
കൊച്ചി: അഭയ കേസിലെ പ്രതികളായ സിസ്റ്റർ സെഫിയുടേയും ഫാ. തോമസ് കോട്ടൂരിന്റേയും ജീവപര്യന്തം തടവുശിക്ഷ ഹൈകോടതി മരവിപ്പിച്ചു. ഇരുവർക്കും ജാമ്യം അനുവദിച്ചു.
ശിക്ഷ സസ്പെൻഡ് ചെയ്ത് ജാമ്യം അനുവദിക്കണമെന്ന പ്രതികളുടെ ഹരജി പരിഗണിച്ചാണ് ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
അഞ്ച് ലക്ഷം രൂപ കെട്ടിവെക്കുകയും, ഇരുവരും സംസ്ഥാനം വിടരുതെന്നും , പാസ്പോർട്ട് സമർപ്പിക്കണം, അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ ഹാജരാകണം തുടങ്ങിയ ഉപാധികളോടെയാണ് ശിക്ഷ മരവിപ്പിച്ച് ഇരുവർക്കും ജാമ്യം അനുവദിച്ചത്.
2020 ഡിസംബർ 23ന് തിരുവനന്തപുരം സി.ബി.ഐ കോടതി ഫാ. കോട്ടൂരിന് ഇരട്ട ജീവപര്യന്തവും സിസ്റ്റർ സെഫിക്ക് ജീവപര്യന്തവും ശിക്ഷയാണ് വിധിച്ചത്.