പ്രണവും കല്യാണിയും ഒന്നിക്കുന്നു..

Spread the love

ഹൃദയ’ത്തിന് ശേഷം പ്രണവ് മോഹന്‍ലാല്‍ കല്യാണി പ്രിയദര്‍ശന്‍ വീണ്ടും ഒന്നിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഹൃദയത്തിന്റെ കലാ സംവിധായകന്‍ പ്രശാന്ത് അമരവിള പങ്കുവച്ച ചിത്രവും ക്യാപ്ഷനുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഉൾപ്പടെ ചര്‍ച്ചയായിരിക്കുന്നത്. ഇരുവര്‍ക്കും ഒപ്പമുള്ള ചിത്രം പങ്കുവച്ച് ‘വീണ്ടും ഒരുമിക്കാന്‍ പോകുന്നു’ എന്നാണ് അദ്ദേഹം കുറിച്ചത്.

ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. പ്രണവുമായാണോ അതോ വിനീത് ശ്രീനുവാസനുമായാണോ ഒന്നിക്കുന്നത്, കാത്തിരിക്കുകയാണ് എന്ന കമന്റുകളാണ് ആരാധകരില്‍ നിന്നും ഉണ്ടാകുന്നത്. അഞ്ജലി മേനോന്‍ ചിത്രത്തില്‍ പ്രണവും കല്യാണിയും വീണ്ടും ഒന്നിക്കുന്നവെന്ന തരത്തില്‍ ചര്‍ച്ചകള്‍ നിലനിന്നിരുന്നു. ആ സിനിമയാണോയെന്നും ചോദ്യങ്ങള്‍ ഉയരുന്നുണ്ട്.

മരക്കാര്‍ അറബിക്കടലിന്റെ സിംഹ’ത്തിലാണ് ഇരുവരും ആദ്യമായി ഒന്നിച്ചത്. ഏതാനും മിനിറ്റുകള്‍ മാത്രമാണ് ഇരുവരും ഒരുമിച്ച് സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടിരുന്നതെങ്കിലും ഇരുവരുടെയും കെമിസ്ട്രി പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. പിന്നീട് വിനീത് ശ്രീനിവാസന്‍ ചിത്രം ഹൃദയത്തിന് ശേഷം ഇരുവരുടെയും കോമ്പോയ്ക്ക് ആരാധകര്‍ ഏറെയായി. ഇവര്‍ വീണ്ടും ഒന്നിക്കുന്നുവെന്ന ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍ പ്രതീക്ഷയിലാണ് ആരാധകരും


സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിന്‍ ജനപ്രിയ സിനിമയ്ക്കുള്ള പുരസ്‌കാരം ഹൃദയത്തിനാണ് ലഭിച്ചത്. ദര്‍ശന രാജേന്ദ്രനാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. അരുണ്‍ നീലകണ്ഠന്‍ എന്ന യുവാവിന്റെ 17 മുതല്‍ 30 വയസ് വരെയുള്ള ജീവിത ഘട്ടമാണ് ചിത്രം.സിനിമയുടെ തിരക്കഥയും വിനീത് ശ്രീനിവാസന്റേതാണ്. മെറിലാന്റ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രമണ്യം ആണ് ചിത്രത്തിന്റെ നിര്‍മ്മാണം.

W3Schools.com

About Post Author

Related Posts

ഹോളി വൂണ്ടിലെ ഇന്റിമേറ്റ് രംഗങ്ങളിൽ ഡ്യൂപ് ഉണ്ടായിരുന്നില്ല ; സിനിമ വിശേഷങ്ങൾ പങ്കുവെച്ച് ജാനകി..

Spread the love

ചുംബനരംഗങ്ങളുൾപ്പെടെയുള്ള ഇന്റിമേറ്റ് രംഗങ്ങളിൽ ബോഡി ഡബിളൊന്നും ചെയ്തിരുന്നില്ല.” ജാനകി സുധീർ പറഞ്ഞു.

ഈ ചിത്രത്തിൽ നിങ്ങൾ ആദ്യം കാണുന്നത് എന്താണ്.? അത് നിങ്ങളുടെ സ്വഭാവം വെളിപ്പെടുത്തും

Spread the love

സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു ചിത്രം പരിശോധിക്കാം. ഈ ചിത്രത്തിൽ നിന്ന് നിങ്ങൾക്ക് വായിച്ചെടുക്കാൻ കഴിയുന്നത് നിങ്ങളുടെ സ്വഭാവം വെളിപ്പെടുത്തും എന്ന് സോഷ്യൽ മീഡിയ പറയുന്നു.

അരക്കോടിയും കടന്ന് സീതാരാമം..

Spread the love

സീതാ രാമം ചിത്രത്തിൽ ചുവടുകൾ വയ്ക്കുന്ന ഒരു രംഗത്തിന്റ വീഡിയോ പങ്കുവെച്ചാണ് കളക്ഷൻ 50 കോടി കടന്ന വിവരം ദുൽഖർ അറിയിച്ചത്

പൃഥ്വിരാജിന്റെ കടുവയിൽ മമ്മൂട്ടിയും ; നിരവധി തവണ കണ്ടവർക്ക് പോലും പിടികിട്ടാതെ പോയ കഥാപാത്രം..

Spread the love

ഈ സിനിമയിലെ കുര്യച്ചന്റെ വീട് ചിത്രങ്ങളില്‍ കണ്ടിട്ടുള്ളതാണ്, എന്നാല്‍ ചിത്രത്തില്‍ മമ്മൂട്ടി ഉണ്ടെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ.?

ആരതി പൊടിയെ ഞാൻ ഇഷ്ടപ്പെടുന്നുണ്ടെങ്കിൽ എന്തെങ്കിലും പ്രശ്നമുണ്ടോ? റോബിന്റെ വാക്കുകൾ വൈറൽ..

Spread the love

ഞാൻ ഹാപ്പിയായി ഇരിക്കണം, നന്നായി ഇരിക്കണം എന്നാണ് എന്നെ ഇഷ്ടപ്പെടുന്നവരുടെ ആഗ്രഹമെങ്കിൽ ഞാൻ ഹാപ്പിയായി ഇരിക്കുന്ന കാര്യത്തിൽ ഞാൻ അങ്ങനെ തന്നെ ഇരുന്നോട്ടെ.

ഇന്ന് സണ്ണി ലിയോണിന്റെ ജന്മദിനമാണ്, അതിനാൽ ഞാൻ പരീക്ഷയെഴുതുന്നില്ല ; ബിരുദ വിദ്യാർത്ഥിയുടെ കുറിപ്പ് വൈറൽ..

Spread the love

ബോളിവുഡ് നടി സണ്ണി ലിയോണിന്റെ ജന്മദിനത്തിൽ പരീക്ഷയെഴുതാനാകില്ലെന്ന് വിദ്യാര്‍ത്ഥി. കര്‍ണാടകയിലെ ഒന്നാം വർഷ ബി.എ. വിദ്യാര്‍ത്ഥിയുടെ ഉത്തരക്കടലാസാണ് ഇപ്പോൾ വൈറലാകുന്നത്.
Sunny leone

Leave a Reply

You cannot copy content of this page