന്റെ രണ്ടാം ഭാഗത്തിലൂടെ ശക്തമായ തിരിച്ചുവരവാണ് രവീണ നടത്തിയത്. ചിത്രത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി രമിക സെന്‍ എന്ന കഥാപാത്രത്തെയാണ് രവീണ അവതരിപ്പിച്ചത്. കെ.ജി.എഫ് 2 മലയാളം പതിപ്പില്‍ മലയാള നടി ലെനയാണ് രവീണയ്ക്ക് ശബ്ദം നല്‍കിയത്. എന്നും പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടിയ നടിയാണ് രവീണ.

About Post Author

Related Posts

ജോലിക്ക് പോകാൻ വാഹനം സ്റ്റാർട്ട്‌ ചെയ്യുന്നതിനിടെ ഹൃദയാഘാതം ; മലപ്പുറം സ്വദേശിയ്‌ക്ക് റിയാദിൽ ദാരുണാന്ത്യം

Spread the love

വാഹനം എടുക്കുന്നതിനിടെയായതിനാല്‍ പാര്‍ക്കിങ്ങിനു സമീപത്തെ മതിലില്‍ വാഹനം ഇടിച്ചു. 

ഗുണനിലവാരമില്ലാത്ത പ്രഷർ കുക്കർ വിറ്റതിനെ തുടർന്ന് ഫ്ലിപ്കാർട്ടിന് പിഴ ചുമത്തി..

Spread the love

ഇത്തരം പ്രഷർ കുക്കറുകൾ വിൽക്കാൻ അനുവദിച്ചതിനും ഉപഭോക്താക്കളുടെ അവകാശങ്ങൾ ലംഘിച്ചതിനും 1,00,000 രൂപ പിഴയടക്കാനും കമ്പനിയോട് നിർദ്ദേശിച്ചിട്ടുണ്ട്.

മലപ്പുറം സ്വദേശിയെ കൊന്ന് ഫ്ലാറ്റിൽ ഒളിപ്പിച്ച സംഭവം ; കൂടുതൽ വിവരങ്ങൾ പുറത്ത്..

Spread the love

കൊല്ലപ്പെട്ട സജീവ് കൃഷ്ണയുടെ മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കമുള്ളതായി പോസ്റ്റുമോർട്ടത്തിൽ വ്യക്തമായി.

സ്വാതന്ത്ര്യദിനം കഴിഞ്ഞു. ഉയർത്തിയ കൊടി എന്ത് ചെയ്യണം എന്ന് സംശയം ഉണ്ടോ? ഉത്തരം ഇതാ…..

Spread the love

പതാക എങ്ങനെയൊണ് സൂക്ഷിക്കേണ്ടത് എന്നത് സംബന്ധിച്ച് പൊതുവേ ആളുകൾക്ക് ഗ്രാഹ്യം കുറവാണ്.

ഭക്ഷ്യ ധാന്യങ്ങളില്‍ കീടനാശിനി അടിച്ചു; റേഷന്‍കടയുടെ അംഗീകാരം റദ്ദാക്കി.

Spread the love

ജില്ലയില്‍ നടന്ന പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയ പത്ത് റേഷന്‍ കടകളുടെ ലൈസന്‍സ് താല്‍ക്കാലികമായും മൂന്ന് എണ്ണത്തിന്റെ സ്ഥിരമായും റദ്ദ് ചെയ്തിട്ടുണ്ട്.

സുഹൃത്തിനെ പിടികൂടിയത് അന്വേഷിക്കാൻ ചെന്ന യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ..

Spread the love

സുഹൃത്തിന്റെ അറസ്റ്റ് അന്വേഷിക്കാൻ ബൈക്കിലെത്തിയ മണികണ്ഠനെ ഹെൽമറ്റ് ഇല്ലാത്തതിനാൽ‌ പൊലീസ് അകത്തേക്ക് വിളിച്ച് ചോദ്യം ചെയ്തു.

Leave a Reply

You cannot copy content of this page