നെറ്റ്ഫ്ളിക്‌സ് ട്രെന്‍ഡിങില്‍ ഒന്നാമതായി ‘ജന ഗണ മന’..

Spread the love

കൊച്ചി: തിയറ്ററിലെ വിജയത്തിന് ശേഷം ഒടിടിയില്‍ എത്തിയ പൃഥ്വിരാജ് സുരാജ് വെഞ്ഞാറന്മാൂട് പടം ‘ജന ഗണ മന’ നെറ്റ്ഫ്ലിക്സില്‍ ട്രെന്‍റിംഗില്‍ ഒന്നാം സ്ഥാനത്ത്. ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് സോഷ്യല്‍ മീഡിയ പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ‘ഞങ്ങള്‍ ഒരു ഇന്ത്യന്‍ സിനിമ വാഗ്ദാനം ചെയ്യുന്നുവെന്ന് കുറിച്ചാണ് ഇവര്‍ ചിത്രത്തിന്റെ പോസ്റ്ററും പങ്കുവച്ചത്.

പൃഥ്വിരാജിനെ നായകനാക്കി ഡിജോ ജോസ് ആന്‍റണി സംവിധാനം ചെയ്‍ത ജന ഗണ മന ജൂണ്‍ 2നാണ് നെറ്റ്ഫ്ലിക്സിലൂടെ പ്രദര്‍ശനം ആരംഭിച്ചത്. മലയാളത്തിനൊപ്പം തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലാണ് ചിത്രം എത്തിയിരിക്കുന്നത്. അര്‍ധരാത്രിക്കു ശേഷമാണ് നെറ്റ്ഫ്ലിക്സ് ചിത്രം റിലീസ് ചെയ്‍തത്.

മലയാളത്തില്‍ ഈ വര്‍ഷം ശ്രദ്ധേയ വിജയം നേടിയ ചിത്രങ്ങളുടെ കൂട്ടത്തിലാണ് ജന ഗണ മന. രാജ്യത്തെ സമകാലിക രാഷ്ട്രീയ, സാമൂഹിക സാഹചര്യങ്ങളെ വിമര്‍ശനാത്മകമായി സമീപിച്ച ചിത്രത്തിന് മികച്ച മൌത്ത് പബ്ലിസിറ്റിയാണ് ആദ്യ വാരം മുതല്‍ ലഭിച്ചത്. ബോക്സ് ഓഫീസിലും മികച്ച പ്രകടനം നടത്താന്‍ സാധിച്ചു. ഏപ്രില്‍ 28ന് തിയറ്ററുകളിലെത്തിയ ചിത്രം 26 ദിവസങ്ങളില്‍ 50 കോടിയാണ് നേടിയത്.
അഭിമാനാര്‍ഹമായ നേട്ടമാണിത്

W3Schools.com

Related Posts

വിക്രം ഒടിടിയിൽ ഉടൻ ; തിയതി പ്രഖ്യാപിച്ചു..

Spread the love

ബോക്സ് ഓഫീസിൽ വലിയ വിജയമാണ് ‘വിക്രം’ നേടിയത്. ചിത്രത്തില്‍ കമല്‍ഹാസനൊപ്പം മലയാളി താരങ്ങളായ ഫഹദ്, കാളിദാസ് ജയറാം, നരേൻ തുടങ്ങിയവർ അഭിനയിച്ചിരുന്നു

ബിഗ്‌ബോസ് താരം റോബിൻ സിനിമയിലേക്ക്..

Spread the love

റോബിന്റെ മടങ്ങി വരവില്‍ പ്രതിഷേധിച്ച് മറ്റൊരു മത്സരാര്‍ത്ഥിയായ ജാസ്മിന്‍ മൂസ സ്വന്തം ഇഷ്ടപ്രാകാരം ഇറങ്ങി പോവുകയായിരുന്നു

പുതിയ അതിഥിയെ വരവേൽക്കാനൊരുങ്ങി താര ദമ്പതികൾ..

Spread the love

അഞ്ചു വർഷമായി പ്രണയത്തിലായിരുന്ന ആലിയയും രൺബീറും ഏപ്രിൽ 14നാണ് വിവാഹിതരായത്.

ഇത് ഏറ്റവും മനോഹരമായ ഘട്ടം ; പുതിയ വിശേഷം പങ്കുവെച്ച് പേർളി മാണി..

Spread the love

ഇത് ഏറ്റവും മനോഹരമായ ഘട്ടമാണെന്ന് ഞാൻ വിശ്വസിക്കുന്നു.

പ്രായമായി, ഇനിയില്ല ; നിർണായക തീരുമാനവുമായി ഷാരൂഖ് ഖാൻ..

Spread the love

അതിന്റെ പ്രായം കഴിഞ്ഞതായി തോന്നുന്നുവെന്നും ബോളിവുഡ് താരം ഷാരൂഖ് ഖാൻ.

സൈനികനായി ദുൽഖർ ; തെലുങ്ക് ചിത്രം ‘സീതാ രാമം’ ടീസർ പുറത്ത്..

Spread the love

Spread the loveദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ഹനു രാഘവപ്പുടി സംവിധാനം നിര്‍വ്വഹിച്ച സീതാ രാമം എന്ന സിനിമയുടെ ടീസര്‍ പുറത്തെത്തി. മഹാനടിക്കു ശേഷം ദുല്‍ഖറിന്‍റേതായി എത്തുന്ന തെലുങ്ക് ചിത്രമാണിത്. തെലുങ്കിനൊപ്പം മലയാളം, തമിഴ് പതിപ്പുകളും പ്രദര്‍ശനത്തിന് എത്തും….

Leave a Reply

You cannot copy content of this page