ഇനി കുടുങ്ങില്ല, കെ സ്വിഫ്റ്റിലേക്ക് കെഎസ്ആർടിസിയിലെ പരിചയസമ്പന്നർ എത്തുന്നു..

Spread the love

തിരുവനന്തപുരം: അന്തര്‍ സംസ്ഥാന ദീര്‍ഘദൂര യാത്രകള്‍ക്കായുള്ള കെ സ്വിഫ്റ്റ് ബസുകളില്‍ കെഎസ്ആര്‍ടിസിയില്‍ നിന്നുള്ള ഡ്രൈവര്‍മാരെ നിയമിക്കാന്‍ തീരുമാനം.

W3Schools.com

കെഎസ്ആര്‍ടിസിയില്‍ ജോലി ചെയ്യുന്നവരും വോള്‍വോ ബസ്സുകളില്‍ പരിശീലനം നേടിയിട്ടുള്ളതുമായ ഡ്രൈവര്‍മാരെയാണ് കെ സ്വിഫ്റ്റില്‍ നിയമിക്കുന്നതിന് കോര്‍പ്പറേഷന്‍ അപേക്ഷകള്‍ ക്ഷണിച്ചത്. തെരഞ്ഞെടുക്കപ്പെടുന്ന ജീവനക്കാര്‍ കെ സ്വിഫ്റ്റിലെ സേവന വ്യവസ്ഥകള്‍ പാലിക്കാന്‍ തയ്യാറാണെന്നുള്ള സമ്മതപത്രം നല്‍കണം.

താല്‍പര്യമുള്ള ജീവനക്കാരുടെ പട്ടിക ജൂണ്‍ 10ന് മുമ്പ് ചീഫ് ഓഫീസില്‍ ലഭ്യമാക്കണമെന്നാണ് നിര്‍ദേശം. കെഎസ്ആര്‍ടിസിയില്‍ ഡ്രൈവര്‍ കം കണ്ടക്ടറായി ജോലി ചെയ്യുന്ന ജീവനക്കാരെയാണ് കെ സ്വിഫ്റ്റിലെ രണ്ട് ഡ്രൈവര്‍മാരില്‍ ഒരു ഡ്രൈവറായി നിയമിക്കുന്നത്. നിലവില്‍ കരാര്‍ അടിസ്ഥാനത്തിലാണ് കെ സ്വിഫ്റ്റില്‍ നിയമനം നടത്തുന്നത്. രണ്ട് ഡ്രൈവര്‍ കം കണ്ടക്ടര്‍മാരെയാണ് ഓരോ കെ സ്വിഫ്റ്റ് ബസ്സിലും നിയമിച്ചത്.കെഎസ്ആര്‍ടിസിയിലെ വേതന വ്യവസ്ഥയും കെ സ്വിഫ്റ്റിലെ യൂണിഫോമുമായിരിക്കും പുതിയ ഡ്രൈവര്‍മാര്‍ക്ക് ലഭിക്കുക. കെ സ്വിഫ്റ്റ് അപകടങ്ങള്‍ തുടര്‍ക്കഥയായതോടെയാണ് കെഎസ്ആര്‍ടിസി ജീവനക്കാരെ കൂടി നിയമിക്കാന്‍ കോര്‍പ്പറേഷന്‍ തീരുമാനിച്ചത്. യൂണിയനുകളും ഈ ആവശ്യം മുന്നോട്ട് വച്ചിരുന്നു.

കോഴിക്കോട് ബസ് ടെര്‍മിനലിലെ തൂണുകള്‍ക്കിടയില്‍ കെ സ്വിഫ്റ്റ് കുടുങ്ങിയപ്പോള്‍ കെഎസ്ആര്‍ടിസി ഡ്രൈവരായിരുന്നു ബസ് പുറത്തെടുത്തത്. കെ സ്വിഫ്റ്റിലെ വേതന വ്യവസ്ഥകള്‍ കെഎസ്ആര്‍ടിസിലേതു തന്നെ ആയതിനാല്‍ ഡ്രൈവര്‍മാരുടെ താല്‍പര്യം കുറയ്ക്കാനും സാധ്യതയുണ്ട്. എന്നാല്‍ ഒന്നാം തിയതി തന്നെ ശമ്പളം ലഭിക്കുമെന്നത് ആകര്‍ഷകമായ ഘടകമാണ്.

Related Posts

തൃശൂരിൽ ആന്ത്രാക്‌സ് രോഗബാധ സ്ഥിരീകരിച്ചു..

Spread the love

ശ്രദ്ധയില്‍പ്പെട്ടാല്‍ ആ സ്ഥലങ്ങളില്‍ ആളുകള്‍ പോകാതിരിക്കാനും അവയുടെ മൃതശരീരങ്ങള്‍ കൈകാര്യം ചെയ്യാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം.

ഒടുവിൽ തോൽവി സമ്മതിച്ചു ; മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജിവച്ചു..

Spread the love

മഹാരാഷ്ട്രയില്‍ വിശ്വാസവോട്ടെടുപ്പ് നാളെ നടത്തണമെന്ന സുപ്രീം കോടതി ഉത്തരവിന് പിന്നാലെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജിവച്ചു

സൗദിയിൽ മാസപ്പിറവി ദൃശ്യമായി ; ബലിപെരുന്നാൾ ജൂലൈ 9ന്..

Spread the love

സൗദിയിൽ മാസപ്പിറവി ദൃശ്യമായതിന്റെ അടിസ്ഥാനത്തിൽ ബലിപെരുന്നാൾ ജൂലൈ 9ന്. അറഫാ ദിനം ജൂലൈ 8ന് ആയിരിക്കും.

ഫേസ്‍ബുക്കിൽ റിക്വസ്റ്റ് നിരസിച്ചതിന് യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പരത്തി ; യുവാക്കൾ അറസ്റ്റിൽ..

Spread the love

ഫേസ്ബുക്കിൽ ഫ്രണ്ട് റിക്വസ്റ്റ് നിരസിച്ചതിന് യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തിയ യുവാക്കൾ അറസ്റ്റിൽ. പത്തനംതിട്ട പുറമറ്റം സ്വദേശികളാണ് കോയിപ്രം പൊലീസിന്റെ പിടിയിലായത്.

പാലക്കാട്ടെ കൊലപാതകം ; ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി പോലീസ്..

Spread the love

പാലക്കാട് മണ്ണാര്‍ക്കാട് പല്ലുതേയ്ക്കാതെ മകനെ ഉമ്മ വച്ചത് ചോദ്യംചെയ്തതിന് ഭാര്യയെ വെട്ടിക്കൊന്ന സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളുമായി പോലീസ്. കൊല്ലപ്പെട്ട ദീപികയുടെ കഴുത്തിലും തലയിലും കയ്യിലുമായി മുപ്പതോളം വെട്ടേറ്റതായി പൊലീസ് പറഞ്ഞു

വിക്രം ഒടിടിയിൽ ഉടൻ ; തിയതി പ്രഖ്യാപിച്ചു..

Spread the love

ബോക്സ് ഓഫീസിൽ വലിയ വിജയമാണ് ‘വിക്രം’ നേടിയത്. ചിത്രത്തില്‍ കമല്‍ഹാസനൊപ്പം മലയാളി താരങ്ങളായ ഫഹദ്, കാളിദാസ് ജയറാം, നരേൻ തുടങ്ങിയവർ അഭിനയിച്ചിരുന്നു

Leave a Reply

You cannot copy content of this page