
ക്യാൻസർ രോഗിയായ 73കാരനെയും ചെറുമക്കളെയും കെ.എസ്.ആർ.ടി.സി ബസിൽ നിന്ന് ഇറക്കിവിട്ട വിവാദ നടപടിയിൽ കണ്ടക്ടറെ സസ്പെൻഡ് ചെയ്തു.
കഴിഞ്ഞ മേയ് 23 ന് ഏലപ്പാറയിൽ നിന്നും തൊടുപുഴയിലേക്ക് ടിക്കറ്റെടുത്ത് യാത്ര ചെയ്ത 73 വയസുള്ള ക്യാൻസർ രോഗ ചികിത്സ നടത്തുന്ന ആളെയും 13ഉം 7ഉം വയസുള്ള കൊച്ചുമക്കളേയുമാണ് കണ്ടക്റ്റർ ഇറക്കിവിട്ടത്. യാത്ര ചെയ്യവെ ഇളയ കുട്ടിക്ക് പ്രാഥമികാവശ്യത്തിന് വേണ്ടി ബസ് നിർത്താൻ ആവശ്യപ്പെട്ടെങ്കിലും കണ്ടക്റ്റർ അത് നിരസിച്ച് അവരെ ബസിൽ നിന്നും ഇറക്കി വിടുകയായിരുന്നു.