
കുന്നംകുളം: അഞ്ഞൂരിൽ സംഘർഷം ആറുപേർക്ക് പരിക്കേറ്റു.
സിപിഐഎം – ബിജെപി പ്രവർത്തകരാണ് ഏറ്റുമുട്ടിയത്. കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് വെട്ടിപ്പരിക്കേൽപ്പിച്ചതായി പോലീസ് പറഞ്ഞു.
പാർക്കാടി പൂരം നടത്തിപ്പുമായി ബന്ധപ്പെട്ടുള്ള തർക്കത്തിനിടെയാണ് സംഘർഷം. അഞ്ഞൂർ സ്വദേശികളായ കർണ്ണംകോട്ട് വീട്ടിൽ ശ്രീരാഗ്(25), അരുൺ(25), ലിബിൻ(24)
അഞ്ഞൂർക്കുന്ന് സ്വദേശികളായ തലപ്പിള്ളി വീട്ടിൽ അജിത്(25), കാക്കശേരി വീട്ടിൽ അഭിനവ്(24), രായംമരക്കാർ വീട്ടിൽ ഷഹാദ്(24) എന്നിവർക്കാണ് പരിക്കേറ്റത്.
പരിക്കേറ്റവരെ കുന്നംകുളം താലൂക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.