
ചാവക്കാട് ഗവണ്‍മെന്റ് റീജിയണല്‍ ഫിഷറീസ് ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ കുക്ക്, ഫിസിക്കല്‍ എഡ്യുക്കേഷന്‍ ടീച്ചര്‍ കം വാര്‍ഡന്‍ കം ട്യൂട്ടര്‍ എന്നീ രണ്ട് തസ്തികയിലേക്ക് കരാടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നു.
അഭിമുഖം ജൂണ്‍ 15 ന് രാവിലെ 11 മണിക്ക് തൃശൂര്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ വെച്ച് നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ സ്വയം തയ്യാറാക്കിയ സാക്ഷ്യപത്രം, ജോലിയുടെ മുന്‍പരിജയം തെളിയിക്കുന്ന സാക്ഷ്യപത്രം, ബയോഡാറ്റ, യോഗ്യതാ രേഖകളുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം പങ്കെടുക്കണം.
കുക്ക് തസ്തികയിലേക്ക് പ്രായം 50 വയസ്സില്‍ താഴെയുള്ള ഏഴാം ക്ലാസ്സ് യോഗ്യതയുള്ളവര്‍ക്കും ഫിസിക്കല്‍ ഫിസിക്കല്‍ എഡ്യുക്കേഷന്‍ ടീച്ചര്‍ കം വാര്‍ഡന്‍ കം ട്യൂട്ടര്‍ തസ്തികയിലേക്ക് പ്രായം 40 നും 50 നും മദ്ധ്യേയുള്ളവരില്‍ ഫിസിക്കല്‍ എഡ്യുക്കേഷനില്‍ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം.
ഇവരുടെ അഭാവത്തില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവരെയും പരിഗണിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 9094665048, 0487 2501965.