അനധികൃത മല്‍സ്യബന്ധനം മലപ്പുറത്തെ ഹാര്‍ബറുകളില്‍ പരിശോധന..

Spread the love

മലപ്പുറം: അനധികൃത മൽസ്യബന്ധനം കണ്ടെത്താൻ മലപ്പുറത്തെ ഹാർബറുകളിൽ പരിശോധന. താനൂർ ഹാർബറിൽ നിന്ന് ഫിഷറീസ് വകുപ്പ് മൽസ്യങ്ങൾ പിടികൂടി നശിപ്പിച്ചു. ട്രോളിംഗ് നിരോധനം ലംഘിച്ചാണ് മീൻ പിടിച്ചതെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചു.

W3Schools.com

സര്‍ക്കാരും ഫിഷറീസ് വകുപ്പും ഏര്‍പ്പെടുത്തിയ നിരോധനം മറികടന്നാണ് ഈ മല്‍സ്യ ബന്ധനം നടത്തുന്നത്. ഇതിനെതിരെ തീര മേഖലകളില്‍ പ്രതിഷേധം ശക്‌തമാണ്. ട്രോളിംഗ് നിരോധന കാലയളവില്‍ ഇത്തരം ചെറുമല്‍സ്യങ്ങളെ പിടികൂടുന്നത് മല്‍സ്യ സമ്പത്തിനെ കാര്യമായി ബാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.

കടലില്‍ മല്‍സ്യ സമ്പത്ത് വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്തിയത്. യന്ത്രവല്‍കൃത ബോട്ടുകള്‍ക്കും വള്ളങ്ങള്‍ക്കുമാണ് നിരോധനം.

അതേസമയം പരമ്പരാഗത വള്ളങ്ങള്‍ക്ക് മാത്രമായി മല്‍സ്യ ബന്ധനത്തിന് അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഈ രീതിയില്‍ ചെറുമല്‍സ്യ ങ്ങളെ കൂടുതലായി ഇപ്പോള്‍ പിടിച്ചാല്‍ ട്രോളിംഗ് നിരോധനം കഴിയുമ്പോൾ കടലില്‍ വലിയ മീനുകളൊന്നും ഇല്ലാത്ത സ്‌ഥിതിയാകുമെന്ന് മല്‍സ്യ തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നു.

Related Posts

ഇത് ഏറ്റവും മനോഹരമായ ഘട്ടം ; പുതിയ വിശേഷം പങ്കുവെച്ച് പേർളി മാണി..

Spread the love

ഇത് ഏറ്റവും മനോഹരമായ ഘട്ടമാണെന്ന് ഞാൻ വിശ്വസിക്കുന്നു.

മഹിളാമന്ദിരത്തിൽ നിന്ന് ഒളിച്ചോടിയ പെൺകുട്ടികളെ തൃശൂരിലെത്തിച്ച് പീഡിപ്പിച്ചു ; രണ്ട് പേർ പിടിയിൽ..

Spread the love

മഹിളാമന്ദിരത്തിൽ നിന്ന് ഒളിച്ചോടിയ പെൺകുട്ടികളെ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ രണ്ട് പേര്‍ പിടിയില്‍. രണ്ട് ദിവസം മുമ്പാണ് മഹിളാ മന്ദിരത്തിൽ നിന്ന് പെണ്‍കുട്ടികളെ കാണാതായത്.

ഖത്തറിൽ വാഹനാപകടം ; ചാവക്കാട് സ്വദേശിക്ക് ദാരുണാന്ത്യം..

Spread the love

മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചതായി ബന്ധുക്കൾ പറഞ്ഞു.

പ്രായമായി, ഇനിയില്ല ; നിർണായക തീരുമാനവുമായി ഷാരൂഖ് ഖാൻ..

Spread the love

അതിന്റെ പ്രായം കഴിഞ്ഞതായി തോന്നുന്നുവെന്നും ബോളിവുഡ് താരം ഷാരൂഖ് ഖാൻ.

പല്ലൻ ഷൈജു വീണ്ടും പിടിയിൽ..

Spread the love

കുപ്രസിദ്ധ ഗുണ്ട പല്ലന്‍ ഷൈജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കാപ്പ നിയമം ലംഘിച്ച് തൃശൂർ ജില്ലയിൽ പ്രവേശിച്ചപ്പോഴാണ് പല്ലൻ ഷൈജുവിനെ പിടികൂടിയത്.

മുഖ്യമന്ത്രിയുടെ വസതിയിൽ കാലിത്തൊഴുത്ത് നിർമിക്കുന്നു ; അനുവദിച്ചത് 42.90 ലക്ഷം..

Spread the love

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ ചുറ്റുമതിൽ പുനർനിർമിക്കുന്നതിനും പുതിയ കാലിത്തൊഴുത്തു പണിയുന്നതിനും 42.90 ലക്ഷം രൂപ അനുവദിച്ചു.

Leave a Reply

You cannot copy content of this page