
കോഴിക്കോട് മലയോര മേഖലകളിൽ ആണ് ഇന്ന് ഹർത്താൽ പ്രഖ്യാപിച്ചിട്ടുള്ളത്. സംരക്ഷിത വനമേഖലയ്ക്ക് ചുറ്റും ഒരു കിലോമീറ്റർ പരിസ്ഥിതി ലോല മേഖലയാക്കിയ സുപ്രിംകോടതി ഉത്തരവിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. രാവിലെ ആറു മുതൽ വൈകീട്ട് ആറു വരെയാണ് ഹർത്താൽ.
കോഴിക്കോട് പന്ത്രണ്ട് പഞ്ചായത്തുകളിൽ പൂർണമായും മൂന്ന് പഞ്ചായത്തുകളിൽ ഭാഗികമായുമാണ് എൽഡിഎഫ് ഹർത്താൽ ആഹ്വാനം ചെയ്തിരിക്കുന്നത്. അവശ്യ സർവീസുകളെ ഒഴിവാക്കിയിട്ടുണ്ട്.
നരിപ്പറ്റ, വാണിമേൽ, കാവിലുംപാറ, മരുതോങ്കര, ചക്കിട്ടപ്പാറ, കൂരാച്ചുണ്ട്, പനങ്ങാട്, കാട്ടിപ്പാറ, പുതുപ്പാടി, കോടഞ്ചേരി, തിരുവമ്പാടി, കൂടരഞ്ഞി പഞ്ചായത്തുകളിൽ മുഴുവനായും താമരശ്ശേരി, കാരശ്ശേരി, കൊടിയത്തൂർ പഞ്ചായത്തുകളിലെ മലയോര മേഖലകളിലുമാണ് ഹർത്താൽ.
വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ ഈ മാസം 14 ന് മുസ്ലിം ലീഗ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.