ആധാർ ഉപയോഗിച്ച് എളുപ്പത്തിൽ വായ്പ നേടാം..

Spread the love

ആധാർ കാർഡ്‌ വെറുമൊരു തിരിച്ചറിയൽ രേഖ മാത്രമല്ല, അത്യാവശ്യത്തിന് പണം കണ്ടെത്താനുള്ള വഴി കൂടിയാണ്. എത്ര ശമ്പളമുള്ള വ്യക്തിയാണെങ്കിലും പെട്ടെന്നൊരു അത്യാവശ്യത്തിന് ഭീമമായ തുക വേണ്ടി വന്നാൽ വായ്പ തന്നെയാകും മുന്നിൽ ഉള്ള വഴി. ഇതിനായി ബാങ്കുകളെ സമീപിക്കുമ്പോൾ പേപ്പർ വർക്കുകളിൽ പെട്ട് കാലതാമസം നേരിടും. എന്നാൽ ഇനി ബാങ്ക് വഴി ആധാർ കാർഡ് കാണിച്ച് എളുപ്പത്തിൽ വായ്പ നേടാൻ സാധിക്കും.

ആധാർ വഴിയുള്ള വായ്പകൾ 24 മണിക്കൂറിനുള്ളിൽ ലഭിക്കും. എന്നാൽ ചില ഘടകങ്ങൾ ഒത്തുവരണം. അതിലൊന്ന് ക്രെഡിറ്റ് സ്‌കോറാണ്. സ്‌കോർ 750ന് മുകളിലുള്ള വ്യക്തികൾക്കാണ് ആധാർ കാർഡ് ഉപയോഗിച്ച് വായ്പ നേടാൻ സാധിക്കുക. വായ്പ വാങ്ങുന്ന വ്യക്തിയുടെ പ്രായം 21 വയസിനും 60 വയസിനും മധ്യേ ആയിരിക്കണം.

മാസ ശമ്പളം കുറഞ്ഞത് 25,000 രൂപ ഉള്ളവർക്കാണ് ഇത്തരത്തിൽ വായ്പ നേടാൻ സാധിക്കൂ. ജോലിയിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവർത്തി പരിചയവും നിലവിലെ സ്ഥാപനത്തിൽ ഒരു വർഷം പൂർത്തിയായവരുമായിരിക്കണമെന്ന് ബാങ്കുകൾ നിഷ്‌കർശിക്കുന്നു.

ആധാർ കാർഡ് ഉപയോഗിച്ച് 10,000 രൂപ മുതൽ 25 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. ഒരു വർഷം മുതൽ അഞ്ച് വർഷം വരെയാണ് തിരിച്ചടയ്ക്കൽ കാലാവധി. ചില ബാങ്കുകൾ 72 മാസത്തെ കാലാവധിയും നൽകുന്നുണ്ട്.

W3Schools.com

Related Posts

പ്ലസ് വണ്‍ പ്രവേശനം: ജൂലൈ 11മുതല്‍ അപേക്ഷിക്കാം

Spread the love

പ്ലസ് വണ്‍ പ്രവേശന ജൂലൈ 11മുതല്‍ അപേക്ഷിക്കാം

തീവ്ര മഴ ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് കളക്ടർ..

Spread the love

കനത്ത മഴ തുടരുന്നതിനാൽ വെള്ളിയാഴ്ചയും കാസർകോട് ജില്ലയിലെ അംഗൻവാടികൾക്കും കേന്ദ്രീയ വിദ്യാലയങ്ങൾ,

സ്‌കൂളിലേക്ക് സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ പോയ 16കാരിയെ കാണ്മാനില്ല..

Spread the love

കൂട്ടി സർട്ടിഫിക്കറ്റ് വാങ്ങാൻ വേണ്ടി വിട്ടിൽ നിന്നും പോയതാണ്

ബ്രിട്ടീഷ് പ്രധാനമന്ത്രി രാജിവെച്ചു..

Spread the love

മന്ത്രിസഭയില്‍ നിന്ന് കൂടുതല്‍ അംഗങ്ങള്‍ ഇന്ന് രാജിവച്ചതിന് പിന്നാലെയാണ് ബോറിസ് ജോണ്‍സണ്‍ രാജിവക്കുന്നത്.

അത്രമേൽ ഹൃദ്യം ഈ മുഹൂർത്തം; മുത്തച്ഛനെ കാണാൻ വിവാഹവേഷത്തിൽ കൊച്ചുമകൾ എത്തി..

Spread the love

പേരക്കുട്ടിയുടെ വിവാഹത്തിനു പങ്കെടുക്കാന്‍ കഴിയാതെ പോയ മുത്തച്ഛനെ അദ്ദേഹത്തിനടുത്തു പോയി സന്ദർശിച്ചിരിക്കുന്ന പേരക്കുട്ടിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

ശ്രീജിത്ത് രവിക്ക് ജാമ്യമില്ല ; 14 ദിവസത്തേക്ക് റിമാൻഡിൽ..

Spread the love

നഗ്നതാ പ്രദര്‍ശനം നടത്തിയ കേസില്‍ നടന്‍ ശ്രീജിത്ത് രവിക്ക് ജാമ്യം നിഷേധിച്ചു. ശ്രീജിത്ത് രവിയെ 14 ദിവസത്തേക്ക് തൃശൂര്‍ പോക്‌സോ കോടതി റിമാന്‍ഡ് ചെയ്തു.

Leave a Reply

You cannot copy content of this page