
കുന്നംകുളം : കുന്നംകുളം പോലിസിനു നേരെ വീണ്ടും അക്രമം. ഒരു പോലീസുദ്യോഗസ്ഥന് പരിക്കേറ്റു.
കഴിഞ്ഞ ദിവസം പെരുമ്പിലാവിൽ വെച്ച് പോലീസുകാരനെ വെട്ടി കൊലപ്പെടുത്താൻ ശ്രമം നടന്നിരുന്നു. അക്രമത്തിൽ നിന്നും രക്ഷ നേടാൻ തൊട്ടടുത്ത വീട്ടിലേക്ക് ഓടികയറിയതിനാൽ തല നാരിഴയ്ക്ക് അദ്ദേഹം രക്ഷപ്പെട്ടിരുന്നു.
ഈ സംഭവത്തിലെ പ്രതികളെ പിടികൂടുന്നതിനിടെയാണ് പോലീസ് ഉദ്യോഗസ്ഥനെ കഞ്ചാവ് മാഫിയ സംഘം ആക്രമിച്ച് പരിക്കേൽപ്പിച്ചത്.
പരിക്കേറ്റ കുന്നംകുളം പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ഹമീദിനെ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പോലിസ് ഉദ്യോഗസ്ഥന് പരിക്കേൽപ്പിച്ച കഞ്ചാവ് മാഫിയാ സംഘത്തിലെ മുഖ്യനെ ഉദ്യോഗസ്ഥൻ പിടിവിട്ടിരുന്നില്ല. ഇയാൾ ഇപ്പോൾ പോലിസ് കസ്റ്റടിയിലുണ്ട്.