
കുന്നംകുളം: ഓട്ടോഡ്രൈവർമാർ ആശുപത്രിയിലെത്തിക്കാത്തതിനെ തുടർന്ന് കുന്നംകുളത്തെ സ്വകാര്യ ബേക്കറിയിലെ ക്യാഷർ മരിച്ച സംഭവത്തിൽ ഓട്ടോകളുടെ പെർമിറ്റ് റദ്ദാക്കാൻ കുന്നംകുളം പോലിസ് തീരുമാനിച്ചു.
ജീവനക്കാരന് നെഞ്ച് വേദനയുമായി വന്ന സമയത്ത് സംഭവ സ്ഥലത്തുണ്ടായിരുന്ന ഓട്ടോ ഡ്രൈവർമാരുടെ പെർമിറ്റ് റദ്ദാക്കാനാണ് തീരുമാനമെന്ന് കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ വിസി സൂരജ് പറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രിയാണ് ഇയാൾക്ക് നെഞ്ച് വേദനയെ തുടർന്ന് ആശുപത്രിയിലേക്ക് പോകുന്നതിനായി എത്തിയെങ്കിലും ആശുപത്രിയിലെത്തിക്കാൻ ഓട്ടോ ഡ്രൈവർമാർ വിസമ്മതിക്കുകയായിരുന്നെന്ന് പറയുന്നു. ഇതേ തുടർന്ന് ഇയാൾ മരണപ്പെട്ടിരുന്നു.