നടി കുളപ്പുള്ളി ലീല അന്തരിച്ചുവെന്ന് വ്യാജ വാർത്ത..

Spread the love

മലയാളികളുടെ പ്രിയതാരമാണ് കുളപ്പുള്ളി ലീല ചേച്ചി. കുശുമ്പത്തി വേഷങ്ങളിലും കോമഡി വേഷങ്ങളിലും തനതായ അഭിനയ ശൈലി പിന്തുടരുന്ന കുളപ്പുള്ളി ലീലയുടെ വ്യാജ മരണമാണ് സോഷ്യൽ മീഡിയയിലെ ചർച്ച. വാർത്തയുടെ സത്യാവസ്ഥ മനസിലാക്കാതെ പ്രിയതാരത്തിന് ആദരാഞ്ജലി അർപ്പിക്കുകയാണ് സമൂഹമാധ്യമത്തിൽ പലരും.

‘ഞാൻ മരിച്ചിട്ടില്ല’ എന്ന് പറയേണ്ട ഗതികേടിലാണ് ലീല ഇപ്പോൾ. ഒരു ഓൺലൈൻ ചാനൽ പങ്കുവച്ച ഒരു വീഡിയോയാണ് ഈ വാർത്തകൾക്ക് കാരണമായത്. ‘തീരാദുഖം മലയാളിയെ കണ്ണീരിലാഴ്ത്തി പ്രിയ നടി കുളപ്പുള്ളി ലീല..’ എന്ന വീഡിയോ വാർത്തയായതോടെ സത്യാവസ്ഥ വെളിപ്പെടുത്തി താരം രംഗത്തെത്തി.

വീഡിയോ ആരെങ്കിലുമൊക്കെ കാണാൻ വേണ്ടി ഇങ്ങനെയൊക്കെ ചെയ്യുന്നത് എന്ത് കഷ്ടമാണ്. ആ തലക്കെട്ട് വായിച്ചിട്ട് ഒരുപാട് പേർ വിളിച്ചു. എന്റെ നാട്ടിൽ നിന്നൊക്കെ ആളുകൾ പേടിച്ചാണ് വിളിക്കുന്നത്. സമാധാനം പറഞ്ഞ് ഞാൻ മടുത്തു. ഈ തെണ്ടിത്തരം ഇനി കാണിക്കരുത്. എന്റെ അമ്മയ്ക്ക് 94 വയസ്സുണ്ട്. സിനിമയുടെ തിരക്കുകൾക്ക് ഇടയിലും ഓടിയെത്തി ഞാൻ എന്റെ അമ്മയെയും നോക്കി ജീവിക്കുകയാണ്. അപ്പോഴാണ് ഇങ്ങനെ ഓരോന്ന് വരുന്നത്. പൊലീസിലൊന്നും പരാതി നൽകാൻ ഞാനില്ല. പക്ഷേ പറയാൻ ഉള്ളത് ഞാനൊരു വീഡിയോയിലൂടെ പറയാം. 72 വയസ്സുള്ള എന്നെ പറ്റിയാണ് ഇങ്ങനെ ഒരു തലക്കെട്ട് ഇട്ട് വീഡിയോ കൊടുത്തിരിക്കുന്നത്. ആളെ കൂട്ടാൻ കാശുണ്ടാക്കണമെങ്കിൽ വേറെ എന്തൊക്കെ ചെയ്യാം. ഇങ്ങനെ മനുഷ്യനെ കൊല്ലാക്കൊല ചെയ്യരുത്.’ ലീല ഒരു പ്രമുഖ മാധ്യമത്തോട് പ്രതികരിച്ചു.

W3Schools.com

Related Posts

തീയറ്ററിൽ നിന്ന് ഇറങ്ങി ഓടി ഷൈൻ ടോം ചാക്കോ..

Spread the love

പുറകെ കൂടിയ മാധ്യമപ്രവർത്തകർ അത് മറ്റാരുമല്ല ചിത്രത്തിലെ നായകൻ ഷൈൻ ടോം ചാക്കോ തന്നെയാണെന്ന് മനസ്സിലാക്കുകയായിരുന്നു.

തനിക്ക് രാഷ്ട്രീയം ഇല്ലന്നും സുന്നി മാത്രം ആണെന്നും കാന്തപുരം.

Spread the love

”എനിക്ക് രാഷ്ട്രീയമില്ല, ഞാൻ സുന്നി മാത്രമാണ്. സ്വാദിഖലി ശിഹാബ് തങ്ങളുടെ പിതാവ് പൂക്കോയ തങ്ങളുടെ കാലത്താണ് ഞാൻ സുന്നി യുവജന സംഘം ജനറൽ സെക്രട്ടറി ആയത്.

പ്ലസ്‌ വൺ വിദ്യാർത്ഥികൾക്ക് ആശ്വാസം ; പ്രഖ്യാപനവുമായി വിദ്യാഭ്യാസമന്ത്രി..

Spread the love

ജനങ്ങളുടെ അഭിപ്രായം സ്വീകരിക്കും. സ്‌കൂളുകളില്‍ പ്രത്യേക പി.ടി.എ യോഗം ചേര്‍ന്ന് അഭിപ്രായം സ്വരൂപിക്കുമെന്നും മന്ത്രി പറഞ്ഞു.

നാല് വയസ്സുകാരന് അദ്ധ്യാപകന്റെ ക്രൂരമര്‍ദ്ദനം..

Spread the love

ഇഗ്ലീഷ് വാക്കുകൾ പറയാത്തതിന് നാല് വയസ്സുകാരന് അദ്ധ്യാപകന്റെ ക്രൂരമര്‍ദ്ദനം

മലപ്പുറത്ത് ശൈശവ വിവാഹത്തിന് ശ്രമം ; തടഞ്ഞ് അധികൃതർ..

Spread the love

ഉദ്യോഗസ്ഥര്‍ കുട്ടിയുടെ മാതാപിതാക്കളുമായി സംസാരിക്കുകയും നിയമവശങ്ങള്‍ ബോധവത്കരിക്കുകയും ചെയ്തു.

തൃശൂർ ജില്ലയിൽ ജൂൺ 30ന് ഹർത്താൽ..

Spread the love

രാവിലെ 6 മുതൽ 6 വരെയാണ്‌ ഹർത്താൽ

Leave a Reply

You cannot copy content of this page